കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുഹൈബിനെ കൊന്നതും ടിപിയെ കൊന്ന അതേ പ്രതികള്‍ ??? കൊലപ്പെടുത്തിയ രീതികള്‍ സമാനം

  • By Desk
Google Oneindia Malayalam News

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെയും ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനേയും വെട്ടികൊന്നതിന് പിന്നിൽ ഒരേ പ്രതികളാണോയെന്ന സംശയം പൊലീസിൽ ബലപ്പെടുന്നു. ടി.പിയെയും ശുഹൈബിനേയും കൊലപ്പെടുത്തിയതിലെ സാമ്യതകളും വെട്ടിവീഴ്ത്തിയതിന്റെ എണ്ണവും ഇതിന് ബലമേകുന്നുണ്ട്.

മോദി യുഗത്തിന്‍റെ അന്ത്യ കൂദാശ തുടങ്ങി... ഇനി രാഹുല്‍ നയിക്കട്ടെ!!!മോദി യുഗത്തിന്‍റെ അന്ത്യ കൂദാശ തുടങ്ങി... ഇനി രാഹുല്‍ നയിക്കട്ടെ!!!

ടി.പിയെ അമ്പത്തിയൊന്ന് തവണ വെട്ടിയാണ് കൊന്നതെങ്കിൽ ശുഹൈബിനെ മുപ്പതിലധികം തവണ വെട്ടി. ടിപി ചന്ദ്രശേഖരനെ വധിച്ചതു പോലെ ബോംബ് എറിഞ്ഞ് ജനങ്ങളെ ഭീതിപ്പെടുത്തിയതിന് ശേഷമാണ് ശുഹൈബിനെയും വെട്ടി വീഴ്ത്തിയത്. ആയുധങ്ങളിൽ പോലും സമാനതയുള്ളതായി സ്‌പെഷൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

എന്തൊരു ക്രൂരത

എന്തൊരു ക്രൂരത

ബോംബേറിലും മർദനത്തിലും നിലത്തടിച്ചു വീണ ശുഹൈബിനെ അക്രമികൾ അതിക്രൂരമായാണ് വെട്ടിനുറുക്കിയത്. മുറിവിന്‍റെ ആഴവും എണ്ണവും ടിപിയെ കൊല്ലാൻ ഉപയോഗിച്ച അതേ ആയുധങ്ങളെന്നതിന്‍റെ സൂചനകളാണെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം കണ്ണൂർ ജില്ലയുടെ പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.

അവരെല്ലാം ഒരേസമയം പുറത്ത് !

അവരെല്ലാം ഒരേസമയം പുറത്ത് !

ടിപി കേസിലെ കുറ്റവാളികൾക്കെല്ലാം ഒരേസമയം പരോൾ അനുവദിച്ചെന്ന അപൂർവ്വതയും പൊലീസ് കാവലില്ലാതെ പരോൾ ലഭിച്ചതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. മുമ്പ് കൊടി സുനിയും കിർമാണിയും രജീഷുമൊക്കെ പുറത്തിറങ്ങിയത് എസ്‌കോർട്ട് പരോളിലാണ്. സുനിക്കും കിർമാണിക്കും പരോൾ ലഭിച്ചത് ഒരേസമയമാണ്. കൊലപാതകം നടന്ന 12ന് ടിപി കേസിലെ രണ്ടാംപ്രതി കിർമാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോളിന് ശേഷം ജയിലിൽ തിരിച്ചെത്തുന്നതു 12നു വൈകിട്ട്. ഒന്നാംപ്രതി എം.സി. അനൂപ് തൊട്ടടുത്ത ദിവസം പരോളിൽ പുറത്തിറങ്ങി. 12നു രാത്രി 11.30ന് ആണ് ഷുഹൈബ് കണ്ണൂരിൽ ആക്രമിക്കപ്പെടുന്നത്.

കൊടി സുനി കണ്ണൂരില്‍ എത്തിയത് എന്തിന്

കൊടി സുനി കണ്ണൂരില്‍ എത്തിയത് എന്തിന്

ശുഹൈബ് കൊല്ലപ്പെടുന്ന ദിവസത്തോടനുബന്ധിച്ച് ടിപി വധക്കേസിലെ പ്രതികൾ ജയിലിന് പുറത്തുണ്ടായിരുന്നത് സംശയം ശക്തിപ്പെടുത്തുന്നുണ്ട്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കടുത്ത ഉപാധികളോടെയാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചതെങ്കിലും കൊടി സുനി കണ്ണൂരിൽ പ്രവേശിച്ചതായും വിവരമുണ്ട്. ടി.പി വധക്കേസിലെ മുഖ്യപ്രതി എന്തിന് രഹസ്യമായി കണ്ണൂരിലെത്തിയെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.

പൊലിസിപ്പോഴും ഇരുട്ടിൽ തന്നെ

പൊലിസിപ്പോഴും ഇരുട്ടിൽ തന്നെ

ശുഹൈബ് കൊല്ലപ്പെട്ടിട്ട് അഞ്ചുദിവസം കഴിഞ്ഞെങ്കിലും പ്രതികളെ കുറിച്ച് യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. കൊടി സുനിയെയും ക്വട്ടേഷൻ ടീമംഗങ്ങളേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ശുഹൈബ് വധക്കേസിൽ യഥാർത്ഥ പ്രതികൾക്ക് പകരം വാടക കൊലയാളികളെ തരപ്പെടുത്താനും ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

English summary
similarities in tp an shuhai murder case says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X