കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരെ ജോണ്‍ ബ്രിട്ടാസ് വഴിവിട്ട് സഹായിച്ചോ? ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇപ്പോള്‍ ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും തമ്മില്‍ എന്താണ് ബന്ധം. എന്ത് ബന്ധം. ഒരു ബന്ധവുമില്ല. രണ്ടും രണ്ട് മുന്നണിയുടെ സര്‍ക്കാരാണ്. എന്നാല്‍ ബന്ധമുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു നായര്‍ ബന്ധം. നായരായ സരിതയുടെ സാരിത്തുമ്പില്‍ തൂങ്ങിയ സര്‍ക്കാരെന്ന് പ്രതിപക്ഷത്തിരിക്കുമ്പോള്‍, ഉമ്മന്‍ ചാണ്ടിയെ കളിയാക്കിയവരാണ് ഇവിടത്തെ ഇടത് നേതാക്കള്‍.

Read Also: ലക്ഷ്മി നായരെ പച്ചത്തെറി വിളിച്ച് നടി, എല്ലാം കാലിന്റെടേല്‍ വെക്കുന്ന മായാമോഹിനിയെന്ന്!

എന്നാല്‍ ഇടത് സര്‍ക്കാര്‍ ലക്ഷ്മി നായര്‍ എന്ന നായരുടെ ചട്ടിയില്‍ വറക്കപ്പെടുകയാണ് എന്നാണ് കളിയാക്കല്‍. ആരാണ് ലക്ഷ്മി നായര്‍, അവരും പിണറായി വിജയന്‍ സര്‍ക്കാരും തമ്മിലെന്താണ് ബന്ധം. സി പി എമ്മിന്റെ ചാനലായ കൈരളിയും പീപ്പിളും എസ് എഫ് ഐക്കും പിണറായിക്കും കൊടുക്കാത്ത പ്രാധാന്യം എന്തിനാണ് ഈ ലക്ഷ്മി നായര്‍ക്ക് കൊടുക്കുന്നത് എന്തിനാണ്. അതിനിടയില്‍ ജോണ്‍ ബ്രിട്ടാസ് എവിടെ നിന്ന് വന്നു. രസകരമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍...

സോഷ്യല്‍ മീഡിയയിലെ പൊങ്കാല

സോഷ്യല്‍ മീഡിയയിലെ പൊങ്കാല

കണ്ടാല്‍ മാന്യ. എന്നാലോ ജാതിവാല്‍ ഇല്ലാത്ത കുട്ടികളോട് പുച്ഛം. നീയൊക്കെ മനുഷ്യ സ്ത്രീ തന്നെയാണോ. - ലക്ഷ്മി നായരുടെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല. ലക്ഷ്മി നായര്‍ക്കെതിരെ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും അങ്ങനെയൊക്കെയുള്ളതാണ്. ഇതിലും എത്രയോ വലിയ പൊങ്കാലയാണ് സത്യത്തില്‍ നടക്കുന്നത്.

ജോണ്‍ ബ്രിട്ടാസ് എവിടെനിന്നും വന്നു

ജോണ്‍ ബ്രിട്ടാസ് എവിടെനിന്നും വന്നു

ലക്ഷ്മി നായരുടെ ലോ അക്കാദമി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് എവിടെ നിന്നും വന്നു എന്നതാണ് ചോദ്യം. മാധ്യമ പ്രവര്‍ത്തകന്‍
മാത്രമല്ല, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാളായിരിക്കുന്ന കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ് ജോണ്‍ ബ്രിട്ടാസ്. ബ്രിട്ടാസും ഇടത് സര്‍ക്കാരും തമ്മില്‍ എന്താണ്
ബന്ധം എന്നാണ് ചോദ്യം എങ്കില്‍ ഉത്തരം, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ് ജോണ്‍ ബ്രിട്ടാസ് എന്നാണ്.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

