Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലവിളി നിര്‍ത്ത് വി മുരളീധരാ.. ബിജെപി നേതാവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല, ആവേശം കൊണ്ട് സംഘികളും!

സിപിഎമ്മിനെതിരെ കൊലവിളി നടത്തി ബി ജെ പി നേതാവ് വി മുരളീധരന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. സി പി എമ്മിന്റെ അടിവേരിളക്കുമെന്നും പഴയ വേഷം കെട്ടാന്‍ വീണ്ടും മടിയില്ലെന്നുമാണ് വി മുരളീധരന്‍ പോസ്റ്റില്‍ വെല്ലുവിളിച്ചത്. നിത്യവും കഴുത്ത് നീട്ടിത്തരാന്‍ ഞങ്ങള്‍ അറവുമാടുകളല്ലെന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടുമില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.

Read Also: പഴയ യുവിയും മഹിയും ബാക്ക്.. ആരാധകര്‍ക്ക് സന്തോഷപ്പെരുമഴ.. ഫേസ്ബുക്കില്‍ ട്രോളിന്റെ പെരുമഴ, കയ്യടിക്കെടാ!!!

Read Also: കേരളത്തില്‍ വാ കേട്ടോ.. ജെല്ലിക്കെട്ടിനെ പിന്തുണച്ച് വീഡിയോ, നടി കീര്‍ത്തി സുരേഷിന് ഫേസ്ബുക്കില്‍ പൊങ്കാലയും കൊലവിളിയും!

മാധ്യമങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ഇതിനെ ഭീഷണിയെന്ന് വ്യാഖ്യാനിച്ചാലും പ്രശ്‌നമില്ല എന്ന് മുരളീധരന്‍ പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു. മുരളീധരന് പ്രശ്‌നമുണ്ടായി തോന്നിയാലും ഇല്ലെങ്കിലും സോഷ്യല്‍ മീഡിയ ഇതിനെ ഭീഷണി ആയിത്തന്നെയാണ് കാണുന്നത്. മുരളീധരന്റെ കടുത്ത വാക്കുകള്‍ കേട്ട് ചിലരൊക്കെ ആവേശം കൊള്ളുന്നുണ്ടെങ്കിലും പോസ്റ്റ് മോശമായി എന്ന് പറയുന്നവരാണ് കൂടുതല്‍.

എന്തിനാണീ പ്രകോപനം

എന്തിനാണീ പ്രകോപനം

ഇങ്ങനെ പ്രകോപകരമായിട്ട് എഴുതുന്നത് തന്നെയാണു ഒരു പ്രശ്‌നം താങ്കള്‍ ഒരു കാര്യം ചിന്തിക്കണം: ഒരു മനുഷ്യനും മരിക്കണമെന്നില്ല. പക്ഷെ ഇവിടെ കൊല്ലപ്പെടുന്നവര്‍ സാധാരണക്കാര്‍ മാത്രമാണ്. എന്ത് കൊണ്ടാണു സര്‍ ലേശം പേരുള്ള നേതാവ് ഇത് വരെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടാത്തത്. ഇതിപ്പം പനി പിടിച്ച് മരിച്ചവനേയും നാട്ടാരു തല്ലി കൊന്നവനെ പോലും ബലിദാനിയും രക്തസാക്ഷികളും ആക്കിയിട്ട് എന്ത് പ്രയോജനം. പല കുടുംബങ്ങളുമാണു നിങ്ങളെ പോലെ ഉള്ള നേതാക്കന്മാരുടെ പിടിവാശിയില്‍ ഇല്ലാതാകുന്നത് - മുരളീധരന്റെ പോസ്റ്റിനോടുള്ള പ്രതികരണങ്ങള്‍ ഇങ്ങനെ.

വെല്ലുവിളിയും ഉണ്ട്

വെല്ലുവിളിയും ഉണ്ട്

മുരളീധരാ.. സി പി എമ്മിന്റെ അടിവേര് മാന്താന്‍ തക്കവണ്ണമുള്ളവര്‍ സംഘപരിവാരത്തില്‍ ജനിച്ചിട്ടില്ല... അതിന് നീയൊക്കെ ഒന്നു കൂടി ജനിച്ച് മുട്ടിലിഴയണം.. ഈ തെമ്മാടിത്തരം ചെയ്തത് സി പി എം കാരനാണെങ്കില്‍ പിടിച്ച് ജയിലിലടക്കണം.. അല്ലാതെ സി പി എമ്മിനെ മൂക്കില്‍ കേറ്റിക്കളയും എന്നുള്ള ഡയലോഗ് ഒന്നും ഇവിടെ ചെലവാകില്ല.

