ഒന്നല്ല, ദിലീപിന് പറ്റിയത് ആറു പിഴവുകള്‍!! ഇവ ഇല്ലായിരുന്നെങ്കില്‍...പോലീസ് വലഞ്ഞേനെ!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതല്ല, സ്വയം കുടുങ്ങുകയാണെന്ന് വ്യക്തമാവുന്നു. താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് അന്വേഷണസംഘം മുതലെടുത്തത്. ഇവയിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ് സൂപ്പര്‍ താരത്തെ പൂട്ടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇത്. ആലുവ സബ് ജയിലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരുന്നത്. ഇന്ന് അങ്കമാലിയില്‍ കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അമേരിക്കന്‍ ഷോയില്‍ ദിലീപ് അന്നു കാണിച്ചത്!! അന്നത്തെ നാടകം...എല്ലാം പാളി...

ഇതാണ് പറ്റിയ സമയം!! സുനിലിനെ ഓര്‍മിപ്പിച്ചത്...അന്നു രാത്രി അയാള്‍ പരിഭ്രാന്തനായി കാറില്‍ പാഞ്ഞു !!

ദിലീപ് കളിച്ചുനോക്കി

ദിലീപ് കളിച്ചുനോക്കി

കേസില്‍ നിന്നും ഊരിപ്പോവാന്‍ ദിലീപ് തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം കളിച്ചുനോക്കിയിരുന്നു. എന്നാല്‍ അമിത ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും താരത്തിനു തിരിച്ചടിയായി.

ആരുമറിഞ്ഞില്ല

ആരുമറിഞ്ഞില്ല

സിനിമാമേഖലയിലെ തന്റെ വിശ്വസ്തരോടു പോലും ഗൂഡാലോചനയെക്കുറിച്ച് ദിലീപ് വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ചോദ്യം ചെയ്യലില്‍ ദിലീപുമായി അടുപ്പമുള്ളവര്‍ക്കുപോലും ഇതേക്കുറിച്ച് പറയാന്‍ സാധിക്കാതിരുന്നത്.

ആറ് പിഴവുകള്‍

ആറ് പിഴവുകള്‍

പ്രധാനമായും ആറ് പിഴവുകളാണ് ദിലീപിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ചോദ്യം ചെയ്യലിനു മുമ്പും ശേഷവുമെല്ലാം താരത്തിന്റെ ഭാഗത്തു നിന്ന് പിഴവുകള്‍ സംഭവിച്ചു.

ബ്ലാക്‌മെയില്‍ പരാതി

ബ്ലാക്‌മെയില്‍ പരാതി

ജയിലിലുള്ള സുനില്‍ കുമാര്‍ പണമാവശ്യപ്പെട്ട് തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപ് പരാതി നല്‍കിയതാണ് ആദ്യത്തെ പിഴവ്. താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ താരം നടത്തിയ ആദ്യ നീക്കമായിരുന്നു ഇത്.

പണം ആവശ്യപ്പെട്ടു

പണം ആവശ്യപ്പെട്ടു

സുനില്‍ തന്നോട് രണ്ടു കോടി രൂപ ആവശ്യപ്പെട്ടാണ് ബ്ലാക്‌മെയില്‍ ചെയ്തതെന്നായിരുന്നു പരാതി. എന്നാല്‍ എവിടെ വച്ച്, എങ്ങനെ എന്നൊന്നും താരത്തിനു സമര്‍ഥിക്കാനായില്ല.

ചോദ്യം ചെയ്യലില്‍ എതിര്‍ത്തില്ല

ചോദ്യം ചെയ്യലില്‍ എതിര്‍ത്തില്ല

ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറാണ് കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലില്‍ ഒരിക്കല്‍പ്പോലും ദിലീപ് എതിര്‍ത്തില്ല. നിരപരാധിയാണെങ്കില്‍ പ്രതിഷേധിക്കുമായിരുന്നുവെന്നും പോലീസ് വിലയിരുത്തുന്നു.

അപേക്ഷിച്ചു

അപേക്ഷിച്ചു

ചോദ്യം ചെയ്യലിനു ശേഷം ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കൈകൂപ്പിയെന്നാണ് വിവരം. തന്നെ രക്ഷിക്കണമെന്നും ദിലീപ് അവരോട് അഭ്യര്‍ഥിച്ചു.

കത്തില്‍ ഭീഷണയില്ല

കത്തില്‍ ഭീഷണയില്ല

ജയിലില്‍ വച്ച് സുനില്‍ അയച്ച കത്ത് പുറത്തുവന്നിരുന്നു. തന്നെ കത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ കത്തില്‍ ഭീഷണിയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഇരുവരും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്നതിന്റെ തെളിവാണെന്നും പോലീസ് കണ്ടെത്തി.

സുനിലിനെ അറിയില്ലെന്ന് പറഞ്ഞു

സുനിലിനെ അറിയില്ലെന്ന് പറഞ്ഞു

കേസിലെ മുഖ്യപ്രതിയായ സുനിലിനെ തനിക്ക് അറിയില്ലെന്ന നിലപാടില്‍ ദിലീപ് ഉറച്ചുനിന്നതാണ് ആറാമത്തെ പിഴവ്. എന്നാല്‍ ഇതു തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

English summary
Six Faults leads to Dileep's arrest
Please Wait while comments are loading...