• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛത്തമില്ലാതെ പെരുമാറാന്‍ ശ്രമിക്കുന്ന നിന്റെ അച്ഛന്‍ മൈത്രേയന്‍; വായിച്ചിരിക്കേണ്ട ഒരു കത്ത്

കൊച്ചി: കേരള സമൂഹത്തിന്റെ ജിവിത കാഴ്ച്ചപാടുകളിലേക്ക് പുതിയ കാഴ്ച്ചപ്പാടുകള്‍ വിഭാവനം ചെയ്ത രണ്ട് പേരാണ് സാമൂഹിക പ്രവര്‍ത്തകരായ മൈത്രേയനും ഡോ: ജയശ്രീയും. ഇപ്പോള്‍ മൈത്രേയന്‍ മകളായ കനികുസൃതിക്കെഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രായപൂര്‍ത്തിയായാലും ഒരു പൗരന് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ പിടിച്ചുവെക്കലുകളും പ്രതിരോധങ്ങളും നേരിടേണ്ടി വരുന്ന കാലത്ത് കൂടിയാണ് മൈത്രേയന്‍ മകള്‍ കനിക്കെഴുതി കത്ത് പ്രസക്തമാവുന്നത്. കനിയാണ് കത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെക്കുന്നത്. 'എന്റെ പതിനെട്ടാം പിറന്നാളിന് അച്ഛന്‍ നല്‍കിയ കത്ത് എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് പങ്കുവെക്കുന്നത്.

പിന്തുണകളും വാഗ്ദാനങ്ങളും

പിന്തുണകളും വാഗ്ദാനങ്ങളും

എന്റെ പ്രിയമുള്ള മകള്‍ കനിക്ക്, ഇന്ന് നിനക്ക് പതിനെട്ട് വയസ് തികയുകയാണ്. ഇന്ത്യന്‍ ഭരണഘടനാപരമായി നീ സ്വതന്ത്രയായി തീരുമാനം എടുക്കുവാന്‍ അവകാശം ഉള്ള ഒരു വ്യക്തിയായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിന്റെ അവകാശങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കുമൊപ്പം, നിന്നെ വളര്‍ത്താന്‍ ഒരു സുപ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍, നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളുമായി, ഞാന്‍ നില്‍ക്കുകയാണ്.

 സ്വതന്ത്ര വ്യക്തിയായി ജീവിക്കാന്‍

സ്വതന്ത്ര വ്യക്തിയായി ജീവിക്കാന്‍

വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടേയും, വര്‍ഗ്ഗ, വംശ, രാഷ്ട്രീയ വേര്‍തിരിവുകളുടേയും പുരുഷ മേധാവിത്ത മൂല്യങ്ങളുടേയും ഒരു സമ്മിശ്ര സംസ്‌കാര സമൂഹത്തില്‍ വേണം നീ ഇനി മുതല്‍ ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാന്‍. ഇവിടെ കാലുറപ്പിക്കാന്‍ എളുപ്പമല്ല. അതില്‍ ഏതു ശരി ഏതു തെറ്റ് എന്ന് സംശയമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് തിരിഞ്ഞുനോക്കാനാണ് ഈ കുറിപ്പ് ഞാന്‍ നിനക്ക് നല്‍കുന്നത്.

നിന്റെ സ്വാതന്ത്യബോധം

നിന്റെ സ്വാതന്ത്യബോധം

സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കണ്ട് പുരുഷന്മാര്‍ നിയന്ത്രിക്കാന്‍ തരത്തില്‍ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തില്‍ ഭൂരിപക്ഷവും ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാന്‍ അവരുടെ ലൈംഗികാവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് പുരുഷന്മാര്‍ ചെയ്തുവന്നത്. നിന്റെ സ്വാതന്ത്യബോധം പുരുഷ സമൂഹത്തിന്റെ മൂല്യബോധത്തിനെതിരാണ്. അതിനാല്‍ അതിന്റെ അടികളേല്‍ക്കാതിരിക്കാന്‍ ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാന്‍ എന്റെ ഇനിയുള്ള വാഗ്ദാനങ്ങള്‍ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാന്‍ കരുതുന്നു.

