ബിജെപിയില്‍ വിള്ളല്‍!! യുവാക്കളുടെ വികാര പ്രകടനമല്ല; രാജേട്ടനെ തള്ളി ശോഭാ സുരേന്ദ്രന്‍!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ വാക്കുകലഞ് തള്ളി ശോഭ സുരേന്ദ്രന്‍. ഗവര്‍ണര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ശോഭ സുരേന്ദ്രന്‍.

ഗവര്‍ണര്‍ ഉത്തരവാദിത്തം നിരവേറ്റിയില്ലെന്ന പരാമര്‍ശത്തില്‍ ശേഭാ സുരേന്ദ്രന്‍ വീണ്ടും ആരോപിച്ചു. ഗവര്‍ണര്‍ക്കെതിരായ തന്റെ വാക്കുകളില്‍ തെറ്റില്ല. തന്നെ ഒ രാജഗോപാല്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭയില്‍ ഒ രാജഗോപാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണെന്നും അവര്‍ പറഞ്ഞു.

 ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ല

ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ല

പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ വിശദീകരിച്ചിരുന്നു.

 കസേരയില്‍ നിന്ന് ഇറങ്ങി പോകണം

കസേരയില്‍ നിന്ന് ഇറങ്ങി പോകണം

പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.

 പദവിയോട് മാന്യതകാണിക്കണം

പദവിയോട് മാന്യതകാണിക്കണം

പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

 പ്രതിഷേധ മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കവെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രസ്താവന.

 ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനോ?

ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനോ?

നിയമസഭയില്‍ ഒ രാജഗോപാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണ്. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

 ഗവര്‍ണര്‍ക്കെതിരെ എംടി രമേശും

ഗവര്‍ണര്‍ക്കെതിരെ എംടി രമേശും

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 ശക്തമായ വിമര്‍ശനം

ശക്തമായ വിമര്‍ശനം

എംടി രമേശിന്റെ ഫേസ്ബുക്ക് ഇറങ്ങിയതിന് ശേഷമാണ് ശോഭ സുരേന്ദ്രനും ശക്തമായ ഭാഷയില്‍ ഗവര്‍ക്കെതിരെ പരസ്യ വിമര്‍ശനം നത്തിയത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നവരും കൊല്ലിച്ചവരും കുടുങ്ങും!!റിനീഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ വായിക്കാം

English summary
Sobha Surendran repeats her anti governor stand says governor is not beyond criticism
Please Wait while comments are loading...