'എന്റെവക5'!!! പിണറായി വിജയനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ... ഡബിള്‍ ചങ്കിന്റെ ഉപദേശകപ്പട!!!
സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. വിധിയില്‍ വ്യക്തത വേണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ പരിഹസിക്കും വിധം ആയിരുന്നു കോടതി പരാമര്‍ശങ്ങള്‍.
കോടതിയുടെ പരാമര്‍ശങ്ങളല്ല ഇപ്പോഴത്തെ ചര്‍ച്ച, സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളാണ്. വീഴ്ച പറ്റാന്‍ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍ എന്നാണ് ചോദ്യം.
25,000 രൂപയാണ് കോടതി ചെലവായി സെന്‍കുമാറിന് നല്‍കാന്‍ ഉത്തരവിട്ടിട്ടുള്ളത്. ആ പൈസ ഇനി എവിടെ നിന്ന് എടുത്ത് കൊടുക്കും എന്നാണ് ചോദ്യം. എന്റെ വക 5 എന്ന ഒരു ഹാഷ്ടാഗ് കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
സുപ്രീം കോടതി പരിസരത്ത് നിന്ന് ഒരു വീഴ്ച കളഞ്ഞ് കിട്ടിയിട്ടുണ്ട് എന്നാണ് ഫേവര്‍ ഫ്രാന്‍സിസിന്റെ പ്രതികരണം.
സുപ്രീം കോടതി ജഡ്ജി പഴയ ABVP കാരനാനെന്നുള്ള പോസ്റ്റ് വല്ലതും വന്നോ നാഥാ.
ഒരു ഇരുപത്തയ്യായിരം രൂപയല്ലേ... അതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ!!! ഫീലിങ് ചമ്മല്‍ എന്ന സ്റ്റാറ്റസ് ഇട്ടത് സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ അനുകൂലിയായ ലാലി പിഎം ആണ്.
ഭരിക്കാന്‍ അറിയില്ലെങ്കില്‍ അത് അറിയാവുന്നവര്‍ക്ക് കൊടുക്കണം സാര്‍. അല്ലാതെ ചുറ്റിലും ഉപദേശകരെ നിര്‍ത്തി ഇങ്ങനെ നാറാന്‍ നില്‍ക്കരുത്.- അതുൽ നെല്ലനാട്
25,000 രൂപ നോട്ടായിട്ടാണോ കൊടുക്കേണ്ടത് ചെക്കായിട്ടാണോ കൊടുക്കേണ്ടത് എന്നതില്‍ വ്യക്തത തേടി കേരളം അടുത്ത ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും! എന്തൊരു പരാജയമാണെടോ പിണറായി താനും തന്റെ ഉപദേഷ്ടാക്കളും- മാധ്യമ പ്രവര്‍ത്തകനായ സനൂപ് ശശിധരന്റെ പ്രതികരണം ഇങ്ങനെ.

ഇതുപോലെയുള്ള ഉപദേശികളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ഷമ്മി പ്രഭാകറിന്റെ പ്രതികരണം.
അഞ്ച് ഉപദേശികളുടെ കൈയ്യില്‍ നിന്ന് അയ്യായിരം രൂപ വച്ച് വാങ്ങിയാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്നാണ് മാധ്യമ പ്രവര്‍ത്തകയായ സിപി അജിത പറയുന്നത്.
അധികാരത്തിലേറി ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ വെറുപ്പിച്ച സര്‍ക്കാര്‍ എന്ന ബഹുമതി പിണറായി സര്‍ക്കാരിന് സ്വന്തം എന്നാണ് മനു കുര്യന്‍ എഴുതിയിരിക്കുന്നത്.
എണ്ണത്തില്‍ പോലും വ്യക്തതയില്ലാത്ത ആ ഉപദേശികളെയെല്ലാം ആദ്യം ചെവിക്ക് പിടിച്ച് പുറത്താക്കണം. എന്നിട്ട് സ്വയം തീരുമാനിക്കണം- പ്രജോദ് കടക്കല്‍ എഴുതുന്നു.
തീയോടും സുപ്രീം കോടതിയോടപം തമാശ കളിക്കാന്‍ നില്‍ക്കരുതെന്നാണ് പ്രമാണം. കൈ രണ്ടും പൊള്ളുന്ന കേസാണെന്ന് ബിജുമോന്‍ നരിപ്പറ്റ പറയുന്നു.












Click it and Unblock the Notifications