ആദ്യം സംഘികൾക്ക് ശത്രു.. ഇപ്പോൾ സുഡാപ്പികൾക്കും! എംടി വാസുദേവൻ നായർക്ക് മേൽ സംഘി ചാപ്പകുത്ത്!!

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ സ്വകാര്യ അഹങ്കാരമായ എംടി വാസുദേവന്‍ നായരെന്ന എംടിയെ വര്‍ഗീയതയുടെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എംടി ഇസ്സാം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നത്.

പാർവ്വതിക്ക് നേരെയുള്ള സൈബർ ആക്രമണം ആസൂത്രിതം? തെറിവിളി ഫാൻസുകാർ നിരീക്ഷണത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നൂലന്‍ വാസു വര്‍ഗീയത പറയുമെന്ന് വിശ്വസിക്കാന്‍ സാഹിത്യകേരളത്തിന് ബുദ്ധിമുട്ട് തന്നെയാണ്. സവര്‍ണ സാഹിത്യകാരനെന്ന തലക്കെട്ട് ചാർത്തിക്കൊടുത്ത് എംടിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കം തന്നെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് എംടി തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സംഘികൾക്ക് ശത്രു

സംഘികൾക്ക് ശത്രു

എംടി നേരത്തെ തന്നെ സംഘപരിവാറുകാരുടെ ശത്രുവാണ്. തുഞ്ചന്‍ പറമ്പ് കാവിവ്തക്കരിക്കാനുള്ള ശ്രമം പൊളിഞ്ഞതും മോദിയുടെ നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌ക്കാരമെന്ന് വിശേഷിപ്പിച്ച് എംടി രംഗത്ത് വന്നതുമെല്ലാമാണ് എംടിയെ സംഘികളുടെ ശത്രുപട്ടികയില്‍ കയറ്റിയത്. എംടിയുടെ രണ്ടാമൂഴം, മഹാഭാരതമെന്ന് പേരില്‍ സിനിമയാക്കുന്നതിന് എതിരെയും സംഘികള്‍ ഉറഞ്ഞ് തുള്ളി.

മുസ്ലീം വിരുദ്ധനാക്കാൻ ശ്രമം

മുസ്ലീം വിരുദ്ധനാക്കാൻ ശ്രമം

സംഘികളുടെ ശത്രുത നേടിയത് പോരാഞ്ഞാണ് എംടിയെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമവും നടക്കുന്നത്. സമസ്ത ഇകെ വിഭാഗത്തിന് കീഴിലുള്ള ദാറുല്‍ ഹുദ സര്‍വ്വകലാശാലയുടെ തൃശൂര്‍ ചാമക്കാല നഹ്ജര്‍ റഷാദ് ഇസ്ലാമിക് കോളേജിലെ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്‌റ്റോട് കൂടിയാണ് വിവാദങ്ങളുടെ തുടക്കം. സലിം മണ്ണാര്‍ക്കാടിന്റെ പോസ്റ്റിന് പിന്നാലെ എംടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

എംടി വർഗീയത പറഞ്ഞെന്ന്

എംടി വർഗീയത പറഞ്ഞെന്ന്

സാഹിത്യശില്‍പ ശാലയിലേക്ക് ക്ഷണിക്കാന്‍ പോയപ്പോള്‍ എംടി വര്‍ഗീയമായി സംസാരിച്ചു എന്നാണ് ആരോപണം. ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തു ചെയ്യും ? ഇനി സ്വര്‍ഗത്തില്‍ കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് എന്ന് എംടി പറഞ്ഞുവെന്നാണ് സലിം മണ്ണാര്‍ക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം.

ആരോപണം തള്ളി എംടി

ആരോപണം തള്ളി എംടി

ഈ ആരോപണം എംടി നിഷേധിച്ചിട്ടുണ്ട്. തന്നെ കാണാന്‍ വന്ന വിദ്യാര്‍ത്ഥികളോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല എന്ന് എംടി പറയുന്നത് തന്നെ വിശ്വസിക്കേണ്ടി വരും. അപ്പോള്‍ എംടിയെ വര്‍ഗീയവാദിയാക്കാനുള്ള ആസൂത്രിത നീക്കമാണോ ഒരു വിഭാഗത്തിന്റെത് എന്ന സ്വാഭാവികമായ ചോദ്യവും ഉയരുന്നു. പതിറ്റാണ്ടുകളായി എംടിയെ കാണുന്ന കേരളത്തിന് ഒരു വിഭാഗം ഉയർത്തുന്ന ഈ പുതിയ ആരോപണം വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്.

