എംഎം മണി വീട്ടിലിരുന്നോളാന്‍ പറഞ്ഞു: പാർട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണം: എസ് രാജേന്ദ്രന്
ദേവികുളം: പാർട്ടിയില്‍ നിന്നും പുറത്തേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ സിപിഎം സംസ്ഥാന നേതൃത്വത്തിന് കത്തയച്ച് മുന്‍ ദേവികുളും എംഎല്‍എ എസ് രാജേന്ദ്രന്. പാർട്ടി അംഗത്വത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്നാണ് രാജേന്ദ്രന് കത്തിലൂടെ ആവശ്യപ്പെടുന്നത്. എംഎ മണി എംഎല്‍എയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അപമാനിച്ചെന്നും എസ് രാജേന്ദ്രന് ആരോപിക്കുന്നുണ്ട്.
എംഎല്‍എ സ്ഥാനാര്‍ഥിക്കെതിരെ ജാതീയമായി പ്രവര്‍ത്തിച്ചു എന്നുള്ള ആരോപണം ജില്ലാ കമ്മിറ്റിയില്‍ വന്നപ്പോള്‍, എന്നില്‍ വിശ്വാസം ഇല്ലെങ്കില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമാക്കി നിലനിര്‍ത്തി പാര്‍ട്ടിയില്‍ തുടരുവാന്‍ അനുവദിക്കണമെന്ന് ജില്ലാകമ്മിറ്റിയില്‍ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രന് വ്യക്തമാക്കുന്നു. അദ്ദേഹം പാർട്ടി നേതൃത്വത്തിന് എഴുതിയ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഞാന്‍ ഒരിക്കലും ഒരു സ്ഥാനമാനവും മോഹിച്ചിട്ടില്ല. 1990-2000 വരെയുള്ള മറയൂര്‍ പാര്‍ട്ടി സെക്രട്ടറി എന്ന അനുഭവം ഇതോടൊപ്പമുള്ള കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷക്കാലമായി സജീവ പാര്ട്ടിപ്രവര്ത്തനാണ് ഞാന്‍ . പികെഎസിന്റെ ജില്ലാ പ്രസിഡന്റ് ആണെങ്കിലും സംസ്ഥാന എക്സികുട്ടിവിലില്ലാത്ത ഏക എംഎല്‍എ ആയിരുന്നു ഞാന്‍ .മൂന്നാര്‍ ഏരിയാ സെക്രട്ടറിയായി എം വി ശശികുമാറും പിന്നീട് കെകെ വിജയനും വന്നപ്പോള്‍ എല്ലാം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തില്‍ എന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരികയാണ്.
വര്‍ഷങ്ങളായുള്ള ഒറ്റപ്പെടുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ 2017ലെ മുന്നാര്‍ ഏരിയ സമ്മേളനത്തില്‍ തന്നെ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്റെ സാന്നിധ്യത്തില്‍ പ്രതിനിധികള്‍ ചര്‍ച്ച ഉയര്‍ത്തും ഉണ്ടായി. 2017 ലെ ഏരിയാസമ്മേളനത്തിന്റെ മിനിറ്റ്സ് പരിശോധിച്ചാല്‍ ഇത് മനസ്സിലാവും.എനിക്ക് മൂന്നാറിലെ പാര്‍ട്ടിയില്‍ നിന്നും സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയില്‍ നിന്നും എല്ലാം ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് കേന്ദ്രകമ്മിറ്റി അംഗം രാധാകൃഷ്ണന് ജില്ലാ നേതാക്കള്‍ എന്നിവര്‍ക്ക് ഏതാനും മാസങ്ങള്‍ മുമ്പ് തന്നെ കത്ത് നല്‍കിയിരുന്നു. എംഎല്‍എ സ്ഥാനാര്‍ഥിക്കെതിരെ ജാതീയമായി പ്രവര്‍ത്തിച്ചു എന്നുള്ള ആരോപണം ജില്ലാ കമ്മിറ്റിയില്‍ വന്നപ്പോള്‍, എന്നില്‍ വിശ്വാസം ഇല്ലെങ്കില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമാക്കി നിലനിര്‍ത്തി പാര്‍ട്ടിയില്‍ തുടരുവാന്‍ അനുവദിക്കണമെന്ന് ജില്ലാകമ്മിറ്റിയില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

