കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത്; പിണറായി മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് ഉപയോഗിക്കുന്ന നിരവധി സംഭവങ്ങള്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് പുറത്തു വന്നിട്ടുണ്ടെന്നും അതില്‍ അവസാനത്തേതാണ് ഇപ്പോഴത്തെ അതീവഗുരുതരമായ സ്വര്‍ണ്ണക്കടത്തെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അതിന്റെ കണ്ണികള്‍ ചെന്നു നില്‍ക്കുന്നത് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും അവര്‍ ആരോപിക്കുന്നു.

അതിലെ രാജ്യാന്തര ബന്ധങ്ങള്‍ മറനീക്കി പുറത്തു വരുന്നു എന്നതും നിസ്സാരമല്ല. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടത്.
ഒരു വശത്ത് സ്വര്‍ണ്ണക്കടത്തു പിടികൂടിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അഭിനന്ദിക്കുന്നു, മറുവശത്ത്, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയിക്കുന്ന ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രക്ഷിക്കാൻ ശ്രമിക്കുന്നു.

 shoba

അതിനേക്കുറിച്ചു ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരോടു മുഖ്യമന്ത്രി പതിവു ശൈലിയിൽ ധാർഷ്ട്യത്തോടെ തട്ടിക്കയറുന്നു. പിണറായിയുടെ ഓഫീസിനെ നാലു വര്‍ഷമായി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; പ്രളയദുരിതാശ്വാസ ഫണ്ടിൽ കൈയിട്ടുവാരുന്നവരെപ്പോലും സംരക്ഷിക്കുന്ന ഓഫീസല്ലേ. എല്ലാം ജനങ്ങളുടെ തലയില്‍ വച്ച് ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി രക്ഷപ്പെട്ടുവെന്ന് കരുതുന്ന സമീപനമാണു മുഖ്യമന്ത്രിയുടേത്. തല അകത്താണെങ്കിലും ഉടല്‍ പുറത്തുതന്നെ. സ്വന്തം വകുപ്പിലും താൻ തലവനായ സർക്കാരിലും നടക്കുന്നതൊന്നും അറിയാത്ത മുഖ്യമന്ത്രിയാണ് താങ്കളെങ്കിൽ ലജ്ജിക്കണം അതിൽ.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ പത്തു വര്‍ഷമെങ്കിലും നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസുകളിലെ ദുരൂഹ ഉന്നത ബന്ധങ്ങളിലേക്കു പോകുന്ന കേന്ദ്രതല അന്വേഷണമാണു വേണ്ടത്.
ഐടി വകുപ്പിൽ നിന്ന് സ്വപ്നയെ പിരിച്ചുവിട്ടു എന്ന് വരുത്തിയെങ്കിലും കാര്യങ്ങൾ അവിടെ അവസാനിക്കില്ല. ബഹുമാനപ്പെട്ട ഗവർണറുടെ ട്വിറ്ററിൽ വന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്താണ് സ്വപ്ന നിൽക്കുന്നത്.ആ സാന്നിധ്യം അത്ര നിഷ്കളങ്കമല്ല. പിണറായി മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Sobha Surendran about trivandrum gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X