പൂമൂടൽ, ഏലസ്സ്.. കോടിയേരിക്ക് ഇത്തവണ പണികിട്ടിയത് ശത്രുസംഹാരപൂജയിൽ... ഇത് സ്ഥിരം ഏർ‌പ്പാട്!

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: വിഗ്രഹാരാധനയെയും ആൾദൈവങ്ങളെയൊക്കെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. എന്നാൽ പലപ്പോഴും സിപിഎം നേതാക്കൾ പൂജകളും വഴിപാടുകലും നടത്താറുണ്ടെന്ന വാർത്തകൾ ഒളിഞ്ഞും തെളിഞ്ഞും പുറത്തു വന്നിട്ടുണ്ട്. അതെല്ലാം വിവാദമാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ വിവാദത്തിലായിരിക്കുന്നത് സാക്ഷാൽ പാർട്ടി സെക്രട്ടറി തന്നെയാണ്. സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്നാണ് പുറത്തുവരുന്ന ആരോപണം. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കുമെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാര്‍ട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചര്‍ച്ചയായിട്ടുണ്ടെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോർട്ട് ചെയ്യുന്നു.

കോടിയേരി പൂജയിൽ പങ്കെടുത്തു?

കോടിയേരി പൂജയിൽ പങ്കെടുത്തു?

സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പൂജ കഴിപ്പിക്കലൊന്നും ആദ്യ സംഭവമല്ല

പൂജ കഴിപ്പിക്കലൊന്നും ആദ്യ സംഭവമല്ല


കഴിഞ്ഞ വർഷവും കോടിയേരിയുടെ കുടുംബാഗങ്ങൾ തറവാട്ടിൽ ദോഷ പരിഹാര പൂജകൾ‌ നടത്തിയത് വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോടിയേരിക്ക് വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചിരുന്നു ഇതും വൻ വിവാദമായിരുന്നു. കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തിൽ കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിച്ചതും ചർച്ചയായതിനു പിന്നാലെയാണ് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.

കടകംപള്ളിക്കെതിരെ റിപ്പോർട്ട് അവതരിപ്പിച്ചത് കോടിയേരി

കടകംപള്ളിക്കെതിരെ റിപ്പോർട്ട് അവതരിപ്പിച്ചത് കോടിയേരി

കടംകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടിയേരിയാണ് അന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുകയുമായിരുന്നു.

പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി!

പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി!

എന്നാൽ കടകംപള്ളിക്കെതിരെ നിലപാടെടുത്ത കോടിയേരി തന്നെ ഇത്തരത്തിൽ ശത്രുദോഷ പരിഹാര പൂജ നടത്തിയതിൽ പ്രവർത്തകർക്കിടയിലും മുറുമുറുപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംമ്പര്‍ നാലു മുതല്‍ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലെത്തിയെന്ന് ജന്മഭൂമിയുടെ റിപ്പോർട്ട് ശരിയാണെങ്കിൽ പാർട്ടിക്കകത്തും വലിയ പൊട്ടിത്തെറിക്ക് ഇത് കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല.

കൈയ്യിലെ ഏലസ് വിവാദം!

കൈയ്യിലെ ഏലസ് വിവാദം!

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന്‌ ആവശ്യപ്പെട്ട കോടിയേരിയുടെ കൈമുട്ടിന് മുകളില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാര്‍ട്ടി അണികളെ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കൈയ്യുയര്‍ത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയര്‍ത്തിയപ്പോള്‍ മുട്ടിന് മുകളില്‍ ജപിച്ച് കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണില്‍ പതിയുകയായിരുന്നു. എന്നാൽ പിന്നീട് അത് ഏലസല്ലെന്ന വാദവുമായി സിപിഎം രംഗത്തെതുകയും ചെയ്തിരുന്നു. ഇത് പ്രമേഹ രോഗികകള്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
'Shathru samhara Pooja' in Kodiyeri's home sayas Janmabhumi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്