ഷാനിമോള്‍ തുനിഞ്ഞ് തന്നെ; സുധീരനും വിമര്‍ശനം
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ഷാനിമോള്‍ ഉസ്മാന്റെ കത്ത്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരേയും ഷാനിമോള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
അപ്രിയ സത്യം പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തരുതെന്നാണ് ഷാനിമോളുടെ മുന്നറിയിപ്പ്. കെസി വേണുഗോപാലിനേയും സരിത എസ് നായരേയും ചേര്‍ത്ത് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് കെപിസിസി നേതൃത്വം ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തിരുന്നു.

തന്നെ താക്കീത് ചെയ്ത കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനേയും ഷാനിമോള്‍ കത്തില്‍ വിമര്‍ശിച്ചു. മുമ്പ് പലപ്പോഴും സുധീരന്‍ നടത്തിയ പ്രസംഗങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഷാനിമോള്‍ ആരോപിക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലും ഏജന്റുമാരെവച്ച് പണം പിരിക്കുന്നുവെന്ന് സര്‍ക്കാരിനെതി ആക്ഷേപം ഉന്നയിച്ച ആളാണ് വിഎം സുധീരന്‍. ആ സുധീരന്‍ ഇപ്പോഴെന്താണ് സഹിഷ്ണുത കാണിക്കാത്തതെന്നാണ് ഷാനിമോളുടെ ചോദ്യം. വിമര്‍ശിക്കുമ്പോള്‍ തെളിവ് വേണം എന്ന പ്രസിഡന്റിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും ഷാനിമോള്‍ വ്യക്തമാക്കി.
പാര്‍ട്ടി ഘടകങ്ങളില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു തെറ്റും ഇല്ല. സംഘടനാ മര്യാദ വച്ച് നടപടി അംഗീകരിക്കുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ പ്രതിപുരുഷന്‍ തന്നെ വാര്‍ത്തകള്‍ ചോര്‍ത്തുകയാണ്. മറ്റ് നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഷാനിമോള്‍ കത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications