• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പിണറായിയും കോടിയേരിയും വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിച്ചു'; വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും വിമര്‍ശനവുമായി മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവുമായി ബന്ധപ്പെടുത്തിയാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. ഇന്ത്യാ- ചൈന സംഘര്‍ഷത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം ശരിക്കും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിക്കലാണെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.

ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം മറ്റൊന്ന്...സംവിധാനം ഇങ്ങനെ..!!

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലും അബദ്ധത്തില്‍ പോലും ചൈന എന്ന പേര് പരാമര്‍ശിക്കാതിരിക്കാന്‍ അവര്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. ചൈനീസ് പട്ടാളക്കാരാണ് ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറിയതെന്നും 20 ഇന്ത്യന്‍ ജവന്മാരെ വധിച്ചതെന്നും അവര്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നും ഷബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ഇന്ത്യന്‍ ജനത

ഇന്ത്യന്‍ ജനത

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരാല്‍ രക്തസാക്ഷിത്വം വരിച്ച ധീരജവാന്മാരെ ഓര്‍ത്ത് വേദനിക്കുകയാണ് ഇന്ത്യന്‍ ജനത. അവരുടെ മൃതശരീരങ്ങള്‍ക്ക് മുന്നിലെ ബന്ധുജനങ്ങളുടെ നിലവിളി ഇന്ത്യയുടെ ഹൃദയത്തില്‍ ഒരു മുറിപ്പാടായി മാറുകയാണ്.മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും അതിര്‍ത്തിയിലെ ചൈനീസ് വെടിവയ്പ്പിനെ പറ്റി നിരവധിപേര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

അപമാനിക്കലാണ്

അപമാനിക്കലാണ്

അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പ്രതികരണങ്ങളാണ്. ഇന്ത്യാ- ചൈന സംഘര്‍ഷത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം ശരിക്കും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിക്കലാണ്.

cmsvideo
  മേജർ രവി പറയുന്നത് ഇങ്ങനെ | Oneindia Malayalam
  ചൈന എന്ന പേര്

  ചൈന എന്ന പേര്

  കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലും അബദ്ധത്തില്‍ പോലും ചൈന എന്ന പേര് പരാമര്‍ശിക്കാതിരിക്കാന്‍ അവര്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. ചൈനീസ് പട്ടാളക്കാരാണ് ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറിയതെന്നും 20 ഇന്ത്യന്‍ ജവന്മാരെ വധിച്ചതെന്നും അവര്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

  ഇപ്പോഴത്തെ നേതാക്കളുടെയും യാത്ര

  ഇപ്പോഴത്തെ നേതാക്കളുടെയും യാത്ര

  ചൈനീസ് അധിനിവേശ ഇന്ത്യന്‍ പ്രദേശത്തെ 'ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും കരുതുന്ന സ്ഥലം' എന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന നേതാവിന്റെ പാതയിലൂടെയാണ് ഇപ്പോഴത്തെ നേതാക്കളുടെയും യാത്ര.

  ആ പാര്‍ട്ടിയെ നയിക്കുന്നത്

  ആ പാര്‍ട്ടിയെ നയിക്കുന്നത്

  ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയും, ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം നടത്തിയതിന് വിഎസിനെതിരെ നടപടി എടുക്കുകയും ചെയ്ത ദേശവിരുദ്ധരുടെ പ്രേതമാണ് ഇന്നും ആ പാര്‍ട്ടിയെ നയിക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചൈനീസ് പക്ഷപാതിത്വ നിലപാടിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിയതിന് ഇരു നേതാക്കളോടും നന്ദിയുണ്ട്.

  കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍, ഞെട്ടിക്കുന്ന കാഴ്ച..!!

  കൊറോണയില്‍ വിറച്ച് തമിഴ്‌നാട്..! രോഗികള്‍ അരലക്ഷം കടന്നു, 24 മണിക്കൂറില്‍ 2174 പോസിറ്റീവ് കേസുകള്‍

  English summary
  Shibu Baby John criticizes Pinarayi Vijayan and Kodiyeri Balakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X