എങ്കിലും പാര്‍ട്ടി ജില്ലാ കമ്മിറ്റി എനിക്കെതിരെ സഖാവ് സി വി വര്‍ഗീസ് കണ്‍വീനറായി സഖാവ് വി എന്‍. മോഹനന് അംഗമായും ഉള്ള അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് എനിക്കെതിരെ മാധ്യമങ്ങളിലൂടെ വളരെ മോശപ്പെട്ട ചിത്രീകരണങ്ങളും വാര്‍ത്തകളും നിരന്തരമായി സംഘടിപ്പിക്കുകയുണ്ടായി. എന്നോട് പ്രതികരണം ആരാഞ്ഞമാധ്യമപ്രവര്ത്തകരോട് എന്നെക്കുറിച്ച് അന്വേഷിക്കുവാന്‍ തെറ്റുണ്ടെങ്കില്‍ എന്നെ ശിക്ഷിക്കുവാനും എന്റെ പാര്‍ട്ടിക്ക് അധികാരവുംഅവകാശമുണ്ടെന്നാണ് ഞാന്‍ വിവിധഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്. എന്നെ വളര്‍ത്തുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്ത പ്രസ്ഥാനത്തെ വഞ്ചിക്കാനോ എതിര്‍ക്കാനോ ഞാന്‍ ഒരിക്കലും ശക്തനല്ല എന്ന് സ്വപ്നങ്ങളില്‍പ്പോലും ചിന്തിക്കാത്ത വ്യാജ ആരോപണങ്ങളും പ്രചരണങ്ങളുമാണ് നടന്നു വരുന്നത്.
എന്നെ ഒന്ന് കേള്‍ക്കാന്‍ പോലും നേതൃത്വം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ആയതിനാല്‍ പാര്‍ട്ടിയുടെ അംഗമായി മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്ന എന്നെ പാര്‍ട്ടി അംഗമായി തുടരുവാന്‍ അനുവദിക്കണമെന്നും എന്നാല്‍ എന്നെ കത്തില്‍ കാണിച്ചിട്ടുള്ള ചില നേതാക്കള്‍ സാമുദായിക മാറ്റം കണക്കാക്കി പാര്‍ട്ടിക്ക് തടസം എന്ന് പ്രചരിപ്പിച്ച് പാര്‍ടിയില്‍ നിന്നും ഒഴിവാക്കാനാണ്ശ്രമിക്കുന്നത്. കള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടിയില്‍ തുടരാന്അനുവദിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

2022ല്‍ പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തില്‍ അച്ചടിച്ച് നല്കിയ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന പരാമര്‍ശത്തില്‍ എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗൗരവതരമായി പരിശോധിക്കണമെന്ന് രേഖപ്പെടുത്തുകയുണ്ടായി. നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തന രേഖ പ്രസിദ്ധീകരിക്കുന്നതിലും തെരഞ്ഞെടുപ്പ് പരിപാടികള്‍ നിശ്ചയിക്കുന്നതില്‍ നിന്നും എന്നെ ഒഴിവാക്കിയിരുന്നു. പ്രത്യേകമായ യാതൊരു പരിപാടികളും എനിക്ക് നല്‍കിയിരുന്നില്ല . തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ആശയ വിനിമയം നടന്നിരുന്നില്ല. തോട്ടം മേഖലയിലെ പരിപാടികളില്‍ എന്നെ പങ്കെടുപ്പിക്കാന്‍ ജില്ലാ സെക്രട്ടറി ഇടപെടേണ്ടി വന്നു. രാജയുടെ വിജയത്തില്‍ എനിക്ക് യാതൊരുവിധ പങ്കും ഇല്ല എന്ന് വരുത്തിത്തീര്‍ക്കാര്‍ ആദ്യം മുതലേ ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. ദീര്‍ഘകാലമായ ആഗ്രഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിയില്‍ നിന്നും നടപടി സ്വീകരിക്കുവാന്‍ ശശി ആഗ്രഹിക്കുന്നത്.
