ഉമ്മൻചാണ്ടിക്ക് ആശ്വാസം! സരിതയുടെ കത്തും അതിലെ ഉള്ളടക്കവും ചർച്ച ചെയ്യാൻ പാടില്ല! രണ്ട് മാസം വിലക്ക്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സോളാർ കേസിൽ സരിത എസ് നായർ അന്വേഷണ കമ്മീഷനിൽ സമർപ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചർച്ച ചെയ്യരുതെന്ന് ഹൈക്കോടതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജി പരിഗണിച്ചാണ് സരിതയുടെ കത്ത് ചർച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.

കുരങ്ങിന്റെ കഥ പറഞ്ഞ് ജൂഡ് ആന്റണി! പരോക്ഷ അധിക്ഷേപമെന്ന് ആരോപണം..

കുളിസീൻ പകർത്തുന്നത് ഹോബി! ശനിയാഴ്ച രാത്രിയും ആർഎസ്എസ് നേതാവ് കുളിമുറിക്ക് അരികിലെത്തി, പക്ഷേ...

മാധ്യമങ്ങൾ ഉൾപ്പെടെ ആരും സരിത നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചർച്ച ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ്.

 ചർച്ച ചെയ്യരുത്...

ചർച്ച ചെയ്യരുത്...

സോളാർ കമ്മീഷനിൽ സരിത എസ് നായർ സമർപ്പിച്ച കത്ത് രണ്ടു മാസത്തേക്ക് ആരും ചർച്ച ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാധ്യമങ്ങൾക്കും സർക്കാരിനും ഉത്തരവ് ബാധകമാണ്. കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യുന്നതിന് രണ്ടു വർഷത്തേക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഉമ്മൻചാണ്ടി...

ഉമ്മൻചാണ്ടി...

സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കുക, തുടർനടപടികൾ അവസാനിപ്പിക്കു, സരിത നായരുടെ കത്തിലെ പരാമർശങ്ങൾ നീക്കം ചെയ്യുക, കത്ത് ചർച്ച ചെയ്യുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

അംഗീകരിച്ചത്...

അംഗീകരിച്ചത്...

എന്നാൽ ഉമ്മൻചാണ്ടി ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒന്നു മാത്രമാണ് ഹൈക്കോടതി അംഗീകരിച്ചത്. കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യുന്നത് വിലക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ സോളാർ റിപ്പോർട്ട് റദ്ദാക്കാനും, അന്വേഷണം സ്റ്റേ ചെയ്യാനും ഹൈക്കോടതി തയ്യാറായില്ല. ഈ രണ്ടുകാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

 കപിൽ സിബൽ...

കപിൽ സിബൽ...

മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞദിവസമായിരുന്നു അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷകൻ അരിജിത് പസായത്ത് സർക്കാരിന് നൽകിയ നിയമോപദേശത്തിന്റെ പകർപ്പും ഹർജിയോടൊപ്പം നൽകിയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
solar case; high court issued ban to discuss saritha's letter.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്