വിശ്വസിക്കുനനവര്‍ പറയുന്നത്

വിശ്വസിക്കുനനവര്‍ പറയുന്നത്

മുരളിയേട്ടാ... അങ്ങയുടെ ഈ വാക്കുകള്‍ ഞങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ്. മാധ്യമ പേക്കൂത്തുകാരും, സാംസ്‌കാരിക നേതാക്കന്മാരും എന്തും പറഞ്ഞുകൊള്ളട്ടെ. അവര്‍ എന്നും നമുക്കെതിരാണ്, ധര്‍മ്മത്തിനെതിരാണ്. ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഇവരെ കണ്ടല്ല പ്രവര്‍ത്തിക്കുന്നത്. അങ്ങയെ പോലുള്ള നേതൃത്വത്തെയാണ്. മുന്നോട്ട് പൊക്കോളൂ. ഞങ്ങള്‍ കൂടെയുണ്ട്.

ഇതിനൊരവസാനം വേണ്ടേ

ഇതിനൊരവസാനം വേണ്ടേ

പകരത്തിനു പകരം എന്ന് പറഞ്ഞു ഇതിനൊരവസാനം വേണ്ടേ... അക്രമം ചെയ്തതാരായാലും അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്നു പരമാവധി ശിക്ഷ നല്‍കുക. പ്രതികള്‍ രക്ഷപ്പെടില്ലെന്നു ഉറപ്പു വരുത്തുക. സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ സമാധാനം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ട സ്ഥിതിക്ക് കേന്ദ്രത്തിനോട് ഇടപെടാന്‍ പറയുക. അല്ലാതെ ഇനി ആരെയും അങ്ങോട്ട് ആക്രമിക്കാന്‍ ദയവു ചെയ്ത ആഹ്വാനം ചെയ്യരുത്. ഇനിയും കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണീര്‍ വീഴരുത്. ഏത് പാര്‍ട്ടി പ്രവര്‍ത്തകനായാലും.

കൊടുത്താല്‍ കിട്ടുകയും ചെയ്യും

കൊടുത്താല്‍ കിട്ടുകയും ചെയ്യും

കൊലപാതകവും അക്രമവും അങ്ങോട്ട് കോടുക്കാന്‍ മാത്രം അല്ലാ ഇങ്ങോട്ടു തിരിച്ചു വാങ്ങാന് കൂടി ഉള്ളതാണെന്ന് ബിജെപിക്കാര് മനസ്സിലാക്കണം , ഇന്ത്യ മുഴുവന് കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്കു കേരളത്തില് മറുപടി കിട്ടുന്നു എന്ന് കരുതിയാല് മതി. കുമ്മനവും സുരേന്ദ്രനും എത്രയും പെട്ടെന്ന് ദെില്ലിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യണം. എകെജി സെന്ററിന് കല്ലെറിയാനുള്ള സ്ഥിരം വഴിപാടു മുടക്കരുത് എന്നതാണ് അതിന്റെ ഒരിത്.

ആയുധവും എടുത്ത് ഇറങ്ങുമോ

ആയുധവും എടുത്ത് ഇറങ്ങുമോ

മുരളീധരാ അടിവേര് മാന്താനായി ആയുധവും എടുത്ത് താങ്കള്‍ ഇറങ്ങുമോ..? ഇല്ലെങ്കില്‍ പിന്നെന്തിനാണ് കൂടെ തുള്ളി തരുന്ന സംഘികളെ പിരികേറ്റി കൊലക്ക് കൊടുക്കുന്നത്...? അടിവേരു മാന്താന്‍ ആരിറങ്ങും? താങ്കളോ താങ്കളുടെ മക്കളോ കുടുംബക്കാരോ ഇറങ്ങുമോ? പാവപ്പെട്ട വീട്ടിലെ പാവപ്പെട്ടവന്റെ മക്കളോ, ഭര്‍ത്താക്കന്മാരോ, അച്ഛന്മാരോ ഒക്കെ വേണ്ടേ ഇറങ്ങാനും കൊല്ലാനും ചാവാനും? കേന്ദ്രം ഭരിക്കുന്നത് നിങ്ങളല്ലേ? കുറ്റവാളികളെ നിയമം കൊണ്ട് പൂട്ടൂ, കൊന്നും കൊലവിളിച്ചും നഷ്ടം ആര്‍ക്കാണ്?

