കരിപ്പൂരില്‍ പിടിയിലായ കൊടിഞ്ഞി സ്വദേശിക്ക് ഇന്ത്യന്‍മുജാഹിദ്ദീനുമായി ബന്ധം;സ്‌ഫോടനക്കേസുകളിലെ പ്രതി

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: കരിപ്പൂരില്‍ അറസ്റ്റിലായ സിമി പ്രവര്‍ത്തകനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ സിമി പ്രവര്‍ത്തകന്‍ സുഹൈബ് അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വേങ്ങര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോംബ് കേസിലും ഇയാള്‍ പ്രതിയാണ്.

Read More: പള്ളിയിലെ സര്‍ട്ടിഫിക്കറ്റിന് വിലയില്ല,സത്യസരണിയിലെത്തി മതംമാറിയ അഖിലയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

Read More: സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്

മലപ്പുറം കൊടിഞ്ഞി സ്വദേശിയായ സുഹൈബിനെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. വേങ്ങര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പൈപ്പ് ബോംബ് സ്‌ഫോടനക്കേസിലും സുഹൈബ് പ്രതിയാണ്. ഇയാള്‍ക്ക് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹീദ്ദീനുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

terrorist

സിമി പ്രവര്‍ത്തകനായ സുഹൈബ് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. സിമിയുടെ സജീവപ്രവര്‍ത്തകനായ കൊടിഞ്ഞി സ്വദേശി സുഹൈബിനെ ക്രൈംബ്രാഞ്ച് സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയായ സുഹൈബിനെ കൂടുതല്‍ നടപടികള്‍ക്കായി ഗുജറാത്ത് പോലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

English summary
simi member who arrested in karipur is a accused of ahmedabad blast.
Please Wait while comments are loading...