• search
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ന് സിദ്ധരാമയ്യയെ പൊക്കി.. വിടി ബൽറാമിന് കുത്തിപ്പൊക്കൽ പൊങ്കാല! എംഎൽഎ കണ്ടം വഴി ഓടി

സൈബര്‍ സഖാക്കളുടെ ഇഷ്ടപ്പെട്ട ഇരയാണ് തൃത്താല എംഎല്‍എ വിടി ബല്‍റാം. എകെജിയെ ബാലപീഡകന്‍ എന്ന് അധിക്ഷേപിച്ചത് മുതല്‍ ബല്‍റാമിനെ പിന്തുടര്‍ന്ന് സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നുണ്ട്. കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം പുരോഗമിക്കുന്നതിന്റെ പേരിലും ബല്‍റാമിന് ഇവിടെ പൊങ്കാലയാണ്.

പഴയൊരു ഫേസ്ബുക്ക് പോസ്റ്റാണ് ബല്‍റാമിന് പാരയായത്. എന്നാല്‍ രാത്രി മുഴുവന്‍ ബല്‍റാമിന് പൊങ്കാല ഇട്ടെങ്കിലും സഖാക്കള്‍ വിചാരിച്ചതൊന്നും നടന്നതുമില്ല. സംഗതി ഇതാണ്:

പരിഹസിച്ച് ബൽറാം

പരിഹസിച്ച് ബൽറാം

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് സംഘപരിവാര്‍ നേതാക്കളടക്കം കൊലവിളി മുഴക്കിയിരുന്നു. അക്കാലത്ത് മംഗലാപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പിണറായി എത്തിയപ്പോള്‍ വന്‍ സുരക്ഷയാണ് അവിടുത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരുക്കിയത്. ഇരട്ടച്ചങ്കനെന്ന് സിപിഎമ്മുകാര്‍ വിളിക്കുന്ന പിണറായി കനത്ത സുരക്ഷയ്ക്ക് നടുവില്‍ പരിപാടിയില്‍ പങ്കെടുത്തതിനെ അന്ന് ബല്‍റാം കണക്കിന് പരിഹസിച്ചു.

രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്

എന്നായിരുന്നു അന്ന് ബല്‍റാം പോസ്റ്റിട്ടത്. സിദ്ധരാമയ്യയെ പൊക്കാനും പിണറായിയെ താഴ്ത്തിക്കെട്ടാനും ലഭിച്ച അവസരമായി കണ്ടാണ് അന്നത്തെ ബല്‍റാമിന്റെ പോസ്റ്റ്. അന്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് സൈബര്‍ സഖാക്കള്‍ക്ക് മറുപടി നല്‍കാന്‍ അവസരമൊരുക്കിയിരിക്കുന്നത് കര്‍ണാടക തെരഞ്ഞെടുപ്പാണ്. ഭൂരിപക്ഷം തികയ്ക്കുന്നതിന് വേണ്ടി യെദ്യൂരപ്പയും ബിജെപിയും കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടത്തുകയാണ്.

കേരളത്തിലേക്കെന്ന് വാർത്ത

കേരളത്തിലേക്കെന്ന് വാർത്ത

തങ്ങളുടെ പാളയത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ചോര്‍ന്ന് പോകുന്നത് തടയുന്നതിന് വേണ്ടി അവരെ കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകത്തില്‍ നിന്നും മാററിയിരിക്കുകയാണ്. എംഎല്‍എമാര്‍ കേരളത്തിലേക്ക് വരും എന്നാണ് ആദ്യം കരുതിയിരുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എംഎല്‍എമാര്‍ രാത്രിയോടെ എത്തുമെന്നും സര്‍ക്കാര്‍ അവര്‍ക്ക് വന്‍ സുരക്ഷ ഒരുക്കുമെന്നും വാര്‍ത്തകള്‍ പരന്നു.

കുത്തിപ്പൊക്കി പൊങ്കാല

കുത്തിപ്പൊക്കി പൊങ്കാല

ഇതോടെയാണ് ബല്‍റാമിന്റെ പഴയ സുരക്ഷാ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാല ആരംഭിച്ചത്. സിദ്ധരാമയ്യയുടെ എംഎല്‍എമാര്‍ക്ക് അഭയം തേടി കേരളത്തിലേക്ക് വരേണ്ടി വന്നല്ലോ എന്നായി പരിഹാസങ്ങള്‍. ഊതിവീർപ്പിച്ച ഇരട്ടചങ്കൻ സിദ്ധരാമ ബലൂൺ എവിടെ. നിങ്ങളുടെ അല്പതരത്തിനും അഹങ്കാരത്തിനും ഏറ്റ അടിയാണ്, ഒരിടത്തു തോൽക്കുകയും, ഒരിടത്തു 1600 വോട്ടിനും കടന്ന് കൂടിയ സിദ്ധരാമയുടെ ചിത്രം. സംസ്ഥാന ഒരുക്കുന്ന സുരക്ഷകൾക് ഇനി മേലിൽ എങ്കിലും ഇത് പോലുള്ള അല്പത്തരങ്ങൾ വിളമ്പരുത് എന്നാണ് ഒരാളുടെ കമന്റ്.

