അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി; സാങ്കേതിക തടസം വിചാരണ തുടങ്ങാനിരിക്കെ

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഭയ കേസില്‍ വിചാരണ നടത്താനാവില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി. ജഡ്ജി കേസിലെ സാക്ഷികൂടിയായതിനാലാണ് കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ മറ്റു കോടതിയിലേക്കു മാറ്റും.

കേസ് ഈ മാസം 11ലേക്ക് മാറ്റി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്.

Abhaya

കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ടായിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ജഡ്ജി സാങ്കേതികമായ തടസം ഉന്നയിച്ചിരിക്കുന്നത്. ജഡ്ജി സാക്ഷിപ്പട്ടികയില്‍ ഉള്ളതിനാല്‍ വിചാരണയ്ക്കു സാങ്കേതിക തടസമുണ്ട്. ഇതിനെത്തുടര്‍ന്ന് കേസ് എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റുമെന്നാണ് കരുതുന്നത്.

English summary
Abhaya case postponed
Please Wait while comments are loading...