2009 - 2012 ബാച്ചില്‍ ലോ കോളജില്‍ നിന്നും നിയമബിരുദം സ്വന്തമാക്കിയ ആളാണത്രെ ജോണ്‍ ബ്രിട്ടാസ്. മൂന്ന് പേപ്പര്‍ മാത്രം എഴുതിയ ബ്രിട്ടാസിന്
ക്ലാസില്‍ പോലും ഹാജരാകാതിരുന്നിട്ടും 16നും 18നും ഇടയില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കി എന്നാണ് ആരോപണം. ഈവനിങ് ബാച്ചിലായിരുന്നു പോലും
ബ്രിട്ടാസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിന്റെ നന്ദിയാണോ കാണിച്ചത് എന്നാണ് ചോദ്യം. ആ ചോദ്യം വന്ന കഥ ഇങ്ങനെ.

ലക്ഷ്മി നായര്‍ക്ക് ലൈവ് കവറേജ്

ലക്ഷ്മി നായര്‍ക്ക് ലൈവ് കവറേജ്

ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയും മാധ്യമപ്രവര്‍ത്തനും മാത്രമല്ല ജോണ്‍ ബ്രിട്ടാസ്. പിന്നെയോ, കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെ സ്വന്തം ചാനലായ കൈരളി പീപ്പിളിന്റെ എം ഡി കൂടിയാണ്. ലോ കേളജ് വിവാദത്തില്‍ സ്വന്തം ഭാഗം വിശദീകരിച്ച ലക്ഷ്മി നായരുടെ പത്രസമ്മേളനം ലൈവ് ആയിട്ടാണ് പീപ്പിള്‍ ചാനല്‍ കവര്‍ ചെയ്തത്. ഇത് ബ്രിട്ടാസിന്റെ താല്‍പര്യമായിരുന്നു പോലും.

മുഖ്യമന്ത്രിക്ക് വരെ കിട്ടാത്ത സൗകര്യം

മുഖ്യമന്ത്രിക്ക് വരെ കിട്ടാത്ത സൗകര്യം

മുഖ്യമന്ത്രി പിണറായി വിജയനോ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ പോലും പത്രസമ്മേളനം നടത്തുമ്പോള്‍ ലൈവ് കൊടുക്കുന്ന ചരിത്രം കൈരളി പീപ്പിളിന് ഇല്ല എന്നാണ് നവ മാധ്യമങ്ങളില്‍ പാര്‍ട്ടി അനുഭാവികള്‍ തന്നെ കുറ്റപ്പെടുത്തുന്നത്. എങ്കില്‍ പിന്നെ എന്തിനാണ് ലക്ഷ്മി നായരുടെ പത്രസമ്മേളനം പീപ്പിള്‍ ടിവി ലൈവ് കൊടുത്തത്. വോട്ട് ചെയ്ത് സര്‍ക്കാരിനെ ഭരണത്തില്‍ കയറ്റിയവര്‍ക്കുമുണ്ട് പ്രതിഷേധം.

ലക്ഷ്മി നായരും കൈരളി ടിവിയും

ലക്ഷ്മി നായരും കൈരളി ടിവിയും

ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന ടാഗ് ലൈനുമായി പ്രവര്‍ത്തിക്കുന്ന കൈരളി ടി വിയില്‍ എന്തിനാണ് ലക്ഷ്മി നായരുടെ കുക്കറി ഷോ എന്ന അശ്ലീലം എന്ന് ഇതിന് മുമ്പും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിരുന്നാലും കൈരളിയുടെ പോപ്പുലര്‍ ഷോകളിലൊന്നാണ് ലക്ഷ്മി നായരുടെ ഈ പരിപാടി. തങ്ങളുടെ ചാനലിലെ അവതാരകയെ പിന്തുണക്കുക എന്നതായിരുന്നോ കൈരളി പീപ്പിളിന്റെ ഉദ്ദേശം. സംശയം ന്യായമാണ്.

