ആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണം
കൊച്ചി: ആര്‍ എസ് എസിനെതിരെ നടനും സംവിധായകനുമായ ആദം അയൂബ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തനം ചെയ്യാനുള്ള ആര്‍ എസ് എസ് അജണ്ടക്ക് എതിരെ രാജ്യം ജാഗ്രതയോടെ നിലകൊള്ളണം എന്ന് ആദം അയൂബ് പറഞ്ഞു.
ഫാസിസത്തെ താലോലിച്ച് അക്രമ രാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചു എന്നും ആദം അയൂബ് പറഞ്ഞു. ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ രാജ്യം അതീവജാഗരൂകതയോടെ നിലകൊള്ളണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ നേതൃത്വത്തില്‍ വിവിധ മനുഷ്യാവകാശ, വനിത വിമോചന പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രതിഷേധ സായാഹ്നത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദം അയൂബ്.

തിരക്കഥാകൃത്ത്, മാധ്യമ അധ്യാപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലയിലൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ആദം അയൂബ്. അടുത്തിടെ ഇറങ്ങിയ ദൃശ്യം 2 വിലെ ജഡ്ജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം ദൂരദര്‍ശന്‍ ആരംഭിച്ചപ്പോള്‍ ആദ്യം നടനായും പിന്നെ അവതാരകനായും പിന്നീട് സീരിയല്‍, ഡോക്യുമെന്ററി എന്നിവയുടെ സംവിധായകനായും പ്രവര്‍ത്തിച്ചു.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സീരിയല്‍ നടന്‍ ആണ് ആദം അയൂബ്. മീഡിയ വണ്‍ ചാനലിന്റെ ആദ്യത്തെ ക്രിയേറ്റീവ് ഹെഡ് ആയിരുന്നു. സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് ആദം അയൂബ്. അതേസമയം ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളെ ജയില്‍മോചിപ്പിച്ച നടപടിയില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. സൂസന്‍ ജോണ്‍, തോമസ് മാത്യു, സി. ടീന ജോസ്, അഡ്വ. വി.എം. മൈക്കിള്‍, അസൂറ ടീച്ചര്‍, ഡോ. വിശ്വംഭരന്‍, ജോര്‍ജ് കാട്ടുനിലത്ത്, മീന ചന്ദ്രന്‍, കെ.ബി. വേണുഗോപാല്‍, ഡോ. ബാബു ജോസഫ്, പി.എ. പ്രേംബാബു, കബീര്‍ ഷാ, തനിഷ ടൈവരി, ശിവം, കെ.ഡി. മാര്‍ട്ടിന്‍, മുഹമ്മദ് സാദിക്ക് എന്നിവര്‍ സംസാരിച്ചു.
വിഴിഞ്ഞം സമരത്തില്‍ നഷ്ടം 24 കോടി; ആദ്യ കപ്പല്‍ മേയില്‍ എത്തിക്കുന്നതിന് തിരിച്ചടിയാകും












Click it and Unblock the Notifications