എക്കാലവും മാനസിക സംഘര്‍ഷം കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും ഒഴിവാകാം എന്നത് തുറന്ന മനസുകൊണ്ട് ഞാന്‍ കമ്മിറ്റിയെ അറിയിച്ചത്. മറിച്ച് ധിക്കാരപരമായിട്ടല്ല ഞാന്‍ ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചത്. മാനസിക സംഘര്‍ഷത്തിന്റെ വേദന മൂലമാണ് അങ്ങിനെ പറഞ്ഞത് ഏതെങ്കിലും ഒരു ജാതിയുടെ നേതാവായി അറിയപ്പെടുന്നതില്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് കാരനായ് മരിക്കാനാണ് ആഗ്രഹിക്കുന്നത്.ഞാന്‍1984 മുതല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്. എസ്എഫ്ഐ- ഡിവൈഎഫ്ഐ എന്നിവയുടെയുടെ ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുവാനും 1990 മുതല്‍ 2000 വരെ മറയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് .2003 മുതല്‍ പാര്‍ട്ടി ഡി സി അംഗമായി തുടര്‍ന്നുവരുന്നു. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തി വരുന്നു. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ജില്ലാപഞ്ചായത്ത്, നിയമസഭ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. അത്തരം അവസരങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട മേഖലകളില്‍ പാര്‍ട്ടി അടിത്തറവിപുലപ്പെടുത്താന് എല്ലാ നിലകളിലും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

പരമാവധി പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടക്കാതെ കഴിഞ്ഞകാലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. 1991 രാജീവ്ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് മറയൂരില്‍ കോണ്‍ഗ്രസ്സുകാരുടെ കയ്യില്‍നിന്നും ഞാനും അഡ്വക്കേറ്റ് ജോസ് ജോസഫുംരക്ഷപ്പെട്ടതും മറയൂര്‍ കൊലപാതക സമയത്ത് മറയൂര്‍ ടൗണില്‍ ഉണ്ടായിരുന്ന ഞാന്‍ പാര്‍ട്ടി ശത്രുക്കളില്‍നിന്നും രക്ഷപ്പെട്ടതും പാര്‍ട്ടി വളര്‍ത്തുവാനും പാര്‍ട്ടിക്ക് സ്വന്തമായി ഭൂമി വാങ്ങി പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുവാനും കടബാധ്യതകള്‍ ഒന്നും പാര്‍ട്ടിക്ക് ഇല്ലാതെ മൂന്നാറിലേക്ക് മടങ്ങുന്നതിനും കഴിഞ്ഞു. 2001 മുതല്‍ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിലും പ്രസിഡണ്ട് എന്ന നിലയിലും പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും നേതൃത്വങ്ങളുടെ നിലപാടുകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. പാര്‍ട്ടിയുടെയും യൂണിയന്റെയും ദീര്‍ഘകാല സ്വപ്നമായിരുന്ന ഡിഇഇ യൂണിയന്റെ റഫറണ്ടത്തിലും അതിനു കാരണമായ കമ്പനി ലോക്ക്ഡൗണിലും നേതൃത്വം ആഗ്രഹിച്ച രീതിയില്‍ എംഎല്‍എ എന്ന നിലയില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു.
എന്നാല്‍, സഖാവ് കെ വി ശശി def യൂണിയന്റെയും മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും പ്രസിഡണ്ട് ആയി ചുമതലയേറ്റ ശേഷം എല്ലാകാര്യങ്ങളിലും മുന്‍വിധിയോടുകൂടി എന്നോട് പെരുമാറുകയും തികച്ചും വേദനാജനകമായ രീതിയില്‍ അവഗണിക്കുന്ന അവസ്ഥ പലപ്പോഴും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കത്തെ കരുതിയും എംഎല്‍എ എന്ന സ്ഥാനം ഉണ്ടായിരുന്നതിനാലും ഇത്തരം അവസരങ്ങളില്‍ പരമാവധി സഹിച്ചിട്ടുണ്ട്.

ഏതാനും സംഭവങ്ങള്‍
(1) ട്രേഡ് യൂണിയന് രംഗത്ത് തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനോ കമ്മറ്റികളില്‍ പങ്കെടുക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ പോയപ്പോള്‍ എംഎല്‍എയുമായ് ഒന്നും സംസാരിക്കരുതെന്ന് കെ.വി.ശശി ഫോണില്‍ പറഞ്ഞതിന് മൂന്നാര്‍ ഏരിയാകമ്മിറ്റി അംഗം വി.മാരിയപ്പനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ:സെല്‍വവും സാക്ഷികളാണ്. വളരെയേറെ അപമാനിതനായാണ് ഞാന്‍ കമ്പനി പള്ളിവാസല്‍ മാനേജരുടെ മുന്പില് നിന്ന് ഇറങ്ങേണ്ടി വന്നത്. പിന്നീട് യൂണിയന് പ്രവര്ത്തനങ്ങളില്എന്നെ പങ്കെടുപ്പിച്ചിട്ടില്ല. യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്പങ്കെടുക്കാറുമില്ല.
