ചികിത്സിച്ച് ഭേദമാക്കാനാകുന്ന രോഗങ്ങളാണ് ഊതിയും തുപ്പിയും വഷളാക്കുന്നത്; രോഷക്കുറിപ്പുമായി ഷിംന അസീസ്
കണ്ണൂര്‍: കണ്ണൂരില്‍ ചികിത്സ കിട്ടാതെ പതിനൊന്ന് വയസുകാരി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മന്ത്ര വാദ ചികിത്സ നടത്തിയതിനെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് മന്ത്രവാദ ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.

മതിയായ ചികിത്സ നല്‍കാതെ മന്ത്രവാദത്തിന് വിധേയയാക്കിയതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പിതാവും പള്ളി ഇമാമും അറസ്റ്റിലായിരുന്നു. കണ്ണൂര്‍സിറ്റി നാലുവയലിലെ ദാറുല്‍ ഹിദായത്ത് ഹൗസില്‍ എം എ ഫാത്തിമ (11) ആണ് പനി ബാധിച്ച് മരിച്ചത്. എന്നാല്‍ ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗങ്ങളും അവസ്ഥകളുമാണ് ഊതിയും തുപ്പിയും പ്രാര്‍ത്ഥിച്ചും കാത്ത് നിന്ന് വഷളാക്കുന്നതെന്ന് ഷിംന അസീസ് കുറിപ്പില്‍ പറയുന്നു. വിശ്വാസമാണ് സര്‍വ്വം എന്ന് കരുതി ചികിത്സ തേടാതെയും ശ്രദ്ധിക്കാതെയും മനുഷ്യനെ കൊലക്ക് കൊടുക്കുന്നത് വിവരക്കേടല്ല, കൊലപാതകമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഷ്ിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

മതചികിത്സയെന്ന വിശ്വാസം ശാസ്ത്രീയചികിത്സയെന്ന യാഥാര്‍ത്ഥ്യത്തെ കടത്തിവെട്ടിയ വകയില്‍ ഒരു ജീവനും കൂടി പൊലിഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരിയെ ചികിത്സക്ക് വിധേയയാക്കാതെ 'മന്ത്രിച്ചൂതി' വീട്ടില്‍ വെച്ച് കൊണ്ടിരുന്ന് പനി മൂര്‍ച്ഛിച്ച് മരണപ്പെട്ടിരിക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമോ ആദ്യത്തെ സംഭവമോ ആയിരിക്കില്ല. വാര്‍ത്തയായത് കൊണ്ട് ചര്‍ച്ചയാകുന്നതാണ്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗങ്ങളും അവസ്ഥകളുമാണ് ഊതിയും തുപ്പിയും പ്രാര്‍ത്ഥിച്ചും കാത്ത് നിന്ന് വഷളാക്കുന്നത്. വിശ്വാസമാണ് സര്‍വ്വം എന്ന് കരുതി ചികിത്സ തേടാതെയും ശ്രദ്ധിക്കാതെയും മനുഷ്യനെ കൊലക്ക് കൊടുക്കുന്നത് വിവരക്കേടല്ല, കൊലപാതകമാണ്.

ജീവിച്ച് തുടങ്ങിയിട്ട് പോലുമില്ലാത്ത ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ നഷ്ടം പോലും ഇവിടെ ഒരോര്മ്മപ്പെടുത്തലാകുമോ എന്ന് സംശയമാണ്. ഇനിയുമിത് തുടരുമായിരിക്കാം, ജീവഹാനിയും ആരോഗ്യനഷ്ടവുമുണ്ടാകാം... അപ്പോഴും ദൈവവിളി മാത്രമായി തുടരുന്നവര്‍ കുറേ പേരുണ്ടാകും. നേരം വെളുക്കാത്തവര്‍ അത്രയ്ക്ക് ചുറ്റുമുണ്ട്...ആ കുഞ്ഞെന്ത് പിഴച്ചെന്ന് ഇപ്പോഴുമറിയില്ല... ലോകം അടുത്തൊന്നും മാറില്ലെന്നറിയാം- ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സിറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ഫാത്തിമയ്ക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്നും മന്ത്രവാദ ചികിത്സ നടത്തിയതായും ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കാതെ മരണത്തിന് ഇടയാക്കിയതാണെന്ന് കണ്ടെത്തിയത്. രണ്ട് പേരെ കഴിഞ്ഞ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, പനിബാധിച്ച കുട്ടിക്ക് ചികിത്സ നല്‍കാതെ മന്ത്രിച്ച വെള്ളം കുടിച്ച് ഖുര്‍ആന്‍ വായിച്ച് ഇരിക്കാന്‍ ഇമാം നിര്‍ബന്ധിക്കുകയായിരുന്നു.

പനി ബാധിച്ച് വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഞായര്‍ പുലര്‍ച്ചെ രണ്ടിന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ മരണമടയുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മന്ത്രവാദ ചികിത്സ നടത്തിയാള്‍ക്കെതിരെ ബന്ധു മൊഴി നല്‍കിയിരുന്നു. മന്ത്രവാദ ചികിത്സ നടത്തിയതിനാണ് ഇമാം ഉവൈസിനെതിരെ കേസെടുത്തത്. അതേസമയം, ചികിത്സ നല്‍കാതെ കുട്ടി മരിക്കാനിടയായതിനാണ് ഉപ്പയ്ക്കെതിരെ കേസെടുത്തത്. ചികിത്സ നല്‍കാതെ മുറിയിലിട്ട് പീഢിപ്പിച്ചതിന് ജുവനൈല്‍ ആക്ടു പ്രകാരമാണ് കേസെടുത്തത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications