Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പിളപ്പാട്ട് കലാകാരന്‍ കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ കണ്ണൂര്‍ സലീമിന്റെ അവിശ്വനീയ മരണത്തില്‍ ഞെട്ടി കലാലോകം. പിന്നിണി ഗായകനെന്ന നിലയിലും മാപ്പിളപ്പാട്ട് കലാകാരനെന്ന നിലയിലും പേരുകേട്ട സലീമിന്റെ മരണം സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് കണ്ണൂര്‍ ചാലയില്‍വെച്ചുണ്ടായ അപകടത്തില്‍പ്പെട്ടാണ് സലീം മരിച്ചത്.

കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന സലീമിന്റെ കാര്‍ ചാല ഇറക്കത്തില്‍വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സലീമിനെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കാറില്‍ സലീം മാത്രമേ ഉണ്ടായിരുന്നുള്ളു.

kannur-salim

മാപ്പിളപ്പാട്ട് കലാകാരന്‍ എന്ന നിലയിലായിരുന്നു സലീം അറിയപ്പെട്ടിരുന്നെങ്കിലും ആറു സിനിമകളിലായി എട്ടു ഗാനങ്ങള്‍ സലീമിന്റെതായിട്ടുണ്ട്. പാലം, മണിത്താലി, നായകന്‍, ജഡ്ജ്‌മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ എന്നീ ചിത്രങ്ങളില്‍ സലിം ഗായകനായി. മണിത്താലി, നായകന്‍ സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്.

ഒട്ടനവധി ഓഡിയോ കാസറ്റുകളിലും, വേദികളിലും, ടിവി പരിപാടികളിലും സലീം സജീവ സാന്നിധ്യമായിരുന്നു. സലീമിനൊപ്പം നാലു മക്കളും ഭാര്യയും ഗാനരംഗത്ത് പ്രശസ്തരാണ്. മകള്‍ സജിലയും സജിലിയും ടിവി പ്രേക്ഷകര്‍ക്കും സുപരിചിതരാണ്. ഭാര്യ: ലൈല. മറ്റു മക്കള്‍: സലീബ്, സലില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+