കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സിക്കാനുള്ള കാലതാമസം;സംസ്ഥാനത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രം സ്ഥാപിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി

  • By Sreejith Kk
Google Oneindia Malayalam News

വടകര : പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സിക്കാനുള്ള കാലതാമസംവരുന്നതിനാല്‍ സംസ്ഥാനത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രം സ്ഥാപിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പറഞ്ഞു .കാലവര്‍ഷം ആരംഭിക്കുന്നതോടെ ഒട്ടേറെ വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് വ്യത്യസ്ത രീതിയിലുള്ള ജ്വരങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ഇതിന് കാരണക്കാരായ വൈറസുകള്‍ ഏതെന്ന് കണ്ടുപിടിക്കാന്‍ പുനയിലും വെല്ലൂരിലുമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോന നടത്തുമ്പോഴെക്കും ചികിത്സിക്കാനുള്ള കാലതാമസം പലപ്പോഴും നിരവധി മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരമൊരവസ്ഥക്ക് പരിഹാരം കാണാന്‍ സംസ്ഥാനത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രം സ്ഥാപിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ഇതിന് സംയുക്തമായി കേന്ദ്രത്തെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

mullapally

നിപ വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരണപ്പെട്ട ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെത്തിയ ശേഷം കടിയങ്ങാട് സാംസ്‌കാരിക നിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. നിലവിലുള്ള സാഹചര്യത്തെ യുദ്ധകാല പരിതസ്ഥിതിയായി കണ്ടു കൊണ്ടുള്ള സ്ഥിരവും സമഗ്രവുമായ സംവിധാനം ഇവിടെ അനിവാര്യമാന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിപ മാരകമാണെന്ന് തിരിച്ചറിഞ്ഞ് യഥാസമയം ആരോഗ്യ വിഭാഗത്തിന് വിവരം നല്‍കിയ ഡോക്ടര്‍മാരും, ഉണര്‍ന്നു പ്രവര്‍ത്തിച്ച അധികൃതരും അഭിനന്ദനമര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.


ഡോക്ടര്‍മാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ, ഉപകരണങ്ങളോ ലഭ്യമാകുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതായും ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വൈറസ് രോഗ ബാധിതനായ യുവാവിനെ പരിചരിച്ചതിനെത്തുടന്ന് അസുഖം പടര്‍ന്ന് മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ സംരക്ഷണം നല്‍കണം. താല്‍ക്കാലിക ജീവനക്കാരിയെന്ന രീതിയില്‍ പരിഗണിക്കാതെ അവരുടെ സേവനം കണക്കിലെടുത്ത് ഭര്‍ത്താവിന് ആശ്രിത നിയമനം നടത്താവുന്നതാണെന്നും, ഇത്തരത്തില്‍ സമീപനം സ്വീകരിച്ച കീഴ് വഴക്കമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.


അതോടൊപ്പം രോഗബാധിതരായവര്‍ക്കും, അംഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബത്തിനും അര്‍ഹമായ സഹായം അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ആയിഷ, വൈസ് പ്രസിഡണ്ട് എന്‍.പി. വിജയന്‍, കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, എസ്.പി. കുഞ്ഞമ്മദ്, മുനീര്‍ എരവത്ത്, മൂസ കോത്തമ്പ്ര, ഇ.വി. രാമചന്ദ്രന്‍, ഇ.ടി. സരീഷ്, പാളയാട്ട് ബഷീര്‍, ആനേരി നസീര്‍, കെ.വി. രാഘവന്‍, കെ. പ്രദീപന്‍, സംബന്ധിച്ചു

English summary
should provide a national institute of virology-mullapally ramachandran mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X