Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഇന്നാണ് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. സിദ്ധാര്‍ഥന്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കുറ്റമറ്റതും നീതിപൂര്‍വ്വവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും എന്നാലും കുടുംബം ഈ കേസ് സി ബി ഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചതിനാല്‍ ഇക്കാര്യം അംഗീകരിക്കുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

CBI Enquiry

സിദ്ധാര്‍ഥന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് നേരത്തെ ജയപ്രകാശ് പറഞ്ഞിരുന്നു. ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം എന്നും സാക്ഷിപ്പട്ടികയിലുള്ള അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സി ബി ഐ അന്വേഷണം വേണമെങ്കില്‍ അത് തന്നെ ചെയ്യാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. നേരത്തെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

അതേസമയം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തി വന്ന നിരാഹാര സമരവും അവസാനിപ്പിച്ചു. സംഭവം എല്‍ ഡി എഫിലും വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന അന്വേഷണമാണ് നടത്തേണ്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞിരുന്നു.

സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ് എഫ് ഐക്ക് ഗോവിന്ദന്‍ പരോക്ഷ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ എസ് എഫ് ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. വിഷയത്തില്‍ മുഖം നോക്കാതെ ആവശ്യമായ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ 18 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+