മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു
കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. സംഭവുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ചികിത്സാ പിഴവിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംന തസ്നിം മരണപ്പെട്ടത്.
ചികിത്സയിലുണ്ടായ പിഴവുകളാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായതെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ജോയിന്റ് ഡിഎംഒയെ തന്നെ തുടരന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഷംനയെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളെജില്‍ ഹാജരാക്കിയത്. പനി കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുത്തിവെപ്പ് നല്‍കിയതോടെ ഷംന കുഴഞ്ഞുവീഴുകയായിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് കളമശേരി മെഡിക്കല്‍ കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഷംന ആശുപത്രിയില്‍ മരണടയുന്നത്. അലര്‍ജിക്ക് സാധ്യതയുളള മരുന്നാണ് ഷംനക്ക് ഡോക്ടര്‍മാര്‍ കുത്തിവെച്ചതെന്നാണ് പിതാവിന്റെ ആരോപണം. കുത്തവെപ്പ് എടുത്ത വാര്‍ഡില്‍ അടിയന്തര ജീവന്‍ രക്ഷാ സംവിധാനം ഇല്ലായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications