എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പ് ഗിന്നസ് ബുക്കിലേക്ക്?ബാലറ്റ് പേപ്പറില്‍ 200 സ്ഥാനാര്‍ത്ഥികള്‍!

  • By: Afeef
Subscribe to Oneindia Malayalam

കൊല്ലം: ഇത്തവണത്തെ എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പ് ഗിന്നസ് ബുക്കിലിടം പിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളാപ്പള്ളി വിഭാഗവും വിമതപക്ഷവും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മെയ് 14 ഞായറാഴ്ച രാവിലെ മുതല്‍ കൊല്ലം,വര്‍ക്കല,തിരുവനന്തപുരം എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു.

Read More: ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ

200 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പ്. വര്‍ക്കലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം ഒരു വോട്ടര്‍ക്ക് പത്തുമിനിറ്റ് വരെ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളുള്ള വര്‍ക്കലയിലെ ബാലറ്റ് പേപ്പര്‍ ഒരുപക്ഷേ ഗിന്നസ് ബുക്കിലിടം നേടുമെന്നാണ് കരുതുന്നത്. എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ഇരുപക്ഷവും വിജയപ്രതീക്ഷയിലാണ്.

ബാലറ്റ് പേപ്പറില്‍ 200 സ്ഥാനാര്‍ത്ഥികള്‍...

ബാലറ്റ് പേപ്പറില്‍ 200 സ്ഥാനാര്‍ത്ഥികള്‍...

മെയ് 14 ഞായറാഴ്ച രാവിലെ കൊല്ലം, വര്‍ക്കല, തിരുവനന്തപുരം തുടങ്ങിയ മേഖലകളില്‍ ആരംഭിച്ച വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. ഒരു ബാലറ്റ് പേപ്പറില്‍ 200ഓളം സ്ഥാനാര്‍ത്ഥികളുടെ പേരുകളുണ്ടെന്നുള്ളതാണ് എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പ് റെക്കോര്‍ഡ് ബുക്കിലിടം നേടാന്‍ സാധ്യതയുണ്ടെന്ന് പറയുന്നതിന്റെ കാരണം.

117 സീറ്റിലേക്ക് മത്സരം...

117 സീറ്റിലേക്ക് മത്സരം...

വര്‍ക്കലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 117 സീറ്റുകളിലേക്കാണ് വര്‍ക്കലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വെള്ളാപ്പള്ളി പക്ഷത്ത് നിന്ന് 113 സ്ഥാനാര്‍ത്ഥികളും, വിമതപക്ഷത്ത് നിന്ന് 117 സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

തിരുവനന്തപുരത്തും കൊല്ലത്തും...

തിരുവനന്തപുരത്തും കൊല്ലത്തും...

വര്‍ക്കലയെ കൂടാതെ തിരുവനന്തപുരത്തും കൊല്ലത്തും എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കൊല്ലത്ത് 97 സീറ്റിലേക്കും തിരുവനന്തപുരത്ത് 57 സീറ്റിലേക്കുമാണ് മത്സരം. കൊല്ലത്ത് വെള്ളാപ്പള്ളി പക്ഷത്ത് നിന്നും വിമതപക്ഷത്ത് നിന്നുമായി 97 വീതം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. തിരുവനന്തപുരത്തെ 57 സീറ്റിലേക്ക് ആകെ 100 പേരാണ് മത്സരിക്കുന്നത്.

ബാലറ്റ് പേപ്പര്‍ ഗിന്നസിലിടം പിടിക്കുമോ...

ബാലറ്റ് പേപ്പര്‍ ഗിന്നസിലിടം പിടിക്കുമോ...

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഗിന്നസ് ബുക്കിലിടം പിടിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ വോട്ടര്‍മാര്‍ കൊല്ലത്ത്...

കൂടുതല്‍ വോട്ടര്‍മാര്‍ കൊല്ലത്ത്...

മെയ് 14 രാവിലെ മുതല്‍ ആരംഭിച്ച് വോട്ടെടുപ്പ് എല്ലാ കേന്ദ്രങ്ങളിലും സമാധാനപരമായിരുന്നു. കൊല്ലത്ത് മാത്രം 15000 പേരാണ് വോട്ടര്‍മാരാണുള്ളത്. വാശിയേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും വിജയപ്രതീക്ഷയിലാണ്.

പാട്ടുംപാടി ജയിക്കുമെന്ന് വെള്ളാപ്പള്ളി...

പാട്ടുംപാടി ജയിക്കുമെന്ന് വെള്ളാപ്പള്ളി...

വെള്ളാപ്പള്ളിയില്‍ നിന്നും എസ്എന്‍ ട്രസ്റ്റിനെ രക്ഷിക്കുമെന്ന് പറഞ്ഞ വിമതപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം, തങ്ങള്‍ പാട്ടുംപാടി ജയിക്കുമെന്നാണ് വെള്ളാപ്പള്ളി വിഭാഗം പ്രതികരിച്ചത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ...കൂടുതല്‍ വായിക്കൂ....

കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം!മകളെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ പിതാവ് വെട്ടിക്കൊന്നു...കൂടുതല്‍ വായിക്കൂ....

നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത്...കൂടുതല്‍ വായിക്കൂ....

English summary
sn trust election may be entered into guinness book.
Please Wait while comments are loading...