കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റും മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്നും അവശേഷിക്കുന്നവ സമയബന്ധിതമായി നടപ്പാക്കുമെന്നും ഇക്കാര്യം ജനങ്ങളോട് തുറന്ന് പറയാനാണ് മന്ത്രിസഭാ വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുന്നതെന്നും വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കാവശ്യമായ നടപടികള്‍ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാലു മിഷനുകളും വിജയകരമായി മുന്നേറുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. .

mmmani

പിന്നോക്ക ജില്ലയെന്ന നിലവില്‍ ഇടുക്കിക്ക് ഒട്ടനവധി പ്രതിസന്ധികളുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലിലൂടെ ജില്ലയുടെ വികസനം മുന്‍നിര്‍ത്തിയുള്ള കര്‍മ്മ പരപ്പാടികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു, ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കേ#ാളെജിനെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. . ലൈഫ് മിഷന്‍ പദ്ധതിയില്‍ പെടുത്തി അര്‍ഹരായ എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നല്‍കും. ജില്ലയില്‍ തരിശായി കിടക്കുന്ന ഭൂമി കൃഷിക്കനുയോജ്യമാക്കാന്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍ക്കും .ശുദ്ധജല സംരക്ഷണം നദികളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പ്രാധാന്യം നല്‍കും . സൗരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

mmmanii

ജില്ലയിലെ പട്ടയ, ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ ഏറ്റവും ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജ് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് ജില്ലയുടെ അഭിമാന പ്രതീകമായി മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുതോണിയില്‍ സജ്ജമാക്കിയ പ്രദര്‍ശന, വിപണന സ്റ്റോളുകളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജി.ആര്‍.ഗോകുല്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍,തുടങ്ങിയവര്‍ സംസാരിച്ചു.

English summary
should fulfill promise given-mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X