നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസില്‍ ഇടപെട്ടു, ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വപ്‌ന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. കസ്റ്റംസ് ബാഗേജില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്ന് സ്വപ്‌ന പറയുന്നു. ശിവശങ്കറിന്റെ ആത്മകഥയായ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു. ബാഗേജില്‍ എന്താണെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന. ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചവരില്‍ ശിവശങ്കറുമുണ്ടെന്നും സ്വപ്ന സുരേഷ് പറയുന്നു.

കേസില്‍ എന്‍ഐഎയെ കൊണ്ടുവന്നത് ശിവശങ്കറിന്റെ തന്ത്രമാണ്. താന്‍ വാതുറക്കാതിരിക്കാനാണ് ശിവശങ്കര്‍ അങ്ങനെ ചെയ്തത്. ശിവശങ്കറിനെ താന്‍ ചതിച്ചുവെന്ന വാദം ശരിയല്ല. പുസ്തകത്തില്‍ ആര്‍ക്കും എന്തും എഴുതാമെന്നും സ്വപ്‌ന പറഞ്ഞു. ഐഫോണിന്റെ കാര്യമൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. സന്തോഷ് ഈപ്പന്‍ സ്‌പോണ്‍സര്‍ ചെയ്ത ഐഫോണില്‍ രണ്ടോ മൂന്നോ ഫോണുകള്‍ ശിവശങ്കറിന് നല്‍കണമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിരുന്നുവെന്ന് സ്വപ്‌ന പറയുന്നു. അത് ആവശ്യം വരുമ്പോള്‍ വാങ്ങിക്കോളാമെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ ഫോണ്‍ കേടായപ്പോഴാണ് ഈ ഫോണ്‍ തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ അദ്ദേഹത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. എന്തിന് ഗൂഢാലോചനയുടെ ഭാഗമായി ഐഫോണ്‍ നല്‍കണം. ഒരുപാട് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ഫോണ്‍ നല്‍കിയത് പറയാന്‍ പോലുമുള്ള കാര്യമില്ല. കോണ്‍സുല്‍ ജനറല്‍ ഒരുപാട് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ശിവശങ്കറും കോണ്‍സുല്‍ ജനറലും നല്ല ബന്ധമുള്ളത് കൊണ്ട് ഐഫോണിനേക്കാള്‍ വിലപിടിപ്പുള്ള എത്രയോ കാര്യങ്ങള്‍ ശിവശങ്കറിന് ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി കേരള സര്‍ക്കാര്‍ തന്നെ നടത്തണമെന്നായിരുന്നു യുഎഇയുടെ ആവശ്യം. അതിന് ഫണ്ട് ഇനിയും കിട്ടുമായിരുന്നു.
്‌കോണ്‍സുല്‍ ജനറലിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ പദ്ധതി നടത്തണമെന്നായിരുന്നു. കമ്മീഷന് വേണ്ടിയായിരുന്നു ഇത്. ശിവശങ്കറാണ് ഇതിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തതെന്ന് സ്വപ്‌ന പറഞ്ഞു. ശിവശങ്കറിന്റെ തന്നെ വാദങ്ങള്‍ നോക്കുകയാണെങ്കില്‍ എന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് അദ്ദേഹത്തിന് ഞാനുമായുള്ള ബന്ധം ആലോചിക്കാമായിരുന്നു.ഒരാളെ ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണിത്. അത്് അംഗീകരിക്കാനാവില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.
ഒളിവില്‍ പോകുന്ന സമയത്ത് എന്നോട് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പറഞ്ഞിരുന്നു. ആ പറഞ്ഞവരുടെ കൂട്ടത്തില്‍ ശിവശങ്കറുമുണ്ടായിരുന്നു. കൊച്ചിയിലെ അഭിഭാഷകനെ കാണാനാണ് പോയത്. ശിവശങ്കറും തന്റെ ഭര്‍ത്താവും അടക്കമുള്ളവരാണ് നിര്‍ദേശം തന്നത്. ഒടുവിലാണ് ബെംഗളൂരുവിലെത്തിയതെന്നും സ്വപ്‌ന വ്യക്തമാക്കി.












Click it and Unblock the Notifications