Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം സോഷ്യല്‍ മീഡിയയില്‍ ദിലീപേട്ടന്‍ വീണ്ടും ജനപ്രിയ നായകന്‍!!

ശൃംഗാരവേലന്‍, നാടോടിമന്നന്‍, മര്യാദരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 2015ല്‍ വെറുപ്പിക്കലിന്റെ നെല്ലിപ്പടി വരെയെത്തിയ ജനപ്രിയ നായകന്‍ ദിലീപ് അതിനുമപ്പുറം പോയ വര്‍ഷമായിരുന്നു 2016. കിംഗ് ലയറില്‍ തുടങ്ങി വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന കത്തിപ്പടം വരെ. വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിനെ ഇനി ചിത്രം കണ്ടവര്‍ പറയാന്‍ വാക്കുകളൊന്നും ബാക്കിയില്ല.

Read Also: ന്യൂസ് മേക്കര്‍ ഓഫ് ദ ഇയറായാലും മോഹന്‍ലാലിനെ ട്രോളന്മാര്‍ വെറുതെ വിടില്ല.. തള്ളിന് ട്രോള് കൊണ്ട് ആറാട്ട്!

Read Also: കിംഗ് കോലിക്കെന്ത് ക്യാപ്റ്റന്‍സി പ്രഷര്‍... പരാജയപ്പെട്ട ധോണിക്കും യുവരാജിനും ട്രോള്‍.. ധവാനും റിപ്പോര്‍ട്ടര്‍ ചാനലിനും ട്രോള്‍.. ട്രോളോട് ട്രോള്‍!

ഇത് സിനിമയിലെ കഥ. വ്യക്തിജീവിതത്തിലും ദിലീപിന് ഏറെ പഴികേള്‍ക്കേണ്ടി വന്ന വര്‍ഷമാണ് 2016. കാവ്യ മാധവനെ വിവാഹം കഴിച്ചതിന് ദിലീപ് ചില്ലറയൊന്നുമല്ല കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ 2017 ല്‍, ഈ കുറ്റം പറഞ്ഞവരെക്കൊണ്ട് തന്നെ കയ്യടിപ്പിക്കുകയാണ് ദിലീപ്, സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്കും ദിലീപ് ഇപ്പോള്‍ ജനപ്രിയ നായകനാണ്, ഇതല്ലേ ശരിക്കും ഹീറോയിസം!

ബഷീറിക്കയ്ക്ക് റണ്‍വേ മാറി

ബഷീറിക്കയ്ക്ക് റണ്‍വേ മാറി

ലിബര്‍ട്ടി ബഷീര്‍ ദിലീപിന്റെ റണ്‍വേയില്‍ കേറി കളിച്ചാല്‍ പിന്നെ ദിലീപ് വിടുമോ. വിടാന്‍ പാടുണ്ടോ. ഒന്നുമില്ലെങ്കിലും മലയാളത്തിന്റെ ജനപ്രിയ നായകനല്ലേ ദിലീപേട്ടന്‍.

ഇത്രയ്ക്ക് വാശി പാടുണ്ടോ

ഇത്രയ്ക്ക് വാശി പാടുണ്ടോ

വെറും മൂന്നാല് പടം നിര്‍മിച്ച ലിബര്‍ട്ടി ബഷീറിന് ഇത്ര വാശി. അപ്പോ പിന്നെ മിമിക്രിയിലൂടെ വന്ന്, സഹ സംവിധായകനായി, ജനപ്രിയ നായകനായി, പടവും നിര്‍മിച്ച ദിലീപിന് എത്ര വാശി കാണണം അല്ലേ.

എവിടായിരുന്നു

എവിടായിരുന്നു

കട്ടച്ചളിയടിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്ന ദിലീപിനോടല്ല, സിനിമാ പ്രതിസന്ധി തീര്‍ത്ത ദിലീപേട്ടനോടാണ് ചോദ്യം. എവിടായിരുന്നു ഇത്ര നാളും

ബഷീറും പ്രേക്ഷകരും

ബഷീറും പ്രേക്ഷകരും

ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വരുമെന്ന വാര്‍ത്ത കാണുന്ന ലിബര്‍ട്ടി ബഷീറും പ്രേക്ഷകരും.. കയ്യടിക്കാതെ പിന്നെ...

