കാമുകി കഷായത്തിൽ വിഷം നൽകി കൊന്ന ഷാരോൺ ഡിഗ്രി പരീക്ഷ പാസ്സായി, വേദനയോടെ വീട്ടുകാർ
തിരുവനന്തപുരം: പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന് ഡിഗ്രി പരീക്ഷയില്‍ മികച്ച വിജയം. ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഷാരോണ്‍. നെയ്യൂരിലെ സ്വകാര്യ കോളേജിലെ ഷാരോണിന്റെ അധ്യാപകരും സുഹൃത്തുക്കളുമാണ് പരീക്ഷാ ഫലം വീട്ടുകാരെ വിളിച്ച് അറിയിച്ചത്. ഷാരോണ്‍ ബിരുദ പരീക്ഷ വിജയിച്ചതായുളള വിവരം സഹോദരന്‍ ഷിമോണ്‍ രാജ് ആണ് അറിയിച്ചത്.
പരീക്ഷയുടെ റിസള്‍ട്ട് വന്നുവെന്നും ഷാരോണ്‍ പാസ്സായിട്ടുണ്ട് എന്നും പറഞ്ഞ് സുഹൃത്താണ് വിളിച്ചതെന്ന് ഷിമോണ്‍ പറഞ്ഞു. എന്നാല്‍ ആ ഫലം അറിയാന്‍ സഹോദരന്‍ ഇന്ന് ഇല്ലെന്നുളള വേദനയും ഷിമോണ്‍ പങ്കുവെയ്ക്കുന്നു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മുന്‍പാണ് ഷാരോണ്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 14ന് ആണ് ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്.

മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് വീട്ടില്‍ വിളിച്ച് വരുത്തി ഗ്രീഷ്മ കൊലപാതകം നടത്തിയത്. ഗ്രീഷ്മ നല്‍കിയ കഷായം കഴിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഗ്രീഷ്മയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കീടനാശിനിയാണ് ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് ഷാരോണിന് കുടിക്കാന്‍ നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കഷായമുണ്ടാക്കിയ പൊടിയും കീടനാശിനി കലര്‍ത്തിയ പാത്രങ്ങളും അടക്കം വീട്ടില്‍ നിന്ന് കണ്ടെടുത്ത് പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications