ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല !കോടിയേരിയെ തെക്കോട്ടെടുക്കേണ്ടേ ! ശോഭാ സുരേന്ദ്രന്റെ കൊലവിളി!

  • By: Anamika
Subscribe to Oneindia Malayalam

കോട്ടയം: സംഘപരിവാറിന്റെ കേരളത്തിലെ വനിതാ മുഖങ്ങളായ ശശികലയും ശോഭാ സുരേന്ദ്രനുമെല്ലാം രാഷ്ട്രീയ എതിരാളികളെ അതിരൂക്ഷമായ ഭാഷയില്‍ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധരാണ്. പ്രത്യേകിച്ചും സിപിഎം നേതാക്കളെ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി നടത്തിക്കൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സംഘികളെ നാണം കെടുത്തി മലയാളികൾ...ഫേസ്ബുക്കിൽ പൂരം പൊടിപൂരം...കേരളം നമ്പർ വൺ ആണ് മച്ചാ...!

ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!

വിവാദ പ്രസംഗം

വിവാദ പ്രസംഗം

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നടന്ന പരിപാടിയിലാണ് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരെ വെല്ലുവിളിച്ചത്. ഇതാദ്യമായല്ല ശോഭാ സുരേന്ദ്രന്‍ ഇത്തരത്തില്‍ വിവാദ പ്രസംഗം നടത്തുന്നത്.

കോടിയേരി ബാലകൃഷ്ണനെതിരെ

കോടിയേരി ബാലകൃഷ്ണനെതിരെ

കോടിയേരി ബാലകൃഷ്ണന്‍ ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ആലോചിക്കണം. അങ്ങ് ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. കേരളത്തിന് പുറത്തോട്ടൊക്കെ സഞ്ചരിക്കേണ്ടേ എന്ന് ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കുന്നു.

തെക്കോട്ട് എടുക്കണ്ടേ

തെക്കോട്ട് എടുക്കണ്ടേ

തെക്കോട്ട് എടുക്കണ്ടേ..വയസ്സെത്രയായി എന്നും എന്ന് തുടങ്ങിയതാണീ കലാപരിപാടിയെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ചോദിക്കുന്നു. മരിക്കേണ്ടേ..പ്രാര്‍ത്ഥിക്കുക..ഇനിയെങ്കിലും നേരാവണ്ണം ജീവിക്കുക എന്നും ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു.

നരേന്ദ്ര മോദി ഫാന്‍സ്

നരേന്ദ്ര മോദി ഫാന്‍സ്

ഇന്ന് കേരള പോലീസിനകത്ത് നരേന്ദ്ര മോദി ഫാന്‍സ് ആയിട്ടുള്ള പോലീസുകാരുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുതെന്നും ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല

ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല

ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല, അത് ആര്‍എസ്എസുകാരനായ നരേന്ദ്ര മോദിയാണ്. കളി വേണ്ട മോനേ ദിനേശാ. വഴി മാറുന്നതാണ് ക്രിമിനലുകള്‍ക്ക് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

നായ തുടല്‍ പൊട്ടിച്ച് ഇറങ്ങി

നായ തുടല്‍ പൊട്ടിച്ച് ഇറങ്ങി

ഇത്തരം ക്രിമിനലുകളെ തങ്ങള്‍ വളഞ്ഞിട്ട് പിടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ മണിക്കൂറുകള്‍ നീണ്ട് പ്രസംഗത്തില്‍ പറയുന്നു. കണ്ണൂരില്‍ നിന്നും ഒരു നായ തുടല്‍ പൊട്ടിച്ച് ഇറങ്ങിയിട്ടുണ്ടെന്നാണ് സുധീഷ് മിന്നിയെക്കുറിച്ച് നടത്തിയ പരാമര്‍ശം

നായകള്‍ക്ക് സുധീഷ് മിന്നിയുടെ പേരിടണം

നായകള്‍ക്ക് സുധീഷ് മിന്നിയുടെ പേരിടണം

തങ്ങളുടെ വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പരമാവധി സുധീഷ് മിന്നിയുടെ പേരിടണമെന്നും ശോഭാ സുരേന്ദ്രന്‍ ആഹ്വാനം ചെയ്യുന്നു. നേരത്തെ സുധീഷ് മിന്നിയുടെ കരണം അടിച്ച് പൊട്ടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു.

വീഡിയോ

ശോഭാ സുരേന്ദ്രൻ നടത്തിയ വിവാദ പ്രസംഗം

English summary
Shobha Surendran's speech against Kodiyeri Balakrishnan and CPM
Please Wait while comments are loading...