കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സില്‍വര്‍ ലൈന്‍ ഭൂമിയേറ്റെടുക്കല്‍ തുടങ്ങും, പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സില്‍വര്‍സൈന്‍ കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ നിലപാട് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിപിആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍നിന്നും ലഭിച്ച നിര്‍ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കോടതിയില്‍ അടക്കം ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

1

അതേസമയം പോലീസ് അതിക്രമങ്ങള്‍ എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ പിരിച്ച് വിടല്‍ അടക്കമുള്ള കര്‍ശന നടപടിയുണ്ടാവും. ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം ഉണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കെഎസ്ആര്‍ടിസിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടില്‍ പററയുന്നത്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാകും. നിലവില്‍ തുടങ്ങി വെച്ച കിഫ്ബികള്‍ എല്ലാം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടായി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വലതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധമായി, ജനങ്ങളെ ഒന്നിപ്പിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളിലാണ് കേരളത്തിന്റെ ശ്രദ്ധ. ഇടതുമുന്നണി സമഗ്രമായ വികസനത്തിലാണ് വിശ്വസിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സര്‍വേകളും രാജ്യത്ത് നടക്കുന്നുണ്ട്. കേരളവും സര്‍വേ നടത്തുന്നുണ്ട്. അത് ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. പരമ ദരിദ്രരായ കുടുംബങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് കേരളം സര്‍വേ നടത്തിയത്. ആ കുടുംബങ്ങളെ കണ്ടെത്തി. ഇനി അവരെ തുടര്‍ നടപടികളിലൂടെ കൈപിടിച്ചുയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നു. സംസ്ഥാനത്ത് ആ നിമയം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. മതാടിസ്ഥാനത്തില്‍ പൗരത്വ നിര്‍ണയം വേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാട്. നമ്മുടെ രാജ്യം ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച രാഷ്ട്രമാണ്. പക്ഷേ അത് തകര്‍ക്കാനാണ് രാജ്യത്ത് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും അതോടൊപ്പം പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ആഗോള ഉദാരവത്കരണത്തിന്റെ ഭാഗമായുള്ള ജനവിരുദ്ധ നടപടികളാണ് ഇവരെ അംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നത്. കേരളം ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴിദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴി

English summary
silver line project will go ahead and acquire land says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X