Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സ്വപ്നം കോൺഗ്രസിനെ മുന്നിൽ കണ്ട്: സീതാറാം യെച്ചൂരി

എതിർക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു

തിരൂർ: കോൺഗ്രസിനെ മുന്നിൽ കണ്ടാണ് ബിജെപി കേരളത്തിൽ സ്വപ്നം കാണുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ സഹായത്തോടെയാണ് ബിജെപി സർക്കാർ അധികാരം പിടിച്ചെടുത്തതും സർക്കാർ രൂപീകരിച്ചതും. കേരളത്തിലും അതേ രീതി ആവർത്തിക്കാനാണ് ബിജെപി നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

CPM

എതിർക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. "ബിജെപി​യെ എ​തി​ര്‍ത്താ​ല്‍ സിബിഐ, ഇഡി എ​ന്നി​വ​രെ കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ല്‍ സം​വി​ധാ​നം ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു സ്ഥാ​ന​വും അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ന്നി​ല്ല." സീതാറാം യെച്ചൂരി പറഞ്ഞു.

വെറുപ്പിന്റേയും അക്രമത്തിന്റേയും നാടല്ല കേരളം. ജാതി മതങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്ന് അദ്ദേഹം. ബിജെപിയും കോൺഗ്രസും കൈകോർത്ത് സ്വർണ കടത്ത് കേസിൽ സർക്കാറിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്.ഈ പാർട്ടികളുടെ അവസരവാദ നയത്തിനുള്ള മറുപടിയാകണം ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Recommended Video

cmsvideo
    #KLElection 2021 തെരഞ്ഞെടുപ്പ് ആവേശം വർധിപ്പിക്കാൻ ദേശീയ നേതാക്കൾ കേരളത്തിൽ

    എൽഡിഎഫിനെ അധികാരത്തിലേറ്റി കേരളം വീണ്ടും ചരിത്രം രചിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 1957-ൽ ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ അധികാരത്തിലേറ്റിയ നാട്‌ രാജ്യത്തിന്‌ ഒരിക്കൽ കൂടി വഴികാട്ടിയാകും. ബദൽ നയങ്ങളും നടപടികളുമായി ഇന്ത്യയ്‌ക്ക്‌ മാതൃകയായ എൽഡിഎഫ്‌ സർക്കാർ തുടരേണ്ടത്‌ രാജ്യത്തിന്റെ നിലനിൽപ്പിനും ആവശ്യമാണ്‌. മതനിരപേക്ഷത സംരക്ഷിക്കാൻ, കോർപറേറ്റ്‌ അനുകൂല നവഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക്‌ കരുത്തുപകരുന്നതാകും ഏപ്രിൽ ആറിന്റെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ പോരാടുന്നവർക്കാകെ ആവേശമാണ്‌ കേരളത്തിലെ സർക്കാർ. പൗരത്വ ഭേദഗതി നിയമവും കർഷകവിരുദ്ധ നിയമങ്ങളും നടപ്പാക്കില്ലെന്ന്‌ ഈ സർക്കാർ ആർജവത്തോടെ പ്രഖ്യാപിച്ചു. മുസ്ലിമായും ഹിന്ദുവായും മത--ജാതികളായുമല്ല, മനുഷ്യരായി ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനമാണിതെന്ന്‌ അഞ്ചുവർഷ ഭരണം തെളിയിച്ചുവെന്നും ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ ഭരണഘടനയുമേന്തി രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്‌ ജനങ്ങൾ, അവർക്ക്‌ ശക്തിപകർന്നത്‌‌ എൽഡിഎഫാണെന്നും യെച്ചൂരി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+