വിമർശനവുമായി പ്രമുഖർ

വിമർശനവുമായി പ്രമുഖർ

പ്രമുഖര്‍ പലരും എംടിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള നീക്കത്തിന് എതിരെ മുന്നോട്ട് വന്നിട്ടുണ്ട്. എംടി വാസുദേവന്‍ നായരില്‍ വര്‍ഗീയത ആരോപിക്കുന്നത് കുറച്ച് കടന്ന കൈയാണ് എന്ന തരത്തിലാണ് പ്രതികരണങ്ങള്‍ വരുന്നത്. മതം നോക്കി അഭിപ്രായം പറയുന്ന വ്യക്തിയാണ് എന്ന് എംടിയെയും അദ്ദേഹത്തിന്റെ എഴുത്തിനേയും അറിയുന്നവര്‍ ആരും സമ്മതിച്ച് തരുമെന്ന് തോന്നുന്നില്ല. എംടിക്ക് സംഘിമുദ്ര ചാര്‍ത്തുന്നതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.

ആട്ടിൻതോലണിഞ്ഞ സുഡാപ്പി ചെന്നായകൾ

ആട്ടിൻതോലണിഞ്ഞ സുഡാപ്പി ചെന്നായകൾ

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും അതിന് ശേഷം രാജ്യം കണ്ട മതന്യൂനപക്ഷ വിരുദ്ധ കലാപങ്ങളേയും ആശങ്കയോടെ നോക്കിക്കണ്ട എംടിയെപ്പോലൊരാള്‍ക്ക് സംഘിയാവാന്‍ സാധിക്കില്ലെന്ന വിശകലനമാണ് കെജെ ജേക്കബ് നടത്തുന്നത്. സംഘികളെപ്പോലെ തന്നെ അപകടകാരികൾ ആണ് പച്ചക്കള്ളം പ്രചരിപ്പിച്ചും വർഗ്ഗീയത പടർത്തി ആളാകാൻ നോക്കുന്ന, ആട്ടിൻതോലണിഞ്ഞ സുഡാപ്പി ചെന്നായകൾ. അവരെയും കരുതിയിരിക്കുക എന്നാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മര്യാദ കൂടി പഠിപ്പിക്കൂ

മര്യാദ കൂടി പഠിപ്പിക്കൂ

എംടിയെപ്പോലും സംഘിയാക്കിക്കൊണ്ട് ഇസ്ലാമോഫോബിയ പടർത്താനുള്ള നീക്കത്തിനെതിരെ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. ശ്രീനാരായണ ഗുരു,ഉറൂബ്, ബഷീർ, പൊൻകുന്നം വർക്കി ,എം.ടി, മാധവിക്കുട്ടി, ടി.പത്മനാഭൻ ,എം.എൻ.വിജയൻ മാഷ് ,തുടങ്ങിയവരൊക്കെ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നത്. മൈക്ക് കെട്ടി തൊള്ളയിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നവരല്ല അതുണ്ടാക്കിയത്.ഉള്ള വെളിച്ചം കൂടി പൊട്ടക്കളത്തിലെ പുളവൻ ഫണീന്ദ്രനന്മാർ ഊതിക്കെടുത്താൻ നോക്കിയിട്ടേ ഉള്ളൂ. ആത്മീയ വിദ്യാഭ്യാസത്തിന്റെ കൂടെ കുറച്ച് മര്യാദയും അവിടെയുള്ള ഉസ്താദുമാരും പഠിപ്പിച്ചു കൊടുക്കണം എന്നാണ് പ്രതികരണം.

ഈ മണ്ണിനെ ഒരു ഭ്രാന്താലയമാക്കരുത്

ഈ മണ്ണിനെ ഒരു ഭ്രാന്താലയമാക്കരുത്

എംടി പറഞ്ഞതിനെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റിലെടുത്ത് അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള നിലപാടുകളെ റദ്ദ് ചെയ്ത് സംഘി മുദ്ര പതിപ്പിച്ചു കൊടുക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ. ഈ മണ്ണിനെ ഒരു ഭ്രാന്താലയമാക്കരുത് എന്നാണ് ബഷീർ വള്ളിക്കുന്നിന്റെ പ്രതികരണം. വീശിയടിക്കുന്ന കാറ്റിലും കെടാതെ കത്തുന്ന അപൂർവ്വം വിളക്കുകളേ നമുക്ക് ചുറ്റിലുമുള്ളൂ. അവ കൂടി തച്ചു കെടുത്തിയാൽ പിന്നെ വരാനുള്ളത് കൂരിരുട്ട് മാത്രമാണ് എന്നും ബഷീർ വള്ളിക്കുന്ന് കുറിച്ചിരിക്കുന്നു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറയുന്നു

അവസാന വെളിച്ചം കൂടി കുത്തിക്കെടുത്താതിരിക്കുക..

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Reactions against Social Media campaign against prominent writer MT Vasudevan Nair

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്