
ചെന്നിത്തലയുടെ പ്രചാരണത്തിനെതിരെ തരൂര്‍: തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാത നല്‍കി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍. മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കായി നേതാക്കള്‍ പരസ്യമായി രംഗത്തുണ്ട്. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയാണ് ഖാര്‍ഗെയ്ക്കായി പ്രചാരണം നടത്തിയത്. ഇതിലുള്ള അതൃപ്തി തരൂര്‍ അറിയിച്ചിരുന്നു. ഇതിനിടെ പരാതിയുമായി തരൂര്‍ രംഗത്ത് വന്നു.
മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കായി ചെന്നിത്തല പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. ഖാര്‍ഗെയ്ക്കായുള്ള നേതാക്കളുടെ പരസ്യ പിന്തുണ, അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഏകപക്ഷീയമാകുന്നുവെന്നും തരൂര്‍ പറഞ്ഞു.
അതേസമയം ശശി തരൂരിനെ നേതാക്കള്‍ ഒറ്റപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമാണ്. ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴും, ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ എത്തിയപ്പോഴും തരൂരിന് കിട്ടിയത് തണുത്ത പ്രതികരണമാണ്. പിസിസി അധ്യക്ഷന്മാരെല്ലാം അദ്ദേഹം പ്രചാരണത്തിനായി എത്തുമ്പോള്‍ വിട്ടുനില്‍ക്കുകയാണ്.
ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം
ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദത്തോടെയാണ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ മത്സരിക്കുന്നതെന്ന ആരോപണവും തരൂരിനെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്. കൂടുതല്‍ യുവ നേതാക്കളാണ് തരൂരിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.
അമേരിക്ക തകര്‍ന്നടിയും, സെപ്റ്റംബര്‍ പതിനൊന്നിനെ വെല്ലുന്ന നാശം; പ്രവചിച്ച് ജ്യോതിഷി
കോണ്‍ഗ്രസിലെ ഭരണസംവിധാനം ഒന്നാകെ തരൂര്‍ വന്നാല്‍ മാറുമെന്ന് സീനിയര്‍ നേതാക്കള്‍ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് ആരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഗാന്ധി കുടുംബം ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞിട്ടും തനിക്ക് തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന തരത്തില്‍ ചിലര്‍ സന്ദേശം നല്‍കുന്നുവെന്ന് ദില്ലി പിസിസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തരൂര്‍ പറഞ്ഞു. ഗുജറാത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല, ഖാര്‍ഗെയ്‌ക്കൊപ്പം നടന്നാണ് പ്രചാരണം നടത്തുന്നത്. ഇതിലെ അതൃപ്തിയും തരൂര്‍ പരസ്യമാക്കി പറഞ്ഞു.
ദില്ലിയിലെ പിസിസി ഓഫീസില്‍ ഖാര്‍ഗെ നേരത്തെ എത്തിയപ്പോള്‍ നേതാക്കളെല്ലാം ഒരുമിച്ച് എത്തിയിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികളെല്ലാം അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. എന്നാല്‍ തരൂര്‍ വന്നപ്പോള്‍ നേരെ തിരിച്ചായിരുന്നു കാര്യങ്ങള്‍. മുന്‍ എംപി സന്ദീപ് ദീക്ഷിത് മാത്രമായിരുന്നു പ്രമുഖന്‍.
വോട്ടര്‍ പട്ടികയിലുള്ള വിരലില്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമാണ് മാത്രമാണ് തരൂര്‍ വന്നപ്പോള്‍ എത്തിയത്. അതേസമയം പലയിടത്തും യുവാക്കളുടെ രഹസ്യമായ പിന്തുണ തരൂരിന് ഉണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ അതൊന്നും ആരും പരസ്യമാക്കാന്‍ തയ്യാറായിട്ടില്ല. നെഹ്‌റു കുടുംബം പിന്തുണയ്ക്കുന്നവരെ അധ്യക്ഷനാക്കുന്നത് പിന്നണിയില്‍ നിന്ന് നിയന്ത്രിക്കാനാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.