Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ.റെയിൽ കടലാസിൽ ഒതുങ്ങില്ല';'പിന്നോട്ടില്ല.. നടപ്പിലാക്കും'; പ്രതിഷേധത്തെ തള്ളി പിണറായി വിജയൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും പിന്നിലോട്ട് ഇല്ലെന്നും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കും. കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത് ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കെ റെയിൽ പ്രതിഷേധങ്ങളെ തളളികൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടാണ്.

2

എന്നാൽ, സില്‍വര്‍ലൈന്‍ അതിരിടൽ കല്ല് പിഴുതെറിയല്‍ സമരവുമായി പ്രതിപക്ഷം മുന്നോട്ടെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി. സമരത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി.

3

'കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

4

അതേസമയം, മാടമ്പള്ളിയിലെ പോലീസ് നടപടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇന്നലെ ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ ഇന്നലെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാൻ ഉള്ള വേദിയാക്കി പ്രതിപക്ഷം മാറ്റുകയാണ്. കെട്ടിച്ചമച്ച കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപവാദങ്ങളും അർഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

5

നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞിരുന്നു. പൊലിസിന്റെ ആയുധമാക്കി കെ റെയിൽ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു. സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞു. സഭയിൽ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

6

എംഎൽഎമാർ സമര മുഖത്തെത്തുമെന്നും അവിടെ മർദ്ദനമേറ്റ സ്ത്രീകളോടു കുട്ടികളോടും സംസാരിക്കുമെന്നുമാണ് പ്രഖ്യാപനം. സ്ത്രീ വിരുദ്ധ സമീപനമാണ് ഈ സർക്കാരിന്റേതെന്ന് സതീശൻ ആരോപിച്ചിരുന്നു. സമരം ശക്തമാക്കാനാണ് തീരുമാനം, സർക്കാർ പിൻവാങ്ങും വരെ സമരം തുടരും. പ്രതിപക്ഷം അസത്യ പ്രചാരണം നടത്തിയിട്ടില്ല. യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞിരുന്നു. അതേസമയം, ധാർഷ്ട്യം കൊണ്ട് പിണറായിക്ക് അന്ധത ബാധിച്ചുവെന്നാണ് സതീശന്റെ കുറ്റപ്പെടുത്തൽ.

7

ഇക്കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കാൻ എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്നലെ ഹർത്താലായിരുന്നു. കെ റെയിൽ വിരുദ്ധ സംയുക്ത സമര സമിതിയാണ് ഹർത്താൽ നടത്തിയത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്ത സമരസമിതി.

8

രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തിയിരുന്നു. പദ്ധതിയുടെ കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കിയിരുന്നു. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചിരുന്നു.

Recommended Video

cmsvideo
    എന്ത് പ്രതിഷേധം ഉണ്ടായാലും കെ റെയിൽ നടപ്പാക്കും,ഇരട്ടച്ചങ്കുമായി പിണറായി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+