ജനപ്രിയ നായകന്‍

ജനപ്രിയ നായകന്‍

മലയാള സിനിമയെ പിടിച്ചുകുലുക്കിയ തീയേറ്റര്‍ സമരത്തെ മറികടന്നതിന് പിന്നില്‍ ദിലീപാണെന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പൊളിച്ചാണ് പുതിയ സംഘടനയുമായി ദിലീപ് എത്തിയിരിക്കുന്നത്.

ദിലീപ് ഒറ്റക്കല്ല

ദിലീപ് ഒറ്റക്കല്ല

ദിലീപിന് സകല പിന്തുണയുമായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടെന്നാണ് അണിയറയിലെ വാര്‍ത്തകള്‍. ആന്റണി പെരുമ്പാവൂരാണത്രെ ദിലീപിനൊപ്പം കട്ടയ്ക്ക് കട്ട നില്‍ക്കുന്നത്. മിമിക്രി കലാകാരനായി തുടങ്ങി, സഹസംവിധായകനും നായകനും നിര്‍മാതാവും ഒക്കെയായ ആളാണ് ദിലീപ്. ദിലീപിന് സിനിമയുടെ എ ബി സി ഡി നന്നായി അറിയാം.

വ്യക്തിജീവിതം അവിടെ നില്‍ക്കട്ടെ

വ്യക്തിജീവിതം അവിടെ നില്‍ക്കട്ടെ

മഞ്ജു വാര്യരുമായി പിരിഞ്ഞു എന്നതും പിന്നാലെ കാവ്യ മാധവനെ വിവാഹം കഴിച്ചതും ഒക്കെയാണ് ഇവിടെ വലിയ ചര്‍ച്ചയായത്. എന്നാല്‍ വ്യക്തിജീവിതത്തിലെ ചര്‍ച്ചകള്‍ക്കെല്ലാം ഒരു ഇടവേള നല്‍കിയാണ് ദിലീപ് മലയാള സിനിമയുടെ രക്ഷകനായി അവതരിച്ചിരിക്കുന്നത്.

ദിലീപ് എന്ന നിര്‍മാതാവ്

ദിലീപ് എന്ന നിര്‍മാതാവ്

നടന്‍ മാത്രമല്ല, മലയാളത്തിലെ വിജയിച്ച നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ദിലീപ്. സഹോദരന്‍ അനൂപിനൊപ്പം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന സിനിമ കമ്പനി തുടങ്ങിയാണ് ദിലീപ് നിര്‍മാണ രംഗത്തേക്ക് കടന്നത്. സിഐഡി മൂസ ആയിരുന്നു ആദ്യസിനിമ അത് വലിയ ഹിറ്റായി. ട്വന്റി-ട്വിന്റി' നിര്‍മിച്ചതും ദിലീപ് തന്നെ ആയിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ വരെ എട്ട് സിനിമകള്‍ ദിലീപ് നിര്‍മിച്ചു.

മിമിക്രിയിലൂടെ

മിമിക്രിയിലൂടെ

ആലുവ യുസി കോളേജിലും മഹാരാജാസിലുമാണ് ദിലീപ് പഠിച്ചത്. നാദിര്‍ഷയ്ക്കൊപ്പം ദേ മാവേലി കൊമ്പത്ത് എന്ന ഓണം ആല്‍ബത്തിലൂടെയാണ് ദിലീപ് ആളുകള്‍ക്ക് പരിചിതനാകുന്നത്. 1991 ല്‍ ഉള്ളടക്കം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സഹസംവിധായകനായി. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അഭിനയവും തുടങ്ങി.

സല്ലാപത്തിലൂടെ രണ്ടാം ഇന്നിംഗ്‌സ്

സല്ലാപത്തിലൂടെ രണ്ടാം ഇന്നിംഗ്‌സ്

സൈന്യം, മാനത്തെ കൊട്ടാര, ത്രീമെന്‍ ആര്‍മി തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുവേഷങ്ങള്‍ ചെയ്ത് നടന്ന ദിലീപിന് ബ്രേക്കായത് 1995 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന സുന്ദർദാസ് ചിത്രമാണ്. അവിടന്നങ്ങോട്ട് ദിലീപ് തിരിഞ്ഞുനോക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+