കാക്കയ്ക്ക് തൂറാനാണോ സര്‍ദാര്‍ പ്രതിമയെന്ന് ചോദിച്ച കമ്മികള്‍ക്ക് മറുപടിയുമായി ഷിബുലാല്‍ജി! വീഡിയോ
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.
എന്നാല്‍ 3000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പ്രതിമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. പട്ടിണി പാവങ്ങളുള്ള ഇന്ത്യയ്ക്ക് വേണ്ടത് 3000 കോടിയുടെ പ്രതിമയല്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നു. അതേസമയം ഏകതാ പ്രതിമയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഷിബുലാല്‍ ജിയെന്ന പ്രമോദ് മോഹന്‍. കേവലം ഒരു പ്രതിമയ്ക്ക് എങ്ങനെയാണ് 3000 കോടി വന്നതെന്ന് പരിഹാസ രൂപേണ പറയുകയാണ് ഷിബു തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ

ഫീച്ചര്‍
182 മീറ്ററാണ് പട്ടേൽ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്പിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ രണ്ട് മടങ്ങ് ഉയരമാണ് പട്ടേൽ പ്രതിമയ്ക്ക്. എന്നാല്‍ ഇതൊന്നുമല്ലാത്ത ഫീച്ചറുകള്‍ പ്രതിമയ്ക്ക് ഉണ്ടെന്നാണ് ഷിബു ലാല്‍ തന്റെ വീഡിയോയില്‍ പറയുന്നത്.

ഫീച്ചറുകള്‍
3000 കോടി രൂപയാണ് കേവലം ഒരു പ്രതിമയ്ക്ക് വന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവില്ല. പ്രതിമ കാണുമ്പോള്‍ ഒന്നും തോന്നില്ലേങ്കിലും നെറ്റില്‍ തിരഞ്ഞാല്‍ പോലും പ്രതിമയുടെ ഫീച്ചറുകള്‍ എന്താണെന്ന് അറിയാന്‍ കഴിയും. അതുകൊണ്ട് പറയാം. ആ പ്രതിമയില്‍ ഗൂഗിള്‍ കാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്.

കാമറ
കാമറയുടെ പവര്‍ നമ്മള് ഗൂഗിള്‍ മാപ്പില്‍ നിന്ന് എടുക്കുന്ന വളരെ സെന്‍സിറ്റീവായ സൂമിങ്ങ് ഉള്ള ഇന്ത്യയുടെ മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കാവുന്ന രീതിയിലുള്ള ക്യാമറയാണത്. ഏകദേശം ഒരു ലക്ഷം പട്ടാളക്കാര്‍ ചെയ്യേണ്ടുന്ന ജോലി ആ കണ്ണില്‍ ഘടിപ്പിച്ച കാമറയ്ക്ക് ചെയ്യാന്‍ കഴിയും.

ചിപ്പുകള്‍
പ്രതിമയില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകള്‍ക്കും പ്രത്യേകതയുണ്ട്. ഇത്രയും ഉയരത്തില്‍ നില്ക്കുന്നതിനാല് പ്രതിമയില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകള്‍ കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ പെട്ടെന്ന് അറിയാന്‍ നമ്മെ സഹായിക്കും.

പ്രതിമയുടെ ഭാരം
ഇതുകൂടാതെ ഒരുലക്ഷത്തി ഇരുപത്തിയാറായിരത്തി എണ്ണൂറ്റിപതിനാറ് ടണ്ണാണ് ആ പ്രതിമയുടെ ഭാരം. ഈ പ്രതിമ ഇരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന് തിരുപ്പതി എന്നിവിടങ്ങളില്‍ ഭൂകമ്പം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൂടി ഈ പ്രതിമയില്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രതിമ നിര്‍മ്മിച്ചത്
പ്രതിമയുടെ പ്രാരംഭ ഘട്ടത്തില്‍ കുറേ കമ്മികള്‍ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു പട്ടിണി പാവങ്ങള്‍ ഉള്ള ഇന്ത്യയില്‍ കാക്കയ്ക്ക് തൂറാനാണോ 3000 കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിച്ചത് എന്നായിരുന്നു. എന്നാല്‍ ഒരു കാക്കയ്ക്ക് പരാമധവി സഞ്ചരിക്കാന്‍ പറ്റുന്ന ഉയരം 175 മീറ്ററാണ്.

പരുന്ത് നമ്മുടെ പക്ഷി
പ്രതിമയുടെ ഉയരമാകട്ടെ 182 മീറ്ററും. അതിനാല്‍ ഒരുപക്ഷിക്കും അതിന് മുകളില്‍ എത്താന്‍ പറ്റില്ല. പരുന്തിന് മാത്രമേ പ്രതിമയ്ക്ക് മുകളില്‍ എത്താന്‍ പറ്റുള്ളൂ. പരുന്താകട്ടെ അറിയില്ലേ നമ്മുടെ സ്വന്തം പക്ഷിയും എന്ന് പറഞ്ഞാണ് ഷിബുലാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
വീഡിയോ
ഫേസ്ബുക്ക് വീഡിയോ
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications