കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിമാരോട് അഞ്ചംഗസംഘം ചെയ്തത്...ദൃശ്യങ്ങള്‍ പകര്‍ത്തി!! ഒരാള്‍ ആത്മഹ്യക്കു ശ്രമിച്ചു!!

ആത്മഹത്യക്കു ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു

  • By Sooraj
Google Oneindia Malayalam News

വര്‍ക്കല: തിരുവനന്തപുരം ജില്ലയിലെ പാപനാശത്ത് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ സഹോദരിമാരെ അഞ്ചംഗ സംഘം ആക്രമിച്ചു. അക്രമികള്‍ യുവതികളെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരിലൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. ഈ മാസം 15നാണ് യുവതികള്‍ ആക്രമിക്കപ്പെട്ടത്.

അപകടനില തരണം ചെയ്തു

അപകടനില തരണം ചെയ്തു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സഹോദരിമാരില്‍ മൂത്തയാള്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

യുവതികളെ അപമാനിക്കുന്നതിന്റെ ചിത്രങ്ങള്‍
അക്രമിസംഘം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവം നടന്നത്

സംഭവം നടന്നത്

ഈ മാസം 15നു വൈകീട്ട് ആറു മണിക്കു ശേഷമാണ് സഹോദരിമാര്‍ ഒരുമിച്ച് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയത്. അഞ്ചു യുവാക്കളടങ്ങിയ സംഘം ഫോട്ടോയും വീഡിയോയുമെടുത്ത് അത് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതായി സഹോദരിമാര്‍ വെളിപ്പെടുത്തി.

പ്രതികരിച്ചപ്പോള്‍ ആക്രമിച്ചു

പ്രതികരിച്ചപ്പോള്‍ ആക്രമിച്ചു

ഫോട്ടോയും വീഡിയോയും എടുക്കുന്നതിനെതിരേ പ്രതികരിച്ചപ്പോള്‍ അവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സാരി വലിച്ചു കീറി

സാരി വലിച്ചു കീറി

സഹോദരിമാരില്‍ മൂത്തയാളുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഹെലിപ്പാഡിലെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്നു സാരി വലിച്ചു കീറുകയും മാല പൊട്ടിച്ചെറിയുകയും ചെയ്തയായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇളയ സഹോദരിക്കു നേരെയും ആക്രമണം

ഇളയ സഹോദരിക്കു നേരെയും ആക്രമണം

ഇളയ സഹോദരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ് നശിപ്പിച്ച ആക്രമികള്‍ ദേഹോപദ്രവവും ഏല്‍പ്പിച്ചു. റസ്റ്റോറന്റിലെ ജീവനക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു യുവാക്കളുടെ പരാക്രമം. ഒരാള്‍ പോലും ഇതില്‍ ഇടപെട്ടില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.

പരാതി നല്‍കി

പരാതി നല്‍കി

സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം സഹോദരിമാര്‍ അമ്മയ്‌ക്കൊപ്പം പരാതി നല്‍കാന്‍ സ്റ്റേഷനില്‍ പോയി. എന്നാല്‍ ഇവിടെ വച്ച് തങ്ങളെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ റൂറല്‍ എസ്പിക്കു പരാതി നല്‍കുകയായിരുന്നു.

മുമ്പും ആക്രമിച്ചു

മുമ്പും ആക്രമിച്ചു

മുമ്പും ഇതേ സംഘം തങ്ങളെ ആക്രമിച്ചതായി സഹോദരിമാര്‍ പരാതിയില്‍ കുറിച്ചു. ഇടവ സ്വദേശികളാണ് ആക്രമണത്തിനു പിന്നിലെന്നു ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

പോലീസ് വിശദീകരണം

പോലീസ് വിശദീകരണം

സംഭവത്തെക്കുറിച്ച് അന്വേിച്ചു വരികയാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇതിനിടെയാണ് ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

English summary
Sisters attacked in trivandrum from restaurant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X