കൊച്ചിയിൽ മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം!! കപ്പൽ പിടിച്ചെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു.  പുറം കടലിൽ വച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു.

 14 മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 12 പേർ തമിഴ്നാട് സ്വദേശികളും രണ്ട് പേർ ഉത്തരേന്ത്യക്കാരുമാണ്. മരിച്ച ഒരാൾ തമിഴ്നാട് സ്വദേശിയായ തമ്പിദുരൈ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ ഒരാൾ ഉത്തരേന്ത്യക്കാരനാണ്.

fisher men

പനാമയിൽ രജിസ്റ്റർ ചെയ്ത ആമ്പർ എൽ എന്ന കപ്പലാണ് ബോട്ടിലിടിച്ചത്. നേവിയും കോസ്ററ് ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്.

നങ്കൂരമിട്ടിരിക്കുകയായിരുന്ന ബോട്ടിൽ കപ്പൽ വന്ന് ഇടിക്കുകയായിരുന്നു.2 നോട്ടിക്കൽ അകലെ വച്ചായിരുന്നു അപകടം നടന്നത്. മറ്റ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

പരുക്കേറ്റ തൊഴിലാളികളെ കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

English summary
ship hit in fishing boat 3 fishermen injured.
Please Wait while comments are loading...