'ഗുണ്ടകളുടെ നേതാവ്'; കെ സുധാകരനെതിരെ സോഷ്യല്‍ മീഡിയിയല്‍ വ്യാപക പ്രചരണം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം. സുധാകരന്റെ പഴയകാല ആക്രമണങ്ങളുടെ പോസ്റ്ററുകളുമായാണ് പ്രചരണം നടക്കുന്നത്.
ആരോഗ്യനില മോശമായി; സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും
കണ്ണൂരില്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകാലത്ത് ചുക്കാന്‍ പിടിച്ചിരുന്ന സുധാകരനാണ് ഇപ്പോള്‍ സമാധാനത്തിന് വേണ്ടി നിരാഹാരം കിടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സുധാകരനുമായി ആരോപിക്കപ്പെടുന്ന കുറ്റകത്യങ്ങളുടെ പട്ടികയും പോസ്റ്ററുകളില്‍ നിറച്ചിട്ടുണ്ട്. സുധാകരന്‍ സമാധാനത്തിന് വേണ്ടി സമരം ചെയ്യുന്നത് വലിയ കപടതയാണെന്നും സൈബര്‍ പ്രചരണത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നാല്‍പാടി വാസു വധക്കേസ്, സേവറി ഹോട്ടലിലെ തൊഴിലാളിയായിരുന്ന നാണു കൊലക്കേസ്, ഇപി ജയരാജന്‍ വധശ്രമക്കേസ് തുടങ്ങിയ ഒട്ടേറെ കേസുകളില്‍ ഒരുകാലത്ത് സുധാകരനതിരെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് കണ്ണൂരില്‍ ആര്‍എസ്എസ് സിപിഎം ആക്രമണം പതിവായതോടെയാണ് സുധാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആക്രമണത്തില്‍നിന്നും പിന്തിരിഞ്ഞതെന്നാണ് ജനസംസാരം.
ഷുഹൈബ് വധക്കേസില്‍ പ്രതിഷേധ സമരത്തിന് സുധാകരന്‍ നേതൃത്വം നല്‍കുന്നതാണ് ഇപ്പോള്‍ സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍ സുധാകരന് രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞുവരുന്ന വേളയിലാണ് ഷുഹൈബ് വധക്കേസ് വഴിത്തിരിവാകുന്നത്. അതേസമയം, നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള സുധാകരന്റെ ശ്രമത്തിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കം തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. സതീശന്‍ പാച്ചേനിയും കെ സുധാകരനും തമ്മിലാണ് സമരത്തിന്റെ പേരിലും ഗ്രൂപ്പ് തര്‍ക്കം ആരംഭിച്ചത്.












Click it and Unblock the Notifications