പുകവലിക്ക് വലിയ വില തന്നെ കൊടുത്തു!! നാലു മാസം കൊണ്ട് ലഭിച്ചത്...തുക ഞെട്ടിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പുകവലിക്കെതിരേ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം ആരും മറന്നുകാണില്ല. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന പരസ്യത്തിലെ വാക്കുകള്‍ ശരിയാണെന്ന് തെളിയുന്നു. പൊതുസ്ഥലത്തു വച്ച് പുക വലിച്ചതിനെ തുടര്‍ന്ന് പിഴയായി ഈടാക്കിയ തുകയെക്കുറിച്ചു സര്‍ക്കാര്‍ പുറത്തുവിട്ടു. ഒരു കോടിയിലേറെ രൂപയാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത് എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വെറും നാലു മാസം കൊണ്ടാണ് ഇത്രയും വലിയ തുക സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത്. നിയമലംഘനം നടത്തിയതിനു 50,000ത്തില്‍ കൂടുതല്‍ പേരില്‍ നിന്നാണ് ഇത്രയും വലിയ തുക സര്‍ക്കാരിന് പിഴയായി ലഭിച്ചത്.

ലഭിച്ച തുക

ലഭിച്ച തുക

നാലു മാസം കൊണ്ട് പിഴയിനത്തില്‍ മാത്രം ഒരു കോടി ഒരു കോടി നാല് ലക്ഷം രൂപയാണ് സര്‍ക്കാരിനു ലഭിച്ചത്. 54,837 പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം നിയമലംഘനം നടത്തിയത്.

കൂടുതല്‍ ലഭിച്ചത് ജനുവരിയില്‍

കൂടുതല്‍ ലഭിച്ചത് ജനുവരിയില്‍

പിഴയായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ജനുവരിയിലായിരുന്നു. ജനുവരിയില്‍ മാത്രം ലഭിച്ചത് 28,73000 രൂപയാണ്.

 പിന്നീടുള്ള മാസങ്ങളില്‍

പിന്നീടുള്ള മാസങ്ങളില്‍

ഫെബ്രുവരിയിലും ഒട്ടും മോശമായിരുന്നില്ല. 26,10,800 രൂപ ഫെബ്രുവരിയില്‍ പിഴയായി സര്‍ക്കാരിലെത്തി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 25,37,500, 24,26,000 രൂപയും യഥാക്രമം പിഴയായി ലഭിച്ചു.

കണ്ണൂര്‍ മുന്നില്‍

കണ്ണൂര്‍ മുന്നില്‍

പരസ്യമായുള്ള പുകവലിയില്‍ ഏറ്റവും വലിയ നിയമലംഘനം നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെ നാലു മാസങ്ങളിലും ഇവിടെ നിന്നാണ് കൂടുതല്‍ തുക ലഭിച്ചത്. 4,09,600 (ജനുവരി), 3,83,300 (ഫെബ്രുവരി), 3,84,800 (മാര്‍ച്ച്), 3,73,800 (ഏപ്രില്‍) എന്നിങ്ങനെയാണ് ലഭിച്ച തുക.

കുറവ് ആലപ്പുഴയില്‍

കുറവ് ആലപ്പുഴയില്‍

ഏറ്റവും കുറവ് പേര്‍ നിയമം അനുസരിച്ചത് ആലപ്പുഴ ജില്ലയിലാണ്. കുറഞ്ഞ തുക ലഭിച്ചത് ഇവിടെ നിന്നാണ്. ഒരു മാസം പോലും ഇവിടെ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചില്ല.

ഉയര്‍ന്ന തുക

ഉയര്‍ന്ന തുക

ആലപ്പുഴയില്‍ ഏറ്റവും കൂടുതല്‍ തുക പിഴ ലഭിച്ചത് ജനുവരിയിലായിരുന്നു. 58,600 രൂപ. പിന്നീട് മാര്‍ച്ചില്‍ 56,200 രൂപയെത്തിയിരുന്നു. ഫെബ്രുവരിയില്‍ 50,800 രൂപയും ഏപ്രിലില്‍ 41,40 രൂപയും പിഴയായി കിട്ടി.

നിയമലംഘനം കൂടുന്നു

നിയമലംഘനം കൂടുന്നു

സര്‍ക്കാര്‍ നിയമം ശക്തമാക്കിയിട്ടുണ്ടെങ്കിലും നിയമലമംഘനം നടത്തുന്നവരുടെ കണക്കില്‍ കാര്യമായ കുറവില്ലെന്നാണ് പിഴ തുക ചൂണ്ടിക്കാണിക്കുന്നത്.

English summary
Smocking in public place: Huge amount as fine to government
Please Wait while comments are loading...