 നിന്റെ അവകാശത്തിന് പിന്തുണ

നിന്റെ അവകാശത്തിന് പിന്തുണ

വീട് വിട്ട് പോകാനു മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിനക്കുള്ള അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടത്തിപ്പിന് വിരുദ്ധമായി നിനക്ക് അത് സ്വതന്തമായി ചെയ്യാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഒന്നിലധികം പേരോട് തോന്നാം

ഒന്നിലധികം പേരോട് തോന്നാം

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ട എന്നുവെയ്ക്കാന്‍ നിനക്ക് അവകാശമുണ്ട്. തെരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടയെന്ന് വെക്കാനും ഉള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു. ഒരേ സമയം ഒന്നിലധികം വ്യക്തിയോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിന് പിന്തുണ നല്‍കുക.

cmsvideo
  ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam
  പങ്കാളിയായി നിനക്കൊപ്പം

  പങ്കാളിയായി നിനക്കൊപ്പം

  ആരോടും പ്രേമം തോന്നുന്നില്ല. അതിനാല്‍ ഒറ്റക്ക് കഴിയാനാണ് തീരുമാനമെങ്കില്‍ അതും സമ്മതമാണ്. മദ്യം കഴിക്കാനും പുക വലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവൃത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഈ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള നിന്റെ ഏത് സമരത്തിനും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്.

   ചില അഭ്യര്‍ത്ഥനകള്‍

  ചില അഭ്യര്‍ത്ഥനകള്‍

  ഇന് ചില അഭ്യര്‍ത്ഥനകളാണ്. ബലാത്സംഹത്തിന് വിധേയയായാല്‍, അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്‌തോഭത്തെ മറികടക്കാനുള്ള ആര്‍ജ്ജവം നേടിയെടുക്കണം. മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളും ഹാനിയുമുണ്ടാക്കുന്നതിനാല്‍ പുകവലി ശീലമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കില്‍ അത് മിതമായി ഉപയോഗിക്കുവാന്‍ ശീലിക്കുക. പക്ഷെ കുറ്റവാളിയെപോലെ രഹസ്യമായി ചെയ്യരുത്.

  ഒരു തത്ത്വത്തേയും സ്വീകരിക്കരുത്

  ഒരു തത്ത്വത്തേയും സ്വീകരിക്കരുത്

  രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ, ലിംഗത്തിന്റെ വര്‍ണ്ണത്തിന്റെ ദേശത്തിന്റെ, ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ, മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്ന ഒരു തത്ത്വത്തേയും സ്വീകരിക്കരുത്.

  ജീവിത വിജയം

  ജീവിത വിജയം

  ഒരു വ്യക്തിയുടെ നിലനില്‍പ്പ് തന്നെ ചില സന്ദര്‍ഭങ്ങളില്‍, മറ്റുള്ളവര്‍ക്ക് വേദനയുളവാക്കുന്നതാണ് എന്ന് ഞാന്‍ അറിയുമ്പോള്‍ പോലും അറിഞ്ഞുകൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ, നോട്ടംകോണ്ടോ, ഭാവംകൊണ്ടാ വേദനിപ്പിക്കാകിരിക്കാന്‍ പരമാവധി ശ്രമിക്കണം. ബലാല്‍സംഗം ചെയ്തവരെ പോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ്.

  നിന്റെ അച്ഛന്‍ മൈത്രേയന്‍

  നിന്റെ അച്ഛന്‍ മൈത്രേയന്‍

  തന്റേയും മറ്റുള്ളവരുടേയും സ്വാതന്ത്യത്തിനും വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികള്‍ക്കെതിരെയല്ല. വ്യവസ്ഥിതികള്‍ക്കും സമ്പ്രദായത്തിനുമെതിരെയാണ്. നീ അറിഞ്ഞ് സ്‌നേഹിക്കാന്‍ കഴിവുള്ളവള്‍ തന്നെയാണെന്ന് ഞാന്‍ മനസിലാക്കുന്നു. ആ സ്‌നേഹം അഗാധമാക്കാന്‍ ശ്രമിക്കുക. നമ്മുടെ പ്രവര്‍ത്തിയുടെ അളവുകോല്‍ മറ്റുള്ളവോടുള്ള സ്‌നേഹമണോ എന്ന് എപ്പോഴും നോക്കുക. വളരെ കുറച്ചുനാള്‍ മാത്രം ജീവിതമുള്ള ഒരു വര്‍ഗ്ഗമാണ് മനുഷ്യന്‍, അതിനാല്‍ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവര്‍ക്ക് എന്നും ആനന്ദം നല്‍കി ജീവിക്കാന്‍ നിനക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. അച്ഛത്തമില്ലാതെ പെരുമാറാന്‍ ശ്രമിക്കുന്ന നിന്റെ അച്ഛന്‍ മൈത്രേയന്‍.

  English summary
  Social Activist Maitreyan's Letter To Daughter Kani Kusruti on Her Eighteenth Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X