Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയുടെ മൈക്രോഫിനാന്‍സില്‍ 80 ലക്ഷത്തിന്റെ തട്ടിപ്പെന്ന് വിജിലന്‍സ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്. മൈക്രോഫിനാന്‍സില്‍ 15 കോടിയുടെ തട്ടിപ്പ് നടന്നു എന്ന് കാട്ടി വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് ലീഗല്‍ അഡൈയ്‌സര്‍ തട്ടിപ്പ് നടന്നതായി അറിയിച്ചത്.

വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് വിജിലന്‍സ്, കോടതിയെ അറിയിച്ചു.

vellappally-natesan

സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 11ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി, വിജിലന്‍സിന് നിര്‍ദേശം നല്‍കി. 2013-14 കാലാവധിയില്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ പരിശോധന നടത്തിയിട്ടില്ല. 2003 മുതല്‍ 2015 വരെയുള്ള കാലത്ത് പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇല്ലാത്ത ആളുകളുടെ പേരില്‍ വായ്പ അനുവദിച്ചു എന്നിവയാണ് വിഎസ് പരാതിയില്‍ ഉന്നയിക്കുന്നത്.

എന്നാല്‍ മൈക്രോഫിനാന്‍സില്‍ താന്‍ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+