കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭയെ മെരുക്കാന്‍ നിര്‍മല ഇറങ്ങി; എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ്... ഇനി തിരഞ്ഞെടുപ്പ് ഗോദയില്‍?

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ഏതാണ്ട് ഒരു വര്‍ഷത്തോളം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ ഉടന്‍ പൊതുരംഗത്തേക്ക് തിരിച്ചുവന്നേക്കും. ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫലം കാണുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളം പിടിക്കാന്‍ മിഷന്‍ 71, ശോഭ തിരിച്ചെത്തും, ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ നീക്കങ്ങള്‍ ഇങ്ങനെകേരളം പിടിക്കാന്‍ മിഷന്‍ 71, ശോഭ തിരിച്ചെത്തും, ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ നീക്കങ്ങള്‍ ഇങ്ങനെ

ശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറിശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറി

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം കടുത്ത അവഗണന നേരിടുന്നു എന്നതാണ് ശോഭ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന ആക്ഷേപം. ശോഭയെ സംസ്ഥാന ഉപാധ്യക്ഷയാക്കിയത് തരംതാഴ്ത്തലാണെന്നും ആക്ഷേപമുയര്‍ന്നു. ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ഇടപെടലാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍...

നിര്‍മല ഇടപെട്ടു

നിര്‍മല ഇടപെട്ടു

ശോഭ സുരേന്ദ്രന്റെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനേയും ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിനേയും ആണ്. ഇതേ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആണ് ശോഭ അയഞ്ഞത് എന്നാണ് വിവരം.

കേന്ദ്രത്തിന്റെ ഉറപ്പ്

കേന്ദ്രത്തിന്റെ ഉറപ്പ്

ശോഭ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ പരിഹരിക്കപ്പെടുമെന്ന ഉറപ്പാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ തഴയപ്പെട്ടു എന്ന പരാതിയുള്ളവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. മറ്റ് വിവരങ്ങള്‍ വെളിവായിട്ടില്ല.

സംസ്ഥാന നേതൃത്വം

സംസ്ഥാന നേതൃത്വം

സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേരത്തേ ശോഭയുമായി ചര്‍ച്ചയ്ക്ക് മുതിര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്ന നിലപാടായിരുന്നു ശോഭ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തന്നെ വിഷയത്തില്‍ ഇടപെടണം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ദില്ലിയില്‍ ചര്‍ച്ച

ദില്ലിയില്‍ ചര്‍ച്ച

ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ ദില്ലിയില്‍ എത്തിയിരുന്നു. ദില്ലിയില്‍ വച്ചാണ് നിര്‍മല സീതാരാമനുമായും അരുണ്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയത്. ദേശീയ സംഘടമനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് മുരളീധര പക്ഷത്തിന് അനുകൂലമായ തീരുമാനം എടുക്കുന്നു എന്നൊരു ആക്ഷേപം മുമ്പ് ഉയര്‍ന്നിരുന്നു.

നദ്ദ നേരിട്ടെത്തും

നദ്ദ നേരിട്ടെത്തും

ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും കേരളത്തില്‍ നേരിട്ടെത്തുന്നുണ്ട്. ഫെബ്രുവരി മൂന്നിനും നാലിനും അദ്ദേഹം കേരളത്തിലുണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം എങ്കിലും ശോഭ സുരേന്ദ്രന്‍ വിഷയവും നദ്ദയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും എന്നാണ് വിവരം.

തിരിച്ചുവരവ്

തിരിച്ചുവരവ്

ജെപി നദ്ദ കേരളത്തില്‍ എത്തുന്നതോടെ ശോഭ സുരേന്ദ്രന്‍ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ശോഭ ബിജെപിയുടെ ഒരു പരിപാടിയിലും പങ്കെടുത്തിരുന്നില്ല. ബിജെപിയുടെ സമരങ്ങളിലും ചര്‍ച്ചകളിലും എല്ലാം ശോഭയുടെ അസാന്നിധ്യം പ്രകടവും ആയിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക്...

സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക്...

നിലവില്‍ ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഒന്നും തന്നെ ശോഭ സുരേന്ദ്രന്‍ ഇടം നേടിയിട്ടില്ല. മുമ്പ് മത്സരിച്ച പാലക്കാടും, ഇത്തവണ സാധ്യത കല്‍പിച്ചിരുന്ന കാട്ടാക്കടയിലും എല്ലാം മറ്റ് പ്രമുഖര്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നപരിഹാരം സാധ്യമായാല്‍ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുരേന്ദ്രന് തിരിച്ചടി?

സുരേന്ദ്രന് തിരിച്ചടി?

വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷമാണ് ശോഭ സുരേന്ദ്രനെ തീര്‍ത്തും അവഗണിച്ചിരുന്നത്. പികെ കൃഷ്ണദാസ് പക്ഷവും കടുത്ത അവഗണനയില്‍ ആണ്. ശോഭ തിരിച്ചുവരുന്നതോടെ അത് തിരിച്ചടിയാവുക കെ സുരേന്ദ്രന് തന്നെയാകും. ശോഭയുടെ അസാന്നിധ്യം പാര്‍ട്ടിയെ ബാധിച്ചില്ലെന്നായിരുന്നു സുരേന്ദ്രന്‍ മുമ്പ് സ്വീകരിച്ച നിലപാട്.

ശക്തയായ നേതാവ്

ശക്തയായ നേതാവ്

കേരള ബിജെപിയിലെ ഏറ്റവും ശക്തയായ വനിത നേതാവാണ് ശോഭ സുരേന്ദ്രന്‍. മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ എല്ലാം ബിജെപിയുടെ വോട്ടുകളില്‍ വലിയ വര്‍ദ്ധന വരുത്താന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞിട്ടും ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാമതെത്തിയത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് വര്‍ദ്ധിപ്പിക്കാനും ശോഭ സുരേന്ദ്രന് സാധിച്ചിരുന്നു.

വലിയ പ്രതീക്ഷകള്‍

വലിയ പ്രതീക്ഷകള്‍

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു ശോഭ സുരേന്ദ്രന്റേത്. അധ്യക്ഷയായില്ല എന്നത് മാത്രമല്ല, സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭയെ ഉപാധ്യക്ഷയാക്കി തരംതാഴ്ത്തുകയും ചെയ്തു. കോര്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയില്ല. ദേശീയ തലത്തില്‍ ചില പദവികള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവിടേയും പൂര്‍ണമായും തഴയപ്പെട്ടു. ഇതോടെയാണ് ശോഭ സുരേന്ദ്രന്‍ പരാതിയും പരസ്യ പ്രതികരണവും ആയി രംഗത്തെത്തിയത്.

അമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനംഅമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനം

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam

ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചുദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

English summary
Sobha Surendran meets Nirmala Seetharaman and Arun Singh, BJP factionalism to end soon?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X