പക്ഷേ എസ് എഫ് ഐക്കാര്‍ക്കും പണികിട്ടി

പക്ഷേ എസ് എഫ് ഐക്കാര്‍ക്കും പണികിട്ടി

ലോ കോളജ് വിവാദത്തില്‍ ഏറ്റവും ശക്തമായി പ്രതികരിച്ച വിദ്യാര്‍ഥി സംഘടനകളില്‍ ഒന്നാണ് എസ് എഫ് ഐ. അതേ കുട്ടിസഖാക്കന്മാര്‍ക്ക് പണി കൊടുക്കുന്ന പരിപാടിയായിപ്പോയി കൈരളി പീപ്പിളിന്റെയും ജോണ്‍ ബ്രിട്ടാസിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത് എന്നതാണ് ആക്ഷേപം. ലോ കോളജില്‍ എസ് എഫ് ഐ സമരം നടത്തുമ്പോഴായിരുന്നു അതിനെതിരെ ലക്ഷ്മി നായരുടെ പത്രസമ്മേളനം.

അപ്പോള്‍ സേവ് ജിഷ്ണു കാംപെയ്‌നോ

അപ്പോള്‍ സേവ് ജിഷ്ണു കാംപെയ്‌നോ

നെഹ്‌റു കോളജില്‍ ജിഷ്ണു എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങിയ ചാനലാണ് പീപ്പിള്‍. അന്ന് നെഹ്‌റു കോളജിന്റെ പേരെടുത്ത് പറഞ്ഞ് ചര്‍ച്ച നടത്തിയ ചാനല്‍ ടോംസ് കോളജ് വിഷയത്തിലും ശക്തമായി ഇടപെട്ടു. എന്നാല്‍ സ്വന്തം സഖാക്കളെ പോലും അവഗണിച്ച് ലഷ്മി നായരുടെ ലോ കോളജിനോട് മാത്രം എന്തിനാണ് കൈരളി പീപ്പിള്‍ ഈ സോഫ്റ്റ് കോര്‍ണര്‍ കാണിക്കുന്നത് എന്നതാണ് ചോദ്യം.

മറ്റൊരു സരിത നായരോ

മറ്റൊരു സരിത നായരോ

ലോ കോളജ് പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ക്കെതിരെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. മറ്റൊരു സരിത നായരാണ് എന്നാണ് ഈ വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. ഇവരുടെ മുഖം കണ്ടാലേ അറിയാം തട്ടിപ്പാണ് എന്നൊരാളുടെ വക അഭിപ്രായം.

നായന്മാരെ പറയിപ്പിക്കാന്‍

നായന്മാരെ പറയിപ്പിക്കാന്‍

ആദ്യം സരിത നായര്‍ പിന്നെ രശ്മി നായര്‍ ഇപ്പോള്‍ ഇതാ ലക്ഷ്മി നായര്‍... നായമ്മാരേ പറയിക്കാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും... അലവലാതികള്‍. ഈ നായരിച്ചികളെ കൊണ്ടു മടുത്തു. രണ്ടു തലയുണ്ടായിരുന്നെങ്കില്‍ ഒന്നു ഞാന്‍ തല്ലി പൊളിച്ചു കളഞ്ഞേനെ. ഈ വടയക്ഷിയെ ഒരു പാര്‍ട്ടിക്കും തളക്കാനാവില്ല എന്ന് മാതൃഭൂമി വാര്‍ത്തക്ക് താഴെ ഫേസ്ബുക്കില്‍ ഒരു കമന്റ്.

ജയിലില്‍ കഴിയട്ടെ

ജയിലില്‍ കഴിയട്ടെ

ലക്ഷ്മി നായരും കൂട്ടരും ഏതു കാലഘട്ടത്തിലാണു ജീവിക്കുന്നതു. വിദ്യയും ലോയും ഡോക്ടറേറ്റും കൊണ്ടു ബുദ്ധിയും സംസ്‌ക്കാരവും കിട്ടില്ലെന്നു അവര്‍ ലോകത്തെ കാട്ടികൊടുക്കുകയാണു. ഇവരൊക്കെ ജയിലില്‍ കഴിയേണ്ടവരാണു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവര്‍ക്കെതിരെ ഒന്നും പറയുന്നില്ല എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം

English summary
Social Media discussion over Kairali TV channel support Lakshmi Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X