Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയില്‍ മുങ്ങിയ സോളാറില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് 'പാപനാശം' കിട്ടുമോ? ആ കേസ് അല്ല ഈ കേസ്

ബെംഗളൂരു: സോളാര്‍ കേസ് എന്ന് പറഞ്ഞാല്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ഒരു അധ്യായമാണ്. സര്‍ക്കാരിന് നഷ്ടമുണ്ടായോ ഇല്ലയോ എന്നതല്ല വിഷയം, പക്ഷേ അത് കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച 'ഡാമേജ്' അത്രയും വലുതാണ്.

സരിത എസ് നായര്‍ എന്ന സ്ത്രീയേയും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമുന്നതരേയും ചേര്‍ത്ത് പ്രചരിച്ച കഥകള്‍ അത്ര പെട്ടെന്നൊന്നും മാഞ്ഞുപോവില്ല എന്ന് ഉറപ്പാണ്. പക്ഷേ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ആ കേസില്‍ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തനാക്കപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ ഈ കേസിന് സരിതയുമായി ബന്ധമില്ല.

പ്രതിചേര്‍ക്കപ്പെട്ട കേസ്

പ്രതിചേര്‍ക്കപ്പെട്ട കേസ്

ബെംഗളുരുവിലെ കോടതിയില്‍ ആയിരുന്നു എംകെ കുരുവിള എന്ന വ്യവസായി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് കൊടുത്തത്. ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു.

സരിതയല്ല താരം

സരിതയല്ല താരം

എന്നാല്‍ ഈ കേസില്‍ സരിത എസ് നായര്‍ അല്ല താരം. 4000 കോടി രൂപയുടെ സോളാര്‍ പ്ലാന്റിന് സഹായം നല്‍കാം എന്ന് പറഞ്ഞ് കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ആയിരുന്നു എംകെ കുരുവിളയെ പറ്റിച്ചത്.

ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതി

ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതി

ഈ കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായിരുന്നു. കുരുവിള നല്‍കിയ പരാതിയില്‍ കോടതി ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്തു.

ഒന്നര കോടിയില്‍ അഝികം

ഒന്നര കോടിയില്‍ അഝികം

എംകെ കുരുവിളയില്‍ നിന്ന് വാങ്ങിയത് 1.35 കോടി രൂപയായിരുന്നു. കോടതി ചെലവ് അടക്കം 1.61 കടി രൂപ ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രതികള്‍ നല്‍കണം എന്നായിരുന്നു ബെംഗളുരു കോടതി വിധിച്ചത്.

പ്രതിയാക്കരുത്

പ്രതിയാക്കരുത്

തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത് എന്ന് ആരോപിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി വിധിയും വന്നു. അതിന് ശേഷ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.

നേരിട്ട് കൈക്കൂലി

നേരിട്ട് കൈക്കൂലി

കുരുവിള നല്‍കിയ കേസില്‍, താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപണം ഉന്നയിച്ചിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. അതുകൊണ്ട് തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ആവശ്യം.

വിധി വന്നാല്‍

വിധി വന്നാല്‍

ബെംഗളുരു കോടതി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ സെപ്തംബര്‍ 24 ന് വിധി പുറപ്പെടുവിച്ചേക്കും എന്നാണ് സൂചന. അനുകൂലമെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ തിരിച്ചുവരവിന് കളം ഒരുക്കും എന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+