ഇപ്പോൾ കേരളം വേണ്ടി വന്നു അല്ലേ

ഇപ്പോൾ കേരളം വേണ്ടി വന്നു അല്ലേ

ഹായ്‌ തൃത്താല ജി. .സിദ്ധരാമായക്കും ബാക്കി 116 എം എൽ എ മാർക്കും സംരക്ഷണം കൊടുക്കുന്ന കേരളാ മുഖ്യന്റെ ഒരു ഫോട്ടൊ പ്രൊഫെയിൽ പിക്‌ ഇടുമോ ജി എന്നൊരാൾ പരിഹസിക്കുന്നു. പിണറായിവിജയന് മംഗലാപുരത്ത് പ്രസംഗിക്കാൻ സിദ്ധരാമയ്യയുടെ പോലീസ് വേണ്ടി വന്നു" എന്ന് വീമ്പടിച്ച വി.ടി.ബലരാമാ... *ഇന്ന് സിദ്ധരാമയ്യ ഉൾപെടെ മുഴുവൻ എം എൽ എ മാരെയും സംരക്ഷിക്കാൻ പിണറായി വിജയന്റെ കേരളം തന്നെ വേണ്ടി വന്നു... അല്ലേ എന്നാണ് മറ്റൊരു കമന്റ്.

ലോക്കൽ കമ്മിറ്റി സുരക്ഷയൊരുക്കും

ലോക്കൽ കമ്മിറ്റി സുരക്ഷയൊരുക്കും

പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ എന്നും വൈകുന്നേരം സിദ്ധരാമയ്യ ആണത്രേ വീട്ടിൽ കൊണ്ട് പോയി വിടാറുള്ളത്.. ഈ മൂരികളുടെയും കൊങ്ങികളുടെയും ഒരു കാര്യം എന്നും പരിഹാസമുണ്ട്. ഇനി ഇപ്പോ കർണ്ണാടക മുഖ്യമന്ത്രി എന്നെങ്കിലും കേരളത്തിൽ വന്നാൽ അദ്ദേഹത്ത തടയുമെന്ന് സഘപരിവാർ പ്രഖ്യാപിച്ചാൽ 2000 പോലീസുകാരെ അണിനിരത്തി സുരക്ഷ ഒരുക്കാനൊന്നും LDF നിൽക്കില്ല. സി.പി.ഐ.എമ്മിന്റെ 2 ലോക്കൽ
കമ്മിറ്റിക്ക്‌ ആ ചുമതലയങ്ങ്‌ കൊടുക്കും. അത്രേ ഉള്ളൂ. അതുതന്നെ ധാരാളം. അതാണ് വ്യത്യാസവും എന്ന് വരെ പ്രതികരണങ്ങളുണ്ട്.

എംഎൽഎമാർ വന്നില്ല

എംഎൽഎമാർ വന്നില്ല

എന്നാൽ സൈബർ സഖാക്കൾ പ്രതീക്ഷിച്ചതൊന്നും അല്ല നടന്നത്. വിമാനമാര്‍ഗം കേരളത്തിലേക്ക് എംഎല്‍എമാരെ കൊണ്ടുവരും എന്നായിരുന്നു സൂചനകള്‍. കൊച്ചിയിലെ ഹോട്ടലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ച് കൂടി. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കൊണ്ട് കേന്ദ്രം രാഷ്ട്രീയം കളിച്ചപ്പോള്‍ കേരളത്തിലേക്കുള്ള എംഎല്‍എമാരുടെ യാത്ര മുടങ്ങി. കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് രായ്ക്ക് രാമാനും ബസ്സില്‍ കടത്തുകയാണ് ഉണ്ടായത്.

ഫേസ്ബുക്ക് പോസ്റ്റ്

ബൽറാമിന്റെ പഴയ ഫേസ്ബുക്ക് പോസ്ററ്

കൂടുതൽ karnataka election 2018 വാർത്തകൾView All

English summary
Karnataka Horse Trade: Social Media attacks VT Balram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more