ഞാന്‍ പലസ്തീനൊപ്പമാണ്, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല, ഹമാസ് പരാമര്‍ശത്തില്‍ വിശദീകരണവുമായി തരൂര്‍
കോഴിക്കോട്: ഇസ്രായേല്‍ ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് ശശി ത രൂര്‍. കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലാണ് തരൂര്‍ മുന്‍ പരാമര്‍ശത്തില്‍ വിശദീകരണം നടത്തിയത്. താനും കോണ്‍ഗ്രസും പലസ്തീനൊപ്പമാണ്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.
യാസര്‍ അറഫാത്തുമായി നേരിട്ട് സംസാരിക്കാന്‍ പലതവണ അവസരം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം എനിക്കറിയാം. അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ ഐക്യദാര്‍ഢ്യ റാലിയില്‍ താന്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് എന്നാണ് പറഞ്ഞതെന്നും തരൂര്‍ പറഞ്ഞു.

ഒരിടത്ത് പോലും താന്‍ ഇസ്രായേലിന് അനുകൂലമായി സംസാരിച്ചിട്ടില്ല. മത വിഷയമായി ഇത് കാണരുതെന്ന് മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോള്‍ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഒന്നര മാസമായി ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം നടത്താന്‍ തുടങ്ങിയിട്ട്. പലസ്തീനിലെ വീടുകളിലും, സ്‌കൂളുകള്‍, ആശുപത്രികള്‍, അഭയാര്‍ത്ഥി ക്യാമ്പ് ന്നെിവിടങ്ങളിലും അവര്‍ ബോംബ് വര്‍ഷിച്ച് ജനങ്ങളെ കൊന്നു. മുമ്പ് കെട്ടിടങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ കല്ലും മണ്ണും മാത്രമാണ് ഉള്ളത്. ലോകത്ത് പലയിടത്തും ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായി. ഈ മഹാറാലിയിലൂടെ നമ്മുടെ ശബ്ദവും ലോകത്തിനെപാപ്പം കേള്‍പ്പിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
ഗാസയില്‍ 48 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.എല്ലാവരും ആവശ്യപ്പെട്ടുന്നത് ബോംബാക്രമണം നിര്‍ത്തണമെന്നാണ്. ഗാസയിലെ ആശുപത്രികളില്‍ ഓകസ്ജിനോ വെള്ളമോ, ഭക്ഷണമോ ഇല്ല. എല്ലാം നിര്‍ത്തിയിരിക്കുകയാണെന്നും ശശി തരൂര്‍ പറയുന്നു. മുസ്ലീം ലീഗ് റാലിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രസംഗത്തിന്റെ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്.
അതില്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പം എന്ന് തന്നെയാണ് പറഞ്ഞത്. ഇസ്രായേലിന്റെ ബോംബാക്രമണത്തെ ഒരിക്കലും പിന്തുണയ്ക്കാനാവാത്തതാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും എന്റെയും നിലപാടാണെന്നും ത രൂര്‍ വ്യക്തമാക്കി. അതേസമയം പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടി പലസ്തീന്‍ ജനത പോരാടുന്നതെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഒരു നയമേ ഉള്ളൂ. കോണ്‍ഗ്രസ് പലസ്തീനൊപ്പമാണ്. അക്കാര്യത്തില്‍ നയം വ്യക്തമാണ്. ആഴ്ച്ചയ്ക്ക് മാറ്റുന്നതല്ല ആ നയം. നമ്മള്‍ അമേരിക്കയ്ക്ക് മുന്നിലും ചൈനയ്ക്ക് മുന്നിലും കവാത്ത് മറക്കില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. അതാണ് പാര്‍ട്ടി നിലപാട്. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമാണെന്നും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications