സിസ്റ്റര്‍ അഭയ വീണ്ടും വരുന്നു... ഇത്തവണ ബോളിവുഡില്‍, നായകന്‍ ദേശീയ പുരസ്‌കാര വിജയി

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ സിറ്റര്‍ അഭയക്കേസ് വീണ്ടും വെള്ളിത്തിരയിലേക്ക്. നേരത്തേ മലയാളത്തില്‍ അഭയയുടെ കഥ ആസ്പദമാക്കി സിനിമ വന്നിരുന്നു. എന്നാല്‍ ഇത്തവണ ബോളിവുഡിലാണ് അഭയക്കേസ് സിനിമയാവുന്നത്.

ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍ വിളി... കുറ്റപത്രം തയ്യാര്‍, 18 പ്രതികള്‍

വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? ആദ്യമണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ്

സൂപ്പര്‍ താരം സുരേഷ് ഗോപി നായകനായ ക്രൈം ഫയലെന്ന ചിത്രമാണ് അഭയയുടെ ജീവിത കഥ ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇതു വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.

ബോളിവുഡില്‍

ബോളിവുഡില്‍

മലയാളത്തേക്കാള്‍ വലിയ മാര്‍ക്കറ്റുള്ള ബോളിവുഡില്‍ അഭയയുടെ കഥ സിനിമയാവുന്നത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാവാന്‍ ഇടയാക്കിയേക്കും. എസിഎം എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും കാള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി ആദിത്യ ജോഷിയാണ് സിനിമ നിര്‍മിക്കുന്നത്.

 ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അഭയക്കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കൂടിയായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് അഭയക്കേസ് ബോളിവുഡിലെത്തുന്ന കാര്യം അറിയിച്ചത്. ഒക്ടോബര്‍ 31ന് കരാര്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 നായകന്‍

നായകന്‍

ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയമായ പ്രകടനം നടത്തുന്ന ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഇര്‍ഫാന്‍ ഖാനാണ് അഭയക്കേസിന്റെ ഹിന്ദി പതിപ്പില്‍ നായകാവുന്നത്. സിനിമയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വേഷത്തിലാണ് ഇര്‍ഫാന്‍ കാണികള്‍ക്കു മുന്നിലെത്തുക.

വിചാരണ തുടങ്ങാനിരിക്കെ

വിചാരണ തുടങ്ങാനിരിക്കെ

അഭയക്കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അഭയക്കേസ് ബോളിവുഡില്‍ തിരശീലയിലെത്തുന്നത്.

ഷൂട്ടിങ് കേരളത്തില്‍

ഷൂട്ടിങ് കേരളത്തില്‍

സിനിമ ഹിന്ദിയാണെങ്കിലും കേരളത്തില്‍ തന്നെ ഷൂട്ട് ചെയ്യാനാണ് നിര്‍മാതാക്കളുടെ ശ്രമെമന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

Sister Mary Chandy Writes About Convent Life And Escape | Oneindia Malayalam
മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

ഇര്‍ഫാന്‍ ഖാന്റെ കാര്യത്തില്‍ മാത്രമേ തീരുമാനമായിട്ടുള്ളൂ. സിനിമയില്‍ അഭയയുടെ റോളിലെത്തുന്ന നടിയെക്കുറിച്ചും മറ്റു അഭിനേതാക്കളെക്കുറിച്ചും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

English summary
Sister abhaya case to bollywood
Please Wait while comments are loading...