പോയി തിരിച്ചു കുത്തുമോ?

പോയി തിരിച്ചു കുത്തുമോ?

തിരിച്ചടിക്കണം, വെട്ടി കൊല്ലണം എന്നൊക്കെ ആക്രോശിക്കുന്നവരുടെ കൈയില്‍ ഒരു വടിവാള്‍ വെച്ചുതരാം... പോയി തിരിച്ചു കുത്തുമോ? ഇല്ലാലോ? നിങ്ങളുടെ ആത്മസംതൃപ്പിക്കു ബലിയാടവാന്‍ വേറെ ചാവേറുകള്‍ വേണം അല്ലെ..... അടിക്കു തിരിച്ചടി കൊടുത്തിരുന്ന ആ പഴയകാലം അല്ല ഇന്ന്...ഇന്ന് സംഘ്പരിവാറിന് നഷ്ടപ്പെടാന്‍ ഏറെ ഉണ്ട്.... നമ്മള്‍ ഇതിനെ നേരിടേണ്ടത് അവരുടെ മാര്‍ഗത്തിലൂടെ അല്ല... അത് നമ്മളുടെ നാശത്തിനും വഴിവെക്കും.... ജന മധ്യത്തിലേക്കു ഇറങ്ങി സഹതാപം നേടി എടുക്കുകയാണ് ഉചിതമായ വഴി.

ഇതായിരിക്കണം നേതാവ്

ഇതായിരിക്കണം നേതാവ്

ഇതാണ് നേതാവ്. ഇതായിരിക്കണം നേതാവ്. ഇതാണ് ഞങ്ങളുടെ വി മുരളീധരന്‍ ജി.... ധീരമായ താക്കീത്. കേരളം കലാപഭൂമിയാക്കുവാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് വേണം കണ്ണൂരില്‍ നടന്ന കൊലപാതകത്തില്‍ നിന്നു അനുമാനിക്കേണ്ടത്. കൊലപാതകികളെയും ക്രിമിനലുകളെയും കയറൂരി വിട്ടിരിക്കുന്ന സര്‍ക്കാര്‍ എന്ന് നിസംശയം പറയാം.

സ്വന്തം നിലവാരം അളക്കണം

സ്വന്തം നിലവാരം അളക്കണം

കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടുപോലും പ്രവര്‍ത്തകര്‍ നേരിടുന്ന ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ നേതാക്കള്‍ സ്വന്തം നിലവാരം അളക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണക്കുകള്‍ വീട്ടി തീര്‍ക്കാനുള്ളതാണ്. എന്നും ഇന്നും ഒരു നേതാവില്‍ നിന്നും ഇതാണ് ഞങ്ങള്‍ കേള്‍ക്കാനാഗ്രഹിച്ചത്. ശത്രുവിനെ പോരാടി ജയിച്ചു മുന്നേറിയവരുടെ നാടാണിത്! വന്ദേമാതരം!

ആ നശിച്ച സിംഹാസനം

ആ നശിച്ച സിംഹാസനം

അവസാന സ്വയം സേവകനും കൊലക്കത്തിക്കിരയാകുമ്പോഴും ഡെല്‍ഹിയിലെ ഇന്ദ്രപ്രസ്ഥത്തിലുണ്ടായിരിക്കട്ടെ മരുന്നിന് പോലും ഞങ്ങള്‍ക്കുപകരിക്കാത്ത ആ നശിച്ച സിംഹാസനം. കണ്ണൂരിലെ സംഘസോദരങ്ങളുടെ ചോര വിറ്റ് രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് നിങ്ങള്‍ക്കൊരു മോഹമുണ്ടെങ്കില്‍, അതിന് വേണ്ടിയാണ് ഈ മൗനമെങ്കില്‍ അത് വെറുതെയാാണ്. - ഇങ്ങനെ വേവലാതിയും ഭീഷണിയും ഒക്കെ അടങ്ങുന്ന പ്രതികരണങ്ങളാണ് വി മുരളീധരന്റെ പോസ്റ്റിന് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+