കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിഎസിനെ മിസ് ചെയ്യുന്നു'; കേരളത്തിന് സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് മാറാനാവില്ലെന്ന് യെച്ചൂരി

Google Oneindia Malayalam News

കൊച്ചി: സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടി സ്ഥാപകനുമായ വി എസ് അച്യുതാനന്ദനെ മിസ് ചെയ്യുന്നുണ്ടെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസ് അച്യുതാനന്ദന്‍ പ്രചോദനമാണ്. വി എസിനെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലം വിശ്രമിത്തിലാണ് വി എസ് അച്യുതാനന്ദന്‍. ഇതാദ്യമായാണ് വി എസ് അച്യുതാനന്ദന്‍ ഇല്ലാതെ സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്. വര്‍ഷങ്ങളായി സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തിയിരുന്നതും വി എസായിരുന്നു. ഇത്തവണ ആനത്തലവട്ടം ആനന്ദനാണ് സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയത്.

അതേസമയം സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയെ സീതാറാം യെച്ചൂരി പിന്തുണച്ചു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ലെന്നും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അടക്കമുള്ള കാര്യത്തില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള തീരുമാനങ്ങളാണ് പാര്‍ട്ടി എടുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയിലടക്കം സ്വകാര്യനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സാമൂഹ്യനിയന്ത്രണത്തോടെ മാത്രമായിരിക്കും എന്നതാണ് പാര്‍ട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു.

vs y

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യനിക്ഷേപത്തെ അനുവദിക്കുമ്പോള്‍ സിലബസ്, കോഴ്‌സുകളുടെ ഉള്ളടക്കം, സ്റ്റാഫിന്റെ ശമ്പളാനുകൂല്യങ്ങള്‍, സംവരണനയങ്ങള്‍ എന്നിവയിലെല്ലാം സാമൂഹ്യനീതി കൃത്യമായി ഉറപ്പാക്കുമെന്നത് പാര്‍ട്ടിയുടെ അടിയുറച്ച നിലപാടാണ്. സ്വകാര്യവല്‍ക്കരണത്തില്‍ മാത്രം ഊന്നിയുള്ളതല്ല കരട് വികസന നയരേഖയെന്നും യെച്ചൂരി പറഞ്ഞു. സ്വകാര്യ നിക്ഷേപം വഴി വിദ്യാഭ്യാസ രംഗത്ത് വാണിജ്യ വല്‍ക്കരണം അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സമരം നടത്തുന്ന പാര്‍ട്ടി കേരളത്തില്‍ മറിച്ചുളള നിലപാട് സ്വീകരിക്കുന്നതിനെ കുറിച്ചായിരുന്നു യെച്ചൂരി നേരിട്ട പ്രധാന ചോദ്യം.

അധിനിവേശത്തിന്റെ എട്ടാം ദിനം; റഷ്യ പിടിച്ചെടുത്ത നഗരങ്ങള്‍ ഇവയാണ്അധിനിവേശത്തിന്റെ എട്ടാം ദിനം; റഷ്യ പിടിച്ചെടുത്ത നഗരങ്ങള്‍ ഇവയാണ്

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

കെ റെയില്‍, സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ എം കരട് രേഖയില്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് പ്രധാനം. ബി ജെ പിക്കെതിരായ മതേതര ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ക്ഷയിക്കുകയാണെന്നും ബി ജെ പിയും ആര്‍ എസ് എസും കോണ്‍ഗ്രസിനെ ഒരു ഭീഷണിയായി കാണുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

English summary
Sitaram Yechury said Kerala could not stay away from privatization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X