കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഫോട്ടോയുമായി സംഘപരിവാർ ഫേക്ക് പേജ്... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ!! ചിത്രം വൈറൽ!!

Google Oneindia Malayalam News

കൊച്ചി: ശബരിമല വിധിയില്‍ നേതൃത്വത്തിനകത്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും ബിജെപിയും സംഘപരിവാറും ഇടത് സര്‍ക്കാരിനെതിരെ കാര്യമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ സമരത്തെ മുന്നോട്ട് നയിക്കുകയാണ് സംഘപരിവാര്‍. സോഷ്യല്‍ മീഡിയയില്‍ കാര്യമായിട്ടുള്ള വ്യാജ പ്രചാരണങ്ങളുമുണ്ട്. ഇതിനിടയിലാണ് സംഘിന് പണികൊടുത്തുകൊണ്ട് ഒരു ഫേക്ക് പേജ് രംഗത്തെത്തിയത്.

ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയതോടെ ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് ജനലക്ഷങ്ങള്‍ എത്തിയെന്ന് കാണിച്ച് സംഘപരിവാറിന്‍റേത് എന്ന് തോന്നിക്കുന്ന ഗ്രൂപ്പുകളില്‍ ഒരു ചിത്രം പ്രചരിച്ചത്. എന്നാൽ യഥാർഥത്തിൽ ഇതൊരു ട്രോൾ പേജായിരുന്നു. ഇതും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ട്.

പോരാട്ടം ശക്തിപ്പെടുത്തി ബിജെപി

പോരാട്ടം ശക്തിപ്പെടുത്തി ബിജെപി

ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തിപ്പെടുത്തുന്നു എന്നാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും വാദം. സിപിഎം മന്ത്രിമാരെ പരസ്യമായി ആക്രമിക്കുമെന്ന് പോലും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. തിരുപ്പതി മോഡല്‍ നടപ്പിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് മുഖ്യമന്ത്രി ചെരുപ്പൂരി അടിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്താവന.

ഉത്തരംമുട്ടി ബിജെപി നേതാവ്

ഉത്തരംമുട്ടി ബിജെപി നേതാവ്

ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖിക്കാണ് ശബരിമല വിഷയത്തില്‍ ഉത്തരംമുട്ടിയത്. സ്ത്രീപ്രവേശന വിഷയത്തില്‍ വനിതാ നേതാവെന്ന നിലയില്‍ അഭിപ്രായമെന്താണെന്ന ചോദ്യത്തിന് സ്ത്രീകള്‍ കയറേണ്ട എന്ന നിലാപാടാണുള്ളത് എന്ന് അവര്‍ പറഞ്ഞു. പിന്നീട് ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണ് എന്ന ചോദ്യം കേട്ടതോടെ അവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ശ്രീധരന്‍പിള്ളയാണ് ഈ വിഷയത്തില്‍ മറുപടി നല്‍കിയത്. ബിജെപിക്ക് സ്വന്തം വാദങ്ങളെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു.

 സംഘികളുടെ ആക്രമണം

സംഘികളുടെ ആക്രമണം

കുറച്ച് ദിവസങ്ങളായി സര്‍ക്കാരിനെതിരെ സൈബര്‍ സംഘികള്‍ കാര്യമായി പ്രചാരണം നടത്തുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രചാരണം ശക്തമായത്. ഇതിനായി നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഇത് പോലെ തന്നെ സംഘപരിവാറിന്റെത് എന്ന് തോന്നിപ്പിക്കുന്ന ഫേക്ക് പേജുകളും രംഗത്തുണ്ട്.

 പ്രചാരണം ഇങ്ങനെ....

പ്രചാരണം ഇങ്ങനെ....

ജനലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയെന്ന കാണിച്ച് ഒരു ചിത്രം സംഘപുത്രന്‍ എന്ന ഫേസ്ബുക്ക് പേജ് പോസ്റ്റ് ചെയ്തിരുന്നു. ഇത് വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ നടന്ന പ്രതിഷേധ റാലിയെന്നായിരുന്നു ഈ ഫോട്ടോയില്‍ പറഞ്ഞിരുന്നത്. എന്നാൽ ഇതൊരു അസ്സൽ ട്രോളായിരുന്നു.

 പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

എന്നാൽ ഈ വിവരം സോഷ്യല്‍ മീഡിയ അതിവേഗം കണ്ടെത്തി. കൊച്ചിയില്‍ നടി സണ്ണി ലിയോണി വന്ന സ്വകാര്യ ചടങ്ങിന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിച്ചത്. നേരത്തെ പലതവണ ഇതേ ചിത്രം ഉപയോഗിച്ചപ്പോള്‍ പിടിക്കപ്പെട്ടിട്ടുണ്ട് സംഘപരിവാര്‍. എന്നിട്ടും ഇതേ ചിത്രമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രമെങ്കിലും മാറ്റികൂടേ എന്ന് ചോദിക്കുന്നവരും സംഗതി ഫേക്കാണ് എന്ന് തിരിച്ചറിഞ്ഞവരും കൂട്ടത്തിലുണ്ട് എന്നതാണ് രസം.

കണ്ണൂരില്‍ മെട്രോയുണ്ടോ?

കണ്ണൂരില്‍ മെട്രോയുണ്ടോ?

കണ്ണൂരിലെ ചിത്രമാണെന്ന് കാണിച്ച ഇട്ടപ്പോള്‍ കണ്ണൂരിലെവിടെയാണ് മെട്രോയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഫോട്ടോ കണ്ണൂരിലാണെന്ന് പറയുമ്പോഴും മെട്രോയുടെ കാര്യത്തില്‍ ഇത് തയ്യാറാക്കിയവർ ശ്രദ്ധിച്ചിട്ടേയില്ലെന്നാണ് പരിഹാസം.

ദീപക് മിശ്രയും തള്ളി

ദീപക് മിശ്രയും തള്ളി

ബിജെപിയുടെ നിലപാടിനെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവര്‍ തള്ളിയിട്ടുണ്ട്. പുരുഷന് പ്രവേശനമുള്ളിടത്ത് സ്ത്രീകള്‍ക്കും പ്രവേശനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മതവിഭാഗത്തിലെ പ്രാര്‍ത്ഥനയില്‍ സ്ത്രീകളെ മാത്രമായി വിലക്കാന്‍ കഴിയില്ല. ലിംഗനീതിക്കായി പോരാടുന്നയാള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ ദീപക് മിശ്രയെ അധിക്ഷേപിച്ചതിനുള്ള മറുപടിയും ലഭിച്ചിരിക്കുകയാണ്.

ബിജെപിയുടെ നിലപാട്

ബിജെപിയുടെ നിലപാട്

മുഖ്യമന്ത്രിയെ അധിക്ഷേപിക്കലാണ് ബിജെപി ഇപ്പോള്‍ നടത്തിവരുന്നത്. അവിശ്്വാസിയായത് കൊണ്ടാണ് ഹിന്ദുക്കളുടെ കാര്യത്തില്‍ മുഖ്യമന്ത്രി അമിതമായി ഇടപെടുന്നതെന്നാണ് ബിജെപിയുടെ വാദം. വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാമജപ സദസ്സിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസ് 12 വര്‍ഷമായി നടക്കുന്നതാണ്. അപ്പോഴൊക്കെ ബിജെപി എവിടെയായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്. കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപ്പെട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് ഉള്ളതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

ആരാണീ തൃപ്തി ദേശായി? സ്ത്രീ പ്രവേശനത്തില്‍ എതിർപ്പുമായി ക്രിസ്ത്യാനിയായ നടി; സമരത്തില്‍ പങ്കാളിയാകുംആരാണീ തൃപ്തി ദേശായി? സ്ത്രീ പ്രവേശനത്തില്‍ എതിർപ്പുമായി ക്രിസ്ത്യാനിയായ നടി; സമരത്തില്‍ പങ്കാളിയാകും

പളനിസാമിയെ പുറത്താക്കാന്‍ പനീര്‍ശെല്‍വം.... ദിനകരനുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി സൂചന!!പളനിസാമിയെ പുറത്താക്കാന്‍ പനീര്‍ശെല്‍വം.... ദിനകരനുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി സൂചന!!

English summary
social media troll sangh parivar fake page in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X