കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ സംരക്ഷിക്കാന്‍ ശോഭയും കൃഷ്ണദാസും ഇല്ല; കേന്ദ്രനേതൃത്വത്തെ അറിയിച്ചു... ബിജെപി പുകയുന്നു

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കേരള ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വീണ്ടും പുകയുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയും അതിന് ശേഷം ഉയര്‍ന്ന കുഴല്‍പണ വിവാദങ്ങളും എല്ലാം പ്രതിഫലിക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

ധര്‍മരാജന് പൂട്ടിടാന്‍ പോലീസിന്റെ നീക്കം; പന്ത് ഇഡിയുടെ കോര്‍ട്ടിലേക്ക്... പക്ഷേ, പ്രതികൂലഫലമാകുമോ എന്ന് ആശങ്കധര്‍മരാജന് പൂട്ടിടാന്‍ പോലീസിന്റെ നീക്കം; പന്ത് ഇഡിയുടെ കോര്‍ട്ടിലേക്ക്... പക്ഷേ, പ്രതികൂലഫലമാകുമോ എന്ന് ആശങ്ക

കൊടകര കുഴല്‍പണ കേസില്‍ വന്‍ ട്വിസ്റ്റ്... മൂന്നര കോടിയ്ക്കും സ്രോതസ്സുണ്ട്, സ്വന്തം പണമെന്ന് ധര്‍മരാജൻകൊടകര കുഴല്‍പണ കേസില്‍ വന്‍ ട്വിസ്റ്റ്... മൂന്നര കോടിയ്ക്കും സ്രോതസ്സുണ്ട്, സ്വന്തം പണമെന്ന് ധര്‍മരാജൻ

ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും ഇപ്പോള്‍ വി മുരളീധരനും കെ സുരേന്ദ്രനും എതിരെ രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ നിലപാട് ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കെ സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിശബ്ദത ലംഘിച്ചു

നിശബ്ദത ലംഘിച്ചു

കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നപ്പോഴും മഞ്ചേശ്വരത്തെ കോഴ വിവാദം ഉയര്‍ന്നപ്പോഴും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല. ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും ആ ഘട്ടത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്

മുരളീധരനും സുരേന്ദ്രനും എതിരെ

മുരളീധരനും സുരേന്ദ്രനും എതിരെ

വി മുരളീധരനും കെ സുരേന്ദ്രനും എതിരെയാണ് ഇപ്പോള്‍ എതിര്‍പക്ഷങ്ങള്‍ ശക്തമായി രംഗത്ത് വന്നിരുന്നത്. ഏകാധിപത്യ നടപടികളാണ് ഔദ്യോഗിക നേതൃത്വം സ്വീകരിക്കുന്നത് എന്ന ആരോപണം ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും ഏറെ നാളായി ഉന്നയിക്കുന്ന പരാതിയാണ്.

കുടുംബ സ്വത്താക്കുന്നു

കുടുംബ സ്വത്താക്കുന്നു

വി മുരളീധരനും കെ സുരേന്ദ്രനും ചേര്‍ന്ന് പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റുന്നു എന്നാണ് ഇരുപക്ഷങ്ങളും ഉന്നയിക്കുന്ന മറ്റൊരു ആരോപണം. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശോഭ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തരംതാഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ശോഭ സുരേന്ദ്രന്‍ പൂര്‍ണമായും പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു.

പാര്‍ട്ടി പ്രതിസന്ധിയില്‍

പാര്‍ട്ടി പ്രതിസന്ധിയില്‍

കേരളത്തിലെ ബിജെപി ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചു എന്നാണ് വാര്‍ത്ത. ഈ പ്രതിസന്ധി മറികടക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

സംരക്ഷിക്കാന്‍ ആവില്ല

സംരക്ഷിക്കാന്‍ ആവില്ല

പാര്‍ട്ടിയെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കെ സുരേന്ദ്രനും വി മുരളീധരനും തന്നെ ആണെന്നാണ് എതിര്‍ പക്ഷങ്ങളുടെ ആക്ഷേപം. അതുകൊണ്ട് തന്നെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ ആവില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിയെ സംരക്ഷിക്കാനല്ല, പകരം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത് എന്നും കുറ്റപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പ്രതിസന്ധിയില്‍ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണം എന്നും ഈ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര നേതൃത്വം

കേന്ദ്ര നേതൃത്വം

കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം സംസ്ഥാന നേതാക്കളില്‍ നിന്ന് കേന്ദ്ര നേതൃത്വം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന് നല്‍കിയ മറുപടിയില്‍ ആണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തേയും പികെ കൃഷ്ണദാസ് പക്ഷത്തേയും നേതാക്കള്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരേന്ദ്രന്‍ ദില്ലിയില്‍

സുരേന്ദ്രന്‍ ദില്ലിയില്‍

ഇതിനിടെ കെ സുരേന്ദ്രന്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചതാണ് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍, ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമായി താന്‍ സ്വമേധയാ എത്തിയതാണെന്നാണ് സുരേന്ദ്രന്റെ വാദം.

 ഭാരവാഹി യോഗത്തില്‍

ഭാരവാഹി യോഗത്തില്‍

കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കാര്യങ്ങള്‍ മുരളീധരനും കെ സുരേന്ദ്രനും അനുകൂലമായിരുന്നു. കെ സുരേന്ദ്രന്‍ ഈ ഘട്ടത്തില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. പ്രശ്‌നപരിഹാരത്തിന് വി മുരളീധരനെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?

ഡീസലിന് ഇന്ത്യയില്‍ ശ്രീലങ്കയിലെ ഇരട്ടി വില; പെട്രോളിന് അമ്പത് ശതമാനത്തിലേറെ... അയല്‍ രാജ്യങ്ങളിലെ വിലകള്‍ഡീസലിന് ഇന്ത്യയില്‍ ശ്രീലങ്കയിലെ ഇരട്ടി വില; പെട്രോളിന് അമ്പത് ശതമാനത്തിലേറെ... അയല്‍ രാജ്യങ്ങളിലെ വിലകള്‍

English summary
Sobha Surendran faction and PK Krishnadas faction against K Surendra,m not ready to protect him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X