'പിള്ളേച്ച ബിജെപി ജില്ലാ നേതൃത്വം പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനല്ലേ വോട്ട് ചെയ്തത്?' ഗുരുതര ആരോപണം
പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്നായിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് മണ്ഡലത്തില്‍ തിരികൊളുത്തിയിരിക്കുന്നത്. പരാജയം ഉറപ്പിച്ചതോടെയുള്ള അധ്യക്ഷന്‍റെ കുമ്പസാരമാണിതെന്ന് ഇരു മുന്നണികളും ആരോപിക്കുമ്പോള്‍ ഇത് പിള്ളയുടെ നമ്പറാണെന്ന ആരോപണമാണ് മുന്‍ യുവമോര്‍ച്ച നേതാവായ സിബി സാം തോട്ടത്തിലിന്‍റെ ആരോപണം.
കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും
കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടന്നിരുന്നുവെന്ന് സിബി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി വോട്ട് മറിച്ചത് ശ്രീധരന്‍ പിള്ള മികച്ച നടനാണെന്നും സിബി തന്‍റെ കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വായിക്കാം

പത്തനംതിട്ടയില്‍
ഇത്തവണ ശബരിമല വിഷയത്തില്‍ ഊന്നിയ പ്രചരണം പത്തനംതിട്ടയില്‍ ഗുണം ചെയ്തുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നും ബിജെപി നിരീക്ഷിക്കുന്നുണ്ട്.

പ്രതീക്ഷയോടെ
ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നും നായര്‍ വോട്ടുകള്‍ വലിയ തോതില്‍ ലഭിച്ചിട്ടുണ്ടെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ സുരേന്ദ്രന് 30,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാകുമെന്നും ബിജെപി കണക്ക് കൂട്ടിയിരുന്നു.

വെടിപൊട്ടിച്ച് പിള്ള
ഈ നിരീക്ഷണങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്‍ പരാജയപ്പെടുമെന്ന സൂചന നല്‍കി ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.
ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുന്‍പ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരന്‍ പിള്ള എക്സിറ്റ് പോള്‍ ഫലം വന്ന പിന്നാലെ തകിടം മറിയുകയായിരുന്നു.

നെഗറ്റീവ് ചിന്ത
ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാണുമെന്നും യുഡിഎഫിന്‍റെ കുപ്രചരണങ്ങളാണ് ഇതിന് പിന്നില്‍ എന്നും പിള്ള പറഞ്ഞിരുന്നു. എന്നാല്‍ സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ട് പിള്ള ഇപ്പോള്‍ നാടകം കളിക്കുകയാണെന്ന് മുന്‍ യുവമോര്‍ച്ചാ നേതാവായ സിബി സാം ആരോപിച്ചു.

നല്ല നടന്‍
തന്‍റെ ഫേസ്ബുക്കിലൂടെയാണ് സിബിയുടെ വിമര്‍ശനം. പോസ്റ്റ് വായിക്കാം- ഈ പിള്ള ഒരു നല്ല നടനാണ് , സ്വന്തം ഗ്രൂപ്പ് നേതാക്കൻമാരോട് പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ പറഞ്ഞിട്ട് ഇപ്പോൾ മുൻകൂർ ജാമ്യം എടുക്കാൻ ബിജെപിക്ക് കിട്ടെണ്ട വോട്ടുകൾ കോൺഗ്രസിന് പോയി എന്ന് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു.

കോണ്‍ഗ്രസിന്
പിള്ളെച്ചോ പത്തനംതിട്ടയിലെ ജില്ല നേതൃത്വം ഒന്നടങ്കം കോൺഗ്രസിനല്ലേ വോട്ട് ചെയ്തത്. ജില്ലയിൽ വിരളിൽ എണ്ണാവുന്ന മുരളിധരൻ ഗ്രൂപ്പുകാരെ മാത്രം തെരഞ്ഞെടുപ്പ് ഗോധയിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞൊള്ളു.

കഴിഞ്ഞ കാലങ്ങളില്‍
പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണ് എന്ന് ചോദിച്ചാൽ പത്തനംതിട്ടയിലെ ഒരോ ബിജെപി നേതാവിനെയും പേര് എടുത്തു പറയാൻ കഴിയുന്ന ആൾ തന്നെയാണ് ഞാൻ, കഴിഞ്ഞ കാലങ്ങളിൽ നിങ്ങളിൽ ഒരാളായിരുന്നു ഞാനും.

ശത്രു സംഹാര തത്വം
ജില്ലയിലെ പ്രമൂഖരായ കൃഷ്ണദാസ് ഗ്രൂപ്പുകാർ സുരേന്ദ്രൻ ജയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കണ്ട വരും എന്ന തോന്നലുക്കാർ ആയിരുന്നു, സുരേന്ദ്രൻ ഇങ്ങോട്ട് പണിതരുന്നതിനെ മുൻപ് അങ്ങോട്ട് പണി നൽകുക എന്ന ശത്രു സംഹാര തത്വം അവർ ഉപയോഗിച്ചു.

വീണ വാഴും
പക്ഷെ ഇതിൽ ചില ഗ്രൂപ്പ് മനേജർമാർ ഈ തക്കം നോക്കി, ആന്റോയുടെ കൈയിൽ നിന്ന് നല്ല കനം ഉള്ള കിഴിയും മേടിച്ചു.പക്ഷേ പത്തനംതിട്ടയിലെ ജനങ്ങൾ നിങ്ങളുടെ ഈ വോട്ട് കച്ചവട സാധ്യത മുൻകൂടി മനസിലാക്കി അവർ തെരഞ്ഞെടുപ്പിൽ ഹൃദയപക്ഷത്തോട് ഒപ്പം നിന്നു.
#പത്തനംതിട്ടയിൽ_വീണ_വാഴും,
#ആന്റോ_വീഴും....!!!!!
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം