Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾ തുപ്പിയ വർഗീയവിഷം കേരളം കണ്ടുകഴിഞ്ഞു വിജയരാഘവാ'; വിമർശിച്ച് ഷിബു ബേബി ജോൺ

തിരുവനന്തപുരം; എ വിജയരാഘവനെതിരെ രൂക്ഷവിമർനവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.ന്യൂനപക്ഷ വർഗീയതയെ മാത്രം ഭയപ്പെട്ടാൽ മതി എന്ന് പറഞ്ഞു വയ്ക്കുന്നതിലൂടെ സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന ഭൂരിപക്ഷവർഗീയതയ്ക്ക് കുട പിടിക്കുകയാണ് കേരളത്തിലെ സിപിഎം എന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണ് എന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് കേരളത്തിൽ രണ്ടാംവട്ടവും പിണറായി സർക്കാർ അധികാരത്തിൽ വരാൻ സംഘപരിവാറിന് കുടപിടിയ്ക്കുന്ന സമീപനത്തിലേയ്ക്ക് കേരളത്തിലെ സിപിഎം എത്തിച്ചേർന്നിരിക്കുന്നതെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Shibu Baby John

എത്രയൊക്കെ നിഷേധിച്ചാലും നിങ്ങൾ തുപ്പിയ വർഗീയവിഷം കേരളം കണ്ടുകഴിഞ്ഞു വിജയരാഘവാ. സിപിഎമ്മിൻ്റെ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയുടെ പേര് മിസ്റ്റർ ശശികലയെന്ന് ഇടുന്നതാകും അഭികാമ്യം.
എ. വിജയരാഘവന്റെ വാക്കുകൾ കേൾക്കുമ്പോൾ കേരളത്തിലെ സിപിഎം എങ്ങോട്ട് പോകുന്നു എന്ന് ഏറെക്കുറെ എല്ലാവർക്കും ബോധ്യമാകും.

ന്യൂനപക്ഷ വർഗീയതയെ മാത്രം ഭയപ്പെട്ടാൽ മതി എന്ന് പറഞ്ഞു വയ്ക്കുന്നതിലൂടെ സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന ഭൂരിപക്ഷവർഗീയതയ്ക്ക് കുട പിടിക്കുകയാണ് കേരളത്തിലെ സിപിഎം.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണ് എന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് കേരളത്തിൽ രണ്ടാംവട്ടവും പിണറായി സർക്കാർ അധികാരത്തിൽ വരാൻ സംഘപരിവാറിന് കുടപിടിയ്ക്കുന്ന സമീപനത്തിലേയ്ക്ക് കേരളത്തിലെ സിപിഎം എത്തിച്ചേർന്നിരിക്കുന്നത്.

കേരളത്തിലെ സംഘപരിവാറിന്റെ ശത്രു കോൺഗ്രസ് ആണെന്നും തോൽപ്പിക്കേണ്ടത് കോൺഗ്രസിനെ ആണെന്നുമുള്ള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വാക്കുകൾ കൂടി കൂട്ടിവായിക്കുമ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലുള്ള 'നമുക്ക് പത്ത്, പിണറായിക്ക് തുടർഭരണം' എന്ന ധാരണ കൂടുതൽ വെളിവാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+