68കാരന്റെ മരണത്തിന് പിന്നിൽ കള്ളപ്പണ മാഫിയ, പുറത്ത് വന്നത് നോട്ട് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷീല എസ്‌റ്റേറ്റ് ആത്മഹത്യയുടെ  ചുരുളഴിയുന്നു. കള്ളപ്പണ, നോട്ടിരട്ടിപ്പ് സംഘങ്ങളുടെ ഇടപെടലാണ് എസ്റ്റേറ്റ് മേല്‍നോട്ടക്കാരൻ സുകുമാരന്‍ നാടാരുടെ മരണത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്‌റെ കണ്ടെത്തല്‍.

സെക്യൂരിറ്റിയുടെ മരണം

കൊല്ലങ്കാവ് ഷീല എസ്‌റ്റേറ്റിലെ മേല്‍നോട്ടക്കാരന്‍ സുകുമാരന്‍ നാടാരെ ഡിസംബര്‍ 11നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം അന്വേഷിച്ച പൊലീസ് സംഘം തുടക്കത്തില്‍ തന്നെ അസ്വാഭാവികത ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പറയത്തക്ക പ്രശ്‌നങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നതായി അറിവ് ഉണ്ടായിരുന്നില്ല. നിര്‍ണ്ണായക കണ്ടെത്തലിലാണ് ഇപ്പോള്‍ അന്വേഷണ സംഘം എത്തിയിരിക്കുന്നത്.

മരണത്തിന് പിന്നില്‍

സുകുമാരന്‍ നാടാരുടെ മരണത്തിന് പിന്നില്‍ കള്ളനോട്ട്, നോട്ടിരട്ടിപ്പ് സംഘമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിലായി.

വന്‍ സംഘം

ബാലരാമപുരം സ്വദേശികളായ ഷാജിമോന്‍, അല്‍ അമിന്‍, അമീര്‍, നിഷാദ്, അരുവിക്കര സ്വദേശി ഷാജഹാന്‍ എന്നിവരാണ് പൊലീസിന്‌റെ പിടിയിലായത്.

കഥയുടെ ചുരുളഴിയുന്നു

ഭൂമിക്ക് അഡ്വാന്‍സ് നല്‍കാന്‍ കൊണ്ടുവന്ന 30 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തതായി ഷാജിമോന്‍ ബാലരാമപുരം എസ്‌ഐക്ക് ഡിസംബന്‌റില്‍ പരാതി നല്‍കിയിരുന്നു. കേസ് പിന്നീട് പോത്തന്‍കോട് പൊലീസ് ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് സുകുമാരന്‍ നാടാരുടെ മകന്‍ സുനില്‍ കുമാര്‍, രതീഷ്, ജോസഫ് എന്നിവര്‍ അറസ്റ്റിലായി.

സുനില്‍ വഴി അച്ഛനെ കുടുക്കി

സുനിലാണ് പണം തട്ടിയെടുത്തതെന്ന് കാട്ടി ഷാജിയുടെ കൂട്ടാളികളും സുകുമാരന്‍ നായരെ ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളം ഉപദ്രവിച്ചു. വീട്ടിലെത്തിയ സംഘം ഇയാളില്‍ നിന്ന് പണവും തട്ടിയെടുത്താണ് മടങ്ങിയത്.

ഭീഷണി ഭയന്ന് ആത്മഹത്യ

ഷാജിയും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്‌റെ അന്ന് വൈകീട്ടാണ് സുകുമാരന്‍ നായര്‍ ആത്മഹത്യ ചെയ്യുന്നത്. സംഘം കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭയന്നിട്ടും വന്‍ തുക തിരികെ നല്‍കാന്‍ ഇല്ലാത്തതിനാലുമാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

നോട്ട് ഇരട്ടിപ്പ് സംഘത്തിന്‌റെ രീതി

സുകുമാരന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഷാജിയും കൂട്ടാളികളും നോട്ട് ഇരട്ടിപ്പ് സംഘത്തില്‍പ്പെട്ടവരാണ്. 30 ലക്ഷം രൂപയുടെ പഴയനോട്ട് നല്‍കിയാല്‍ നല്‍കിയാല്‍ പണം ഇരട്ടിപ്പിച്ച് 60 ലക്ഷം രൂപയുടെ പഴയനോട്ട് നല്‍കുക എന്നതാണ് സംഘത്തിന്‌റെ രീതി.

ഷാജിയുടെ പണം നഷ്ടപ്പെട്ടതല്ല

കള്ളപ്പണ സംഘത്തിലെ പ്രധാനിയായ ഷാജി നഷ്ടപ്പെട്ടുവന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയ 30 ലക്ഷം സുനില്‍ കുമാറിന് ഒപ്പം എത്തിയ ഒരു ഗുണ്ടയാണ് തട്ടിയെടുത്തത്. ഇത് സുകുമാരന്‍ നാടാരുടെ മകന്‍ സുനിലാണ് ചെയ്തതെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു

പറമ്പില്‍ പണം കുഴിച്ചിട്ടു.

സുനില്‍ ജയിലില്‍ ആയ ശേഷം ഗുണ്ടാത്തലവന്‍ സുകുമാരന്‍ നായരുടെ പറമ്പില്‍ 10 ലക്അഷം രൂപ കുഴിച്ചിട്ടു. ഷാജി ഈ പണം എടുത്ത ശേഷം സുനിലിന്‌റെ സുഹൃത്ത് നല്‍കിയതാണെന്ന് പറഞ്ഞ് പണം തിരികെ നല്‍കി.

എങ്ങനെ പണം ലഭിച്ചു

ബാലരാമപുരം പഞ്ചായത്തിലെ ചന്ത ലേലത്തില്‍ പിടിച്ചിരുന്ന ആളായിരുന്നു ഷാജി മോന്‍. അത് കൊണ്ട് ഇയാള്‍ക്ക് പഴയ നോട്ട് കിട്ടാന്‍ ബുദ്ധിമുട്ട് ഇല്ലായിരുന്നു. സംഘത്തിന്‌റെ കയ്യില്‍ നിന്ന് 19 ലക്ഷത്തിന്‌റെ പുതിയ 2,000 രൂപ നോട്ടുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം പുരോഗമിക്കുന്നു.

പ്രതികളെ കുടുക്കിയത് എങ്ങനെ

ജയിലിലായ സുനിലിനെ കാണാൻ എത്തുന്നവരെ നിരീക്ഷിച്ചാണ് യഥാര്‍ത്ഥ പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്‌റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
Black Money gang arrested in connection with Sheela Estate security guard's death. 4 Goonda under custody.
Please Wait while comments are loading...