ഒടുവില്‍ ശോഭ സുരേന്ദ്രനും പോലീസിന് മുന്നില്‍... പരാതിയാണ്; സോഷ്യല്‍ മീഡിയക്കെതിരെ!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ശോഭ സുരേന്ദ്രന്‍. ബിജെപി മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി അതി ശക്തമായി രംഗത്തിറങ്ങിയ ആളുകളില്‍ ഒരാളായിരുന്നു ശോഭ.

ഭര്‍ത്താവിനെ ഇരുത്തി ചാനല്‍ ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രന്റെ 'കരണക്കുറ്റി ഭീഷണി'... മിന്നി മിന്നിച്ചു!

എന്നാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ശോഭ സുരേന്ദ്രന്റെ പ്രകടനങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ശോഭ സുരേന്ദ്രന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില പോസ്റ്റുകളും രംഗത്ത് വന്നിരുന്നു.

Sobha Surendran

ഏറ്റവും ഒടുവില്‍, ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ എത്തിയ സുധീഷ് മിന്നി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടായിരുന്നു സുധീഷ് മിന്നിയുടെ പോസ്റ്റ്. ഇതിനെതിരെയാണ് ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് ശോഭ പരാതി നല്‍കിയിട്ടുള്ളത്. സുധീഷ് മിന്നിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകളും ശോഭ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആക്ഷേപം. തനിക്കെതിരെ ബോധപൂര്‍വ്വം പ്രചാരണം നടത്തുകയാണ് എന്ന് ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.

തന്റെ പരാതിയില്‍ സ്ത്രീ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കണം എന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം.

English summary
Sobha Surendran files complaint against social media attack
Please Wait while comments are loading...