(2) മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തോടനുബന്ധിച്ച്അക്രമാസക്തരായ തൊഴിലാളികള്‍ Airuc, INTUC ഓഫീസുകള്ആക്രമിക്കുകയും നേതാക്കള്‍ പ്രാണരക്ഷാര്‍ത്ഥം ഓഫീസില്‍ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സമരക്കാര്‍ നമ്മുടെ ഓഫീസിലേക്ക് വന്നപ്പോള്‍ പാര്‍ട്ടി ഓഫീസിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സഖാക്കന്മാരായ വി ഓ ഷാജി , വിജി, പാട്രിക്, മോഹന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സമാധാനപൂര്‍വ്വം തൊഴിലാളികളെ തിരിച്ചയക്കാന്‍ സാധിച്ചു. സഖാവ്പാട്രിക് വേഗസ് ഓടി രക്ഷപെടാം എന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അപമാനം ഉണ്ടാകാതിരിക്കാനാണ് ആ സമരത്തെ നേരിട്ടത്. എല്ലാ രാഷ്ട്രീയനേതാക്കന്മാരും തൊഴിലാളി നേതാക്കളും ജനപ്രതിനിധികളും ഒളിവില്‍ കഴിഞ്ഞപ്പോള്‍ മൂന്നാര്‍ ടൗണില്‍ സമരക്കാരുടെയും മാധ്യമങ്ങളുടെയും അപമാനങ്ങള്‍ സഹിക്കാന്‍ ഞാന്‍ തയ്യാറായി. തുടര്‍ന്ന് അവര്‍ക്ക് ബദലായി മൂന്നാര്‍ ടൗണില്‍ പാര്‍ട്ടി ഇടപെട്ടാണ് ഞാന്‍ നിരാഹാരസമരത്തിലേക്ക് കടക്കുകയും സമരത്തിന് ഗതിമാറ്റം ഉണ്ടാക്കുകയും ചെയ്തത്. ആ സമയത്ത്ചെരിപ്പ് ഏറ് കാണിക്കലും അക്രമവും എല്ലാം ജീവന് പണയപ്പെടുത്തിയാണ്നേരിടേണ്ടിവന്നത്. അന്ന് എന്റെ മക്കളും കുടുംബവും ചെരുപ്പൂരി കാണിച്ചആളുമായി ഒരുമിച്ച് മൂന്നാര്‍ ടൗണില്‍ ഇരിക്കുന്നത് പത്രങ്ങളില്‍ വന്നതാണ്. എന്നാല്‍ തുടര്‍ന്ന് പ്രതിസന്ധികള്‍ കഴിഞ്ഞപ്പോള്‍ ലഭിച്ചഅവസരങ്ങളിലെല്ലാം (ഇക്കാ ദിനാചരണം : കമ്യൂണിറ്റി ഹാള്‍) സഖാവ്സുന്ദരമാണിക്യം ആണ്പൊമ്പിള ഒരുമൈ സമര പ്രശ്നങ്ങളെ നേരിട്ടതെന്നും പരിഹരിച്ചതെന്നും ഉദ്ഘാടന പ്രസംഗങ്ങളില്‍ പോലും നേതൃത്വം പറയുകയുണ്ടായി.

(3) പതിനഞ്ച് വര്‍ഷക്കാലത്തെ എംഎല്‍എ എന്ന പ്രവര്‍ത്തനത്തില്‍ മൂന്നാര്‍ പ്രദേശത്ത് വികസനപ്രവര്‍ത്തനങ്ങളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധത്തിലുമുള്ള സംഘടന സഹായങ്ങളും ലഭിച്ചില്ല എന്നതുമാത്രമല്ല നോട്ടീസുകളുംഫ്ളക്സുകളും മറ്റു രീതിയിലുള്ള പ്രചരണങ്ങള്‍ക്കും സഖാവ് ശശിസമ്മതിച്ചിരുന്നില്ല. അന്വേഷണക്കമ്മിഷനെ നിശ്ചയിച്ച യോഗത്തില്‍ത്തന്നെ... വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അന്വേഷണ കമ്മീഷന് ഒഴിവാക്കണമെന്നും ഡിസിയില്‍ നിന്നും ഒഴിവാക്കി പാര്‍ട്ടി മെംബറായി തുടരുവാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന്കേള്ക്കാന് ധൈര്യം ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ സ്വയം പിന്മാറിയത്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണിയെതിരുവനന്തപുരത്ത് നിയമസഭ നടക്കുന്ന സമയത്ത് എം.എല്‍ എ ഹോസ്റ്റലില്കാണുകയുണ്ടായി. അതിന് മുമ്പ് 4പ്രാവശ്യം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല അപ്പോള്‍ നീ നാലുവട്ടം ജയിച്ചതല്ലേ ..? ഇനി നിനക്ക് എന്നതാ വേണ്ടത് ..? അച്ചനേം , അമ്മയേം, മക്കളേം, കുടുംബത്തേയും നോക്കി വീട്ടിലിരുന്നാല്‍ മതിയെന്ന് ഉപദേശിച്ചു.
നിന്റെ മറ്റേവനുണ്ടല്ലോ ജില്ലാ സെക്രട്ടറി ജയചന്ദ്രന് അവന് എന്തെങ്കിലും സഹായിക്കുമെന്ന് നീ കരുതിയാല്‍ എന്റെ നിലപാട് മാറുമെന്നും ദേഷ്യത്തില്‍ പറഞ്ഞു. വൈകിയാണെങ്കിലും ഈ കാര്യം ജയചന്ദ്രന് സഖാവിനെഅറിയിച്ചിരുന്നുവല്ലോ...?1990 മുതല്‍ 2000 വരെ മറയൂരും പിന്നെ ഇടമലക്കുടിയും, യൂണിയന് റഫറണ്ടവും പൊമ്പിള ഒരുമൈ സമരവും, വിവിധ പ്രതിസന്ധി ഘട്ടങ്ങളിലും ഞാന്‍ പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്നു. ഞാന്‍ ആഗ്രഹിച്ച് മത്സരിച്ചതല്ല. ഒരു സ്ഥാനത്തിനോടും എനിക്ക്വ്യാ മോഹമില്ല. പാര്‍ട്ടിയുടെ നേട്ടങളെല്ലാം എന്റേത് മാത്രമല്ല. മുന്നില്‍ നിന്നിട്ടുണ്ട്. ഒരിക്കലും എന്നെ പാര്‍ട്ടിയുടെ എം.എല്‍.എ ആയി ശശികുമാര്‍ ഏരിയ സെക്രട്ടറിയായതു മുതല്‍ കെ കെ വിജന് വരെ കണ്ടിട്ടില്ല.സഖാവിന്റെ സാന്നിധ്യത്തില്‍ പോലും ഏരിയ കമ്മിറ്റി യോഗങ്ങളില്‍ ഏറ്റവും ഒടുവില്‍ ആക്കി ഇരുത്തിയിട്ടേയുള്ളു.
Recommended Video

എം.എല്‍ എ എന്ന പരിഗണ എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ അതിന്റെ പേരില്‍ പരാതി പെട്ടിട്ടില്ല.സെക്രട്ടറിയേറ്റംഗം സി.എം.എം മണിയെ തിരുവനന്തപുരം എം.എല്‍ എഹോസ്റ്റലില് വച്ച് കണ്ടപ്പോള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്ചെവിയില് നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ ചിലര്‍ മുന്‍വിധിയോട് കൂടി നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്ന് നല്ല ബോധ്യമുണ്ട്. പള്ളന്‍ എന്ന ജാതിയുടെ പ്രതിനിധിയായി എസ്റ്റേറ്റില്‍ പോകുവാനോ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കു വാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിയ്ക്കുകയാണ്.
മൂന്നാര്‍, മറയൂര്‍ തുടങ്ങിയ ഏരിയ സമ്മേളനങ്ങളില്‍ സ. എം.എം മണിയുടേയും നേതാക്കളുടേയും പ്രസംഗങ്ങളും ഇടപെടുലുകളും എനിക്കെതിരായുള്ളനീക്കങ്ങള്ക്കായുള്ള വേദിയായി സമ്മേളനങ്ങളെ ഉപയോഗിച്ചു എന്നത്വ സ്തുതയാണ്. കെ.വി ശശിയും , ശശികുമാറും വിജയനും മറ്റുള്ളവരെ ചേര്‍ത്ത് എനിയ്ക്ക് എതിരായ പ്രചരണങള്‍ ചില പാര്‍ട്ടി അംഗങ്ങളിലൂടെ നടത്തുകയാണ്. വാര്‍ത്താ മാധ്യമങ്ങളിലൂടെയുള്ള എനിക്കെതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കി എന്നെ പാര്‍ട്ടി മെംബര്‍ഷിപ്പില്‍